ഭയാശങ്ക പരത്തി എലിപ്പനിയും; ജാഗ്രത പാലിക്കണമെന്ന് മെഡികൽ ഓഫീസർ
Feb 26, 2021, 12:32 IST
കാസർകോട്: (www.kasargodvartha.com 26.02.2021) ജില്ലയിലെ ചില പ്രദേശങ്ങളില്‍ എലിപ്പനി റിപോർട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മെഡികല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് അറിയിച്ചു. നീലേശ്വരം മുനിസിപ്പാലിറ്റിയിലെ പല ഭാഗങ്ങളിലും എലിപ്പനി ക്രമാതീതമായി റിപോർട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് മെഡികൽ ഓഫീസർ നിർദേശം നൽകിയത്. ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വയം ചിക്ത്‌സയ്ക്ക് മുതിരാതെ അടുത്തുള്ള സര്‍കാര്‍ ആശുപത്രിയിൽ ചികിത്സ നേടണമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശീവേദനയുമാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. കണ്ണില്‍ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തുടങ്ങിയവയും കണ്ടേക്കാം. ഗുരുതരമായ രക്തവാര്‍ച്ച, തലച്ചോറിലെ പഴുപ്പ്, വൃക്കകളിലേയും കരളിന്റെയും പ്രവര്‍ത്തനങ്ങള്‍ നിലക്കുന്നത് പോലെയുള്ള മാരകാവസ്ഥയിലേക്ക് വരെ രോഗം മൂര്‍ച്ഛിക്കാം.
എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം വഴിയാണ് എലിപ്പനി പകരുന്നത്. മണ്ണിലും വെള്ളത്തിലുമെത്തുന്ന രോഗാണുക്കള്‍ മുറിവുകള്‍ വഴി ശരീരത്തില്‍ എത്തിയാണ് രോഗമുണ്ടാകുന്നത്. വയലില്‍ പണിയെടുക്കുന്നവര്‍, ഓട, തോട്, കനാല്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവ വൃത്തിയാക്കുന്നവര്‍, നിര്‍മാണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, മൃഗപരിപാലന ജോലികളില്‍ ഏര്‍പെടുന്നവര്‍ തുടങ്ങിയവരില്‍ രോഗ സാധ്യത കൂടുതലാണ്.
മൃഗങ്ങളെ പരിപാലിക്കുമ്പോൾ കൈയുറകളും കട്ടിയുള്ള റബര്‍ ബൂട്ടുകളും ഉപയോഗിക്കുക. പട്ടി, പൂച്ച തുടങ്ങിയ ജീവികളുടെയും കന്നുകാലികളുടെയും മല മൂത്രാദികള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യണം. തൊഴുത്തുകളിലെ മൂത്രം ഒലിച്ചിറങ്ങി വെള്ളം മലിനമാകാതെ നോക്കണം. ആഹാര സാധനങ്ങളിലും കുടിവെള്ളത്തിലും എലികളുടെ വിസർജ്യ വസ്തുക്കൾ കലരാതെ നോക്കണം. ആഹാരസാധനങ്ങൾ മൂടി വെക്കുക. കെട്ടിനിൽക്കുന്ന വെള്ളത്തിലേക്ക് ഇറങ്ങരുത്. ലക്ഷ്യമായി സാധനങ്ങൾ വലിച്ചെറിഞ്ഞു എലികളെ ആകർഷിക്കാതെയിരിക്കുക.
മലിനജലവുമായി സമ്പര്‍ക്കമുള്ളവരും ഉണ്ടാകാന്‍ സാധ്യതയുള്ളവരും പ്രത്യേകിച്ച് ശുചീകരണ തൊഴിലാളികൾ ആരോഗ്യ സ്ഥാപങ്ങളിൽ ബന്ധപ്പെട്ട നിർദേശാനുസരണം പ്രതിരോധ ഗുളികകൾ കഴിക്കണമെന്നും ഓഫീസർ അറിയിച്ചു.
Keywords: Kasaragod, Kerala, news, Rat-fever, District, Treatment, Top-Headlines, Medical Officer, Rat-fever; Medical officer advised to be careful.
< !- START disable copy paste -->