Unnithan MP Says | കാസര്‍കോട്ട് സിപിഎമിനെ കുറ്റം പറയാതെ രാജ്‌മോഹൻ ഉണ്ണിത്താന്‍; പിണറായി സര്‍കാരിന്റെ അഴിമതികഥകള്‍ തിരഞ്ഞെടുപ്പില്‍ വിഷയമാകില്ലെന്നും വിശദീകരണം
Feb 21, 2024, 15:29 IST
കാസര്‍കോട്: (KasaragodVartha) കാസർകോട് സിപിഎമിനെ കുറ്റം പറയാതെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. റിപോർടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണിത്താന്‍ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താന്‍ സിപിഎമിനെ കുറ്റം പറയില്ലെന്ന് വ്യക്തമാക്കിയത്. താന്‍ കാസര്‍കോട് വന്ന ശേഷം ഇവിടെയുള്ള കമ്യൂണിസ്റ്റുകാരെ ശരിയായി മനസിലാക്കിയിട്ടുണ്ട്. അവര്‍ തനിക്ക് നല്‍കിയ സ്‌നേഹ വാത്സല്യങ്ങളും സഹായ സഹകരണവും വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് കമ്യൂണിസ്റ്റുകാരെ വിമര്‍ശിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് എംപി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎമിലെ വലിയൊരു വിഭാഗം പ്രവര്‍ത്തകരും അനുയായികളും തന്നെ സഹായിച്ചിരുന്നുവെന്ന് ഉണ്ണിത്താന്‍ പല വേദികളിലും പരസ്യമായി പറഞ്ഞിട്ടുണ്ട്. ഇക്കുറിയും സിപിഎമിന്റെ വലിയൊരു വിഭാഗം തന്നെ പിന്തുണക്കുമെന്നാണ് ഉണ്ണിത്താന്‍ കരുതുന്നത്. ഇതാണ് ഉണ്ണിത്താന്റെ പുതിയ നിലപാട് മാറ്റത്തിന് കാരണമെന്ന് കരുതപ്പെടുന്നു.
കേരള ഭരണം വിലയിരുത്തുന്നതിനുള്ള തിരഞ്ഞെടുപ്പല്ല ഇതെന്നും പത്തുവര്‍ഷമായി കേന്ദ്രം ഭരിച്ചുകൊണ്ടിരിക്കുന്ന ബിജെപി സര്‍കാര്‍ രാജ്യത്തെ ഹിന്ദു രാഷ്ട്രം ആക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും രാജ്‌മോഹൻ ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി. രാജ്യത്തെ മതേതരത്വം നിലനിര്‍ത്താനാണ് ഗാന്ധിജി വെടിയേറ്റ് മരിച്ചത്. എന്നാല്‍ അധികാരത്തിന്റെ ധാര്‍ഷ്ട്യം ഉപയോഗിച്ച് ഭരണഘടനയും ഗാന്ധിജി നേടിത്തന്ന സ്വാതന്ത്ര്യവും അട്ടിമറിക്കാനാണ് കേന്ദ്രസര്‍കാര്‍ ശ്രമിക്കുന്നത്. അധികാരത്തില്‍ വരുന്നതിനുമുമ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി പാലിച്ചിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
ശതകോടീശ്വരന്മാര്‍ വിദേശത്ത് നിക്ഷേപിച്ച കോടിക്കണക്കിന് രൂപ തിരികെ കൊണ്ടുവന്ന് ഓരോ പൗരനും 15 ലക്ഷം രൂപ വീതം അവരുടെ ബാങ്ക് അകൗണ്ടില്‍ നിക്ഷേപിക്കുമെന്നാണ് പറഞ്ഞിരുന്നത്. പെട്രോളിനും ഡീസലിനും വില കുറക്കുമെന്ന് പറഞ്ഞിട്ട് അധികാരത്തില്‍ കയറിയ നാള്‍ മുതല്‍ ഇന്ധനങ്ങള്‍ക്കും ഗാസിനും വില കൂട്ടിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയവിരോധത്തില്‍ വ്യക്തികളെ പോലും യുഎപിഎ ഉപയോഗിച്ച് വേട്ടയാടുകയാണ് ചെയ്യുന്നത്. നോട് നിരോധനവും ജിഎസ്ടി പരിഷ്‌കാരവും രാജ്യത്തെ സാമ്പത്തിക ഭദ്രത തകര്‍ത്തതായും ഉണ്ണിത്താന്‍ കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ 35 വര്‍ഷം കാസര്‍കോട് വിജയിച്ച സിപിഎമിന്റെ എംപിമാര്‍ മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും മനസിലാക്കാന്‍ ഒന്നും ചെയ്തില്ലെന്നും ഒരു എംപി ഉണ്ടെന്ന് ജനങ്ങള്‍ക്ക് തോന്നിത്തുടങ്ങിയത് താന്‍ വന്നശേഷമാണെന്നും ഉണ്ണിത്താന്‍ അവകാശപ്പെട്ടു. എയിംസ് ഉള്‍പെടെയുള്ള ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഒപ്പം നില്‍ക്കാന്‍ കഴിഞ്ഞതും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ടിയോടുളള ഉണ്ണിത്താന്റെ ഈ മൃദുസമീപനം സിപിഎമിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
Keywords: Congress, Rajmohan Unnithan, Kasaragod, Malayalam News, CPM, MP, Reporter, Channel, Interview, Lok Sabha Election, Communist, Hindu, Nation, Gandhiji, BJP, Constitution, Prime Minister, Narendra Modi, Rajmohan Unnithan's campaign without blaming CPM.
< !- START disable copy paste -->