city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലക്ഷദ്വീപിലെ തുഗ്ലക് ഭരണം അവസാനിപ്പിക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി; പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ചു

കാസർകോട്: (www.kasargodvartha.com 25.05.2021) ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേൽ പ്രശാന്ത സുന്ദരമായ ദ്വീപിനെ കലുഷിതമാക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാന്നെന്നും അദ്ദേഹത്തിന്റ്റെ തുഗ്ലക് ഭരണം അവസാനിപ്പിക്കണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എം പി. ഇത് സംബന്ധിച്ച് അദ്ദേഹം പ്രധാനമന്തി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കത്തയച്ചു

കോവിഡിൽ നിന്നും മുക്തമായിരുന്ന ദ്വീപിൽ അഡ്മിനിസ്ട്രേറ്ററുടെ തെറ്റായ നയം കാരണം ഇപ്പോൾ 6847 ഓളം കോവിഡ് കേസുകളുണ്ട്. ലോക് ഡൗൺ കാരണം പുറത്തിറങ്ങാൻ ആവാത്ത ജനങ്ങളുടെ മേൽ അഡ്മിനിസ്ട്രേറ്റർ കരിനിയമങ്ങൾ അടിച്ചേൽപ്പിക്കുകയാണ്. ലക്ഷദ്വീപ് ഡെവലപ്മെൻറ് അതോറിറ്റി രൂപീകരിച്ച് ജനങ്ങളുടെ കുടിപ്പാടം വരെ ഭരണക്കൂടം കൈക്കലാക്കുന്നു. ഇത് ദ്വീപിൻറ്റെ സാമൂഹ്യ ഘടനയെ തന്നെ തകിടം മറിക്കും.



ലക്ഷദ്വീപിലെ തുഗ്ലക് ഭരണം അവസാനിപ്പിക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി; പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ചു

ജനപ്രതിനിധികളുമായി ചർച പോലും നടത്താതെയാണ് ഈ തുഗ്ലക്ക് പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നത്. ക്രൈം റേറ്റ് തീരെ കുറഞ്ഞ ദ്വീപിൽ അനാവശ്യമായി ഗുണ്ടാ ആക്ട് കൊണ്ടുവന്നിരിക്കുന്നു. ദ്വീപിലെ ഡയറി ഫാമുകൾ അടക്കാൻ അഡ്മിനിസ്ട്രേറ്റർ ഉത്തരവ് പുറപ്പെടുവിപ്പിച്ചിരിക്കുന്നു. ടൂറിസത്തിന്റെ ഭാഗമായി മദ്യശാലകൾ തുടങ്ങിയ അഡ്മിനിസ്ട്രേറ്റർ, ജനങ്ങളുടെ ഭക്ഷണത്തിൻറ്റെ ഭാഗമായ ബീഫ് നിരോധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ അഡ്മിനിസ്ട്രേറ്ററുടെ ദുർഭരണം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Keywords:  Kerala, News, Kasaragod, Top-Headlines, Government, Rajmohan Unnithan, MP, Narendra-Modi, Pinarayi-Vijayan, Rajmohan Unnithan MP calls for end to Tughlaq rule in Lakshadweep; Letters were sent to the Prime Minister and the Home Minister.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia