വിതരണ ദിവസം ആയിട്ടും കിറ്റ് എത്തിയില്ലെന്ന് റേഷന്‍ വ്യാപാരികള്‍
കാസര്‍കോട്: (www.kasargodvartha.com 08.11.2020) നവംബര്‍ മാസത്തെ റേഷന്‍ കിറ്റുകളുടെ വിതരണം വെള്ളിയാഴ്ച ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചതല്ലാതെ വിതരണം ചെയ്യാന്‍ കിറ്റുകള്‍ ഇതുവരെ എത്തിയിട്ടില്ലെന്ന് റേഷന്‍ വ്യാപാരികള്‍.
നവംബര്‍ ആറിന് ആരംഭിക്കേണ്ട എന്‍ പി എസ് (നീല) കാര്‍ഡുകളുടെയും 11ന് വിതരണം ആരംഭിക്കേണ്ട എന്‍ പി എന്‍ എസ് (വെള്ള) കാര്‍ഡുകള്‍ക്കുമുള്ള കിറ്റുകളാണ് ഇതുവരെയും റേഷന്‍ കടകളിലെത്താത്തത്.
കിറ്റ് വിതരണം വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് വാര്‍ത്തയറിഞ്ഞ് കാര്‍ഡുടമകള്‍ റേഷന്‍ കടയില്‍ എത്തി റേഷന്‍ വ്യാപാരികളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന സ്ഥിതിയാണിപ്പോള്‍ എന്നും റേഷന്‍ വ്യാപാരികള്‍ പറയുന്നു.
കിറ്റുകള്‍ കൃത്യമായി റേഷന്‍കടകളില്‍ എത്താത്തതിനാല്‍ വ്യാപാരികളാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
കിറ്റുകള്‍ കൈപ്പറ്റേണ്ടതാണെന്ന് മൊബൈല്‍ സന്ദേശമായി ലഭിക്കുന്നതിനാല്‍ ആണ് ആ ദിവസം തന്നെ ഉടമകള്‍ കടകളില്‍ എത്തുന്നത്. കിറ്റുകള്‍ കൃത്യമായി കടകളില്‍ എത്തിച്ചതിനു ശേഷം മാത്രം വിതരണ തീയതി അറിയിക്കണമെന്നാണ് റേഷന്‍ വ്യാപാരികളുടെ ആവശ്യം.
Keywords: Kasaragod, news, Kerala, Ration Card, Employees, complaint, Top-Headlines, Shop, Ration merchants said the ration kit had not arrived even on the day of distribution