city-gold-ad-for-blogger

ഉദ്ഘാടനം കഴിഞ്ഞ് ഒന്നര മാസം കഴിഞ്ഞിട്ടും ടാറ്റാ കോവിഡ് ആശുപത്രി ആരംഭിക്കാത്തതിനെതിരെ മരണം വരെ ഉപവാസം പ്രഖ്യാപിച്ച് രാജ് മോഹൻ ഉണ്ണിത്താൻ എം പി

കാഞ്ഞങ്ങാട്: (www.kasargodvartha.com 23.10.2020) ഉദ്ഘാടനം കഴിഞ്ഞ് ഒന്നര മാസം കഴിഞ്ഞിട്ടും ചട്ടഞ്ചാൽ തെക്കിലിലെ ടാറ്റാ കോവിഡ് ആശുപത്രി ആരംഭിക്കാത്തതിനെതിരെ മരണം വരെ ഉപവാസം പ്രഖ്യാപിച്ച് രാജ് മോഹൻ ഉണ്ണിത്താൻ എം പി. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ സമരം തുടങ്ങുമെന്ന് എം പി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഉദ്ഘാടനം കഴിഞ്ഞ് ഒന്നര മാസം കഴിഞ്ഞിട്ടും ടാറ്റാ കോവിഡ് ആശുപത്രി ആരംഭിക്കാത്തതിനെതിരെ മരണം വരെ ഉപവാസം പ്രഖ്യാപിച്ച് രാജ് മോഹൻ ഉണ്ണിത്താൻ എം പി


രാവിലെ 10 മണിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യും. കാസർകോടിൻ്റെ ആരോഗ്യ മേഖലയിലേക്ക് സർക്കാരിൻ്റെ ശ്രദ്ധ പതിയാൻ വേണ്ടി തൻ്റെ ജീവൻ തന്നെ നൽകാൻ തയ്യാറാണെന്ന് എം പി പറഞ്ഞു. 541 കിടക്കകൾ ഒരുക്കി നിർമ്മിച്ച ടാറ്റാ ആശുപത്രി പ്രവർത്തന സജ്ജമാകാൻ അധികം താമസമില്ലെന്നായാരുന്നു ആരോഗ്യ മന്ത്രി പറഞ്ഞു കൊണ്ടിരിക്കുന്നത്.

ആശുത്രിയിലേക്ക് നിയമനം നടത്തുന്നതിനുള്ള തസ്തിക നിശ്ചയിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും ഒരു നിയമനവും നടന്നില്ല. കലക്ടറുടെ ഫണ്ടിൽ ദുരന്ത നിവാരണത്തുകയായി 10 കോടി രൂപ കിടപ്പുണ്ട്. ഇതിൽ രണ്ടരക്കോടിയാണ് ടാറ്റാ ആശുപത്രിയിൽ ഉപകരണങ്ങൾ വാങ്ങാൻ നീക്കിവച്ചത്. ഇതിനുള്ള അനുമതി നൽകാൻ പോലും സർക്കാർ തയ്യാറാകുന്നില്ലെന്ന് എം പി കുറ്റപ്പെടുത്തി.

ജില്ലയിൽ 168 കോവിഡ് ബാധിതർ മരിച്ചു. പതിനേഴായിരത്തിലധികം പേർക്ക് വൈറസ് ബാധിച്ചു. എന്നിട്ടും സംസ്ഥാന സർക്കാർ കാസർകോട് ജില്ലയിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്. കാസർകോടിനൊടുള്ള അവഗണന ഇനിയും വെച്ച് പൊറുപ്പിക്കില്ലെന്നും എം പി മുന്നറിയിപ്പ് നൽകി.

വാർത്താ സമ്മേളനത്തിൽ കെ പി സി സി സെക്രട്ടറിമാരായ എം അസിനാർ, സി ബാലകൃഷ്ണൻ, ഡി സി സി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീട് എന്നിവരും പങ്കെടുത്തു.


Keywords: Kerala, News, Kasaragod, COVID-19, Corona, Top-Headlines, Hospital, Rajmohan Unnithan, MP, Strike, Rajmohan Unnithan MP declares Hunger strike till death against non-opening of Tata COVID Hospital.Kasargod News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia