city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ട് അപൂർവയിനം തുമ്പിയെ കണ്ടെത്തി; പ്രകൃതിയിലേക്ക് ചോദ്യങ്ങളെറിഞ്ഞു രാജു മാസ്റ്റർ

കുമ്പള: (www.kasargodvartha.com 22.05.2021) വനപ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന അപൂർവയിനം തുമ്പിയെ കാസർകോട്ട് കണ്ടെത്തി. മരതകകണ്ണന്മാർ എന്ന കുടുംബത്തിൽ പെട്ട തുമ്പിയെ ആണ് കിദൂരിൽ ജനവാസ പ്രദേശത്ത് കണ്ടത്. ഹെമികോർഡുലിയ ഏഷ്യായാറ്റിക എന്നാണിതിന്റെ ശാസ്ത്രനാമം.

പരിസ്ഥി പ്രവർത്തകനും പക്ഷി നിരീക്ഷകനും കുമ്പള ഹോളി ഫാമിലി സ്‌കൂൾ അധ്യാപകനുമായ കിദൂർ സ്വദേശി രാജുവാണ് അപൂർവയിനം തുമ്പിയെ കണ്ടെത്തി ക്യാമറയിൽ പകർത്തിയത്. ആണിനേയും പെണ്ണിനേയും അദ്ദേഹത്തിന് ലഭിച്ചു. ചെങ്കൽ കുന്നുകളും പള്ളങ്ങളും കൊണ്ട് പ്രകൃതി രമണീയമായ കിദൂർ അപൂർവയിനം പക്ഷികളുടെ കേന്ദ്രവുമാണ്.

കാസർകോട്ട് അപൂർവയിനം തുമ്പിയെ കണ്ടെത്തി; പ്രകൃതിയിലേക്ക് ചോദ്യങ്ങളെറിഞ്ഞു രാജു മാസ്റ്റർ

കാടുകളിൽ മാത്രം കണ്ടുവരുന്ന ഇവ എങ്ങനെ ജനവാസ പ്രദേശത്ത് എത്തിയെന്നതാണ് ഏറ്റവും വലിയ കൗതുകവും പഠനത്തിന് വിധേയമാക്കേണ്ടതുമാണെന്ന് രാജു കിദൂർ കാസർകോട് വാർത്തയോട് പറഞ്ഞു. അതിനായുള്ള ഗവേഷണത്തിലാണ് അദ്ദേഹമിപ്പോൾ. പശ്ചിമഘട്ടം വടക്ക്, കിഴക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഉയരമുള്ള പ്രദേശങ്ങളിലെ കാടുകളിലാണ് ഇവ വളരുന്നത്. കാട്ടരുവികളിലാണ് പ്രജനനം നടക്കാറുള്ളത്.

കേരളത്തിൽ ആകെ നാല് സ്ഥലങ്ങളിൽ മാത്രമാണ് ഈ തുമ്പിയെ നേരത്തെ കണ്ടിട്ടുള്ളതെന്ന് രാജു കിദൂർ പറഞ്ഞു. 85 വർഷങ്ങൾക്ക് ശേഷം പെരിയാറിൽ കടുവ സംരക്ഷണ കേന്ദ്രത്തിൽ നിന്ന് ഇവയെ കണ്ടെത്തിയിരുന്നു. പിന്നീട് മൂന്നാറിലും, കോഴിക്കോടുമാണ് കാണപ്പെട്ടത്. ആദ്യമായാണ് കാസർകോട്ട് ഇവ പ്രത്യക്ഷപ്പെടുന്നത്.

പച്ച കണ്ണുകളും മഞ്ഞ മുഖവും കാവി നിറത്തിലുള്ള കഴുത്തുമാണ് ഇവയ്ക്ക്. മഞ്ഞ വരകളോട് കൂടിയ വശങ്ങളുള്ള ഉരസിന് പച്ച നിറമാണ്. ഗ്ലാസ് നിറത്തിലുള്ള ചിറകിലെ പൊട്ടുകൾക്ക് കാവി നിറമുണ്ട്. കറുത്തതാണ് വാലുകൾ. ആണും പെണ്ണും ഏകദേശം തുല്യമാണ്.

ഡെങ്കിപ്പനി അടക്കമുള്ള കൊതുക് പരത്തുന്ന രോഗങ്ങൾ മനുഷ്യന് ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുമ്പോൾ തുമ്പികളുടെ പ്രാധാന്യത്തെ കുറിച്ച വാചാലനാവുകയാണ് രാജു മാസ്റ്റർ. തുമ്പികൾ ഏകദേശം 200 മുതൽ 500 വരെ കൊതുകുമുട്ടകൾ ഭക്ഷിക്കുമെന്ന് അദ്ദേഹം പറയുന്നു. കൊതുകുകളുടെ പ്രജനനം തടയുന്ന തുമ്പികൾ കുറഞ്ഞു പോകുന്നത് ആവാസ വ്യവസ്ഥിതിയെ തകിടം മറിക്കുകയാന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ കടന്ന് കയറ്റമാവാം വനപ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന അപൂർവയിനം തുമ്പി നാട്ടിൻ പുറങ്ങളിൽ എത്തിയതിന് ഒരു കാരണമെന്ന് കരുതാമെന്ന് അദ്ദേഹം പറയുന്നു. വയലുകൾ നശിപ്പിക്കുന്നതും കുളങ്ങൾ പോലെയുള്ളവയുടെ കുറവും തുമ്പികൾ കുറയാൻ കരണമായിട്ടുണ്ടെന്ന് പുതുതലമുറയെ അദ്ദേഹം ഓർമിപ്പിക്കുന്നു.

ബേള സ്‌കൂൾ അധ്യാപിക ലവിനയാണ് ഭാര്യ. മൂന്നും ഒന്നും വയസുള്ള രണ്ട് മക്കളുണ്ട്. കേരള സർകാരിന്റെ ലൈസൻസുള്ള പാമ്പ് പിടുത്തക്കാരൻ കൂടിയാണ് ഇദ്ദേഹം. പ്രകൃതി സംരക്ഷണ ബോധമുള്ള പുതുതലമുറയെ വാർത്തെടുക്കാനുള്ള പ്രയ്തനങ്ങളും അദ്ദേഹം ചെയ്യുന്നു. അപൂർവയിനം തുമ്പിയുടെ കൂടുതൽ വിശേഷങ്ങൾ പഠിക്കുകയാണ് അദ്ദേഹമിപ്പോൾ.

Keywords:  Kerala, Kasaragod, Kumbala, Animal, Top-Headlines, News, Forest, Dragonfly, Raju Master, Nature, Environment, Rare dragonfly found at Kasaragod; Raju Master with questions about nature.
< !- START disable copy paste -->




Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia