city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മംഗളയ്ക്ക് അങ്ങനെയങ്ങ് നിര്‍ത്താതെ പോകാനാകില്ല; വരുമ്പോള്‍ നിര്‍ത്തില്ലെങ്കിലും പോകുമ്പോള്‍ കാഞ്ഞങ്ങാട്ടും നീലേശ്വരത്തും നിര്‍ത്തി റെയില്‍വേയുടെ ഔദാര്യം

നിസാര്‍ പെര്‍വാഡ്

കാസര്‍കോട്: (www.kasargodvartha.com 29.11.2020) മംഗള എക്‌സ്പ്രസിന് അങ്ങനെയങ്ങ് നിര്‍ത്താതെ പോകാനാകില്ല. ദില്ലിയില്‍ നിന്നും വരുമ്പോള്‍ നിര്‍ത്തില്ലെങ്കിലും പോകുമ്പോള്‍ കാഞ്ഞങ്ങാട്ടും നീലേശ്വരത്തും നിര്‍ത്തി റെയില്‍വേയുടെ ഔദാര്യം. 

രാജധാനി, കേരള, മംഗള, എക്‌സ്പ്രസുകളുടെ സമയം തിങ്കളാഴ്ച മുതല്‍ മാറും. രാജധാനി എക്‌സ്പ്രസിന്റെ സമയം ഡിസംബര്‍ 29 മുതല്‍ മാറും. രാവിലെ 11.25-ന് നിസാമുദ്ദീനില്‍ നിന്ന് പുറപ്പെടുന്ന രാജധാനി 29 മുതല്‍ രാവിലെ 6.16-നാണ് പുറപ്പെടുക. രണ്ടാംദിവസം രാത്രി 11.45-ന് തിരുവനന്തപുരത്തെത്തും. നിലവില്‍ മൂന്നാംദിവസം പുലര്‍ച്ചെ 5.25-നാണ് എത്തുന്നത്. 

സമയം നേരത്തേ ആക്കിയത് എറണാകുളത്തിന് തെക്കോട്ടുള്ള യാത്രക്കാര്‍ക്ക് ഗുണകരമാകും. ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസിന്റെയും നിസാമുദ്ദീന്‍-എറണാകുളം മംഗള എക്‌സ്പ്രസിന്റെയും പുതിയസമയം തിങ്കളാഴ്ച നിലവില്‍വരും. ഇക്കാര്യം റെയില്‍വേ നേരത്തേതന്നെ അറിയിച്ചിരുന്നു. ഇനി മുതല്‍ ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്കുള്ള മംഗളയ്ക്ക് കാഞ്ഞങ്ങാട്, നീലേശ്വരം, പഴയങ്ങാടി, വടകര, കൊയിലാണ്ടി, ഫറോക്, പരപ്പനങ്ങാടി, കുറ്റിപ്പുറം എന്നീ സ്റ്റോപുകള്‍ ഉണ്ടാവില്ല. എന്നാല്‍ ഡല്‍ഹിയിലേക്കുള്ള മംഗളയ്ക്ക് ഈ സ്റ്റോപുകള്‍ പഴയതുപോലെ തുടരും.

രാജധാനി എക്‌സ്പ്രസ് നിസാമുദ്ദീന്‍ വിവിധ സ്റ്റേഷനുകളില്‍ എത്തുന്ന സമയം: കോട്ട-10.45, വഡോദര-5.26, വസായ്റോഡ്-രാത്രി 9.55, പന്‍വേല്‍-11.05, രത്‌നഗിരി-3.05, മഡ്ഗാവ്-രാവിലെ 7.05, കാര്‍വാര്‍-8.20, ഉഡുപ്പി-10.40, മംഗളൂരു ജങ്ഷന്‍-12, കാസര്‍കോട്-12.49, കണ്ണൂര്‍-1.57, കോഴിക്കോട്-3.17, ഷൊറണൂര്‍-5.00, തൃശ്ശൂര്‍-5.53, എറണാകുളം ജങ്ഷന്‍-7.30, ആലപ്പുഴ-8.43, കൊല്ലം-10.08, തിരുവനന്തപുരം-11.45.

മംഗളയ്ക്ക് അങ്ങനെയങ്ങ് നിര്‍ത്താതെ പോകാനാകില്ല; വരുമ്പോള്‍ നിര്‍ത്തില്ലെങ്കിലും പോകുമ്പോള്‍  കാഞ്ഞങ്ങാട്ടും നീലേശ്വരത്തും നിര്‍ത്തി റെയില്‍വേയുടെ ഔദാര്യം

കേരളാ എക്‌സ്പ്രസ്

രാവിലെ 11.20-ന് പകരം രാത്രി 8.10-ന് ന്യൂഡല്‍ഹിയില്‍നിന്ന് പുറപ്പെട്ട് രണ്ടാംദിവസം രാത്രി 10.10-ന് തിരുവനന്തപുരത്തെത്തും. രണ്ടാംദിവസം ഉച്ചയ്ക്ക് 12.27-ന് കോയമ്പത്തൂര്‍, പാലക്കാട്-1.52, ഒറ്റപ്പാലം-2.19, തൃശ്ശൂര്‍-3.32, ആലുവ-4.30, എറണാകുളം ടൗണ്‍-4.55, വൈക്കം റോഡ്-5.42, കോട്ടയം-6.17, ചങ്ങനാശ്ശേരി-6.44, തിരുവല്ല-6.54, ചെങ്ങന്നൂര്‍-7.05, മാവേലിക്കര-7.19, കായംകുളം-7.38, കൊല്ലം-8.22, വര്‍ക്കല-8.47, തിരുവനന്തപുരം പേട്ട-9.19, തിരുവനന്തപുരം സെന്‍ട്രല്‍-10.10

മംഗളാ എക്‌സ്പ്രസ്

രാവിലെ 5.40-ന് നിസാമുദ്ദീനില്‍നിന്ന് പുറപ്പെട്ട് മൂന്നാംദിവസം രാവിലെ ഏഴരയ്ക്ക് എറണാകുളത്തെത്തും. പ്രധാന സ്റ്റോപുകള്‍: രണ്ടാംദിവസം രാത്രി 10.40-ന് മംഗാലാപുരം. കാസര്‍കോട്-11.28, പയ്യന്നൂര്‍-12.03, കണ്ണൂര്‍-12.37, തലശ്ശേരി-12.58, കോഴിക്കോട്-2.02, തിരൂര്‍-2.38, പട്ടാമ്പി-3.09, ഷൊറണൂര്‍-3.50, തൃശ്ശൂര്‍-5.08, ആലുവ-6.08, എറണാകുളം-7.30.



Keywords:  Kasaragod, news, Kerala, Train, Time, Kanhangad, Nileshwaram, Top-Headlines, Railway station, Rajdhani, Kerala, Mangala Expresses trains will be rescheduled from Monday


also Read:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia