city-gold-ad-for-blogger

രാജസ്ഥാനിലെ നാല് രാജ്യസഭാ സീറ്റുകളില്‍ മൂന്നെണ്ണം ഭരണകക്ഷിയായ കോണ്‍ഗ്രസ്; ബിജെപി പിന്തുണയുള്ള സുഭാഷ് ചന്ദ്ര പരാജയപ്പെട്ടു

ജയ്പൂര്‍: (www.kasargodvartha.com) ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി സുഭാഷ് ചന്ദ്ര ഉയര്‍ത്തിയ വെല്ലുവിളിയെ മറികടന്ന് രാജസ്ഥാനിലെ നാല് രാജ്യസഭാ സീറ്റുകളില്‍ മൂന്നെണ്ണം ഭരണകക്ഷിയായ കോണ്‍ഗ്രസ് നേടി. നാലാമത്തെ സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ രണ്‍ദീപ് സുര്‍ജേവാല, മുകുള്‍ വാസ്‌നിക്, പ്രമോദ് തിവാരി എന്നിവര്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വീറ്റ് ചെയ്തു.
രാജസ്ഥാനിലെ നാല് രാജ്യസഭാ സീറ്റുകളില്‍ മൂന്നെണ്ണം ഭരണകക്ഷിയായ കോണ്‍ഗ്രസ്; ബിജെപി പിന്തുണയുള്ള സുഭാഷ് ചന്ദ്ര പരാജയപ്പെട്ടു

43 വോടുകള്‍ നേടി താനും വിജയിച്ചതായി ബിജെപി സ്ഥാനാര്‍ഥിയും മുന്‍ മന്ത്രിയുമായ ഘനശ്യാം തിവാരി പറഞ്ഞു. എന്നാല്‍, ചട്ടലംഘനം ആരോപിച്ച് മഹാരാഷ്ട്രയിലും ഹരിയാനയിലും രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ വോടെണ്ണല്‍ വൈകിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ ഭരണകക്ഷിയായ മഹാ വികാസ് അഘാഡിയുടെ (എംവിഎ) മൂന്ന് എംഎല്‍എമാര്‍ - ക്യാബിനറ്റ് മന്ത്രിമാരായ ജിതേന്ദ്ര അവ്ഹാദ് (എന്‍സിപി), യശോമതി താക്കൂര്‍ (കോണ്‍ഗ്രസ്), ശിവസേന എംഎല്‍എ സുഹാസ് കാണ്ഡെ എന്നിവരും വോടിംഗിന്റെ മാതൃകാ കോഡ് ലംഘിച്ചുവെന്ന് പ്രതിപക്ഷ ബിജെപി ആരോപിച്ചതിനെ തുടര്‍ന്നാണ് വോടെണ്ണല്‍ നിര്‍ത്തിവച്ചത്.

Keywords:  Rajasthan, News, Top-Headlines, Election, RajyaSabha-Election, BJP, Congress, Rajasthan Rajya Sabha Election Result 2022: Congress win three, BJP one.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia