Vande Bharat | കാസർകോട്-തിരുവനന്തപുരം വന്ദേ ഭാരത് എക്‌സ്പ്രസ് ഇനി മംഗ്ളൂറിൽ നിന്ന്; സർവീസ് ഉടൻ ആരംഭിക്കും
Feb 22, 2024, 12:30 IST
കാസർകോട്: (KasargodVartha) കാസർകോട്-തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 20631/632) മംഗ്ളുറു സെൻട്രലിലേക്ക് നീട്ടാൻ റെയിൽവേ മന്ത്രാലയം ഉത്തരവിട്ടു. സൗകര്യപ്രദമായ തീയതി മുതൽ സർവീസ് തുടങ്ങുമെന്ന് അറിയിപ്പിൽ പറയുന്നു.
ട്രെയിൻ നമ്പർ 20631 മംഗ്ളുറു സെൻട്രൽ-തിരുവനന്തപുരം വന്ദേ ഭാരത് മംഗ്ളുറു സെൻട്രലിൽ നിന്ന് രാവിലെ 6.15 ന് പുറപ്പെട്ട് 3.05 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. കാസർകോട് രാവിലെ 6.57നാണ് എത്തുക. ട്രെയിൻ നമ്പർ 20632 തിരുവനന്തപുരത്ത് നിന്ന് വൈകീട്ട് 4.05 ന് പുറപ്പെട്ട് കാസർകോട് രാത്രി 11.45 നും മംഗ്ളൂറിൽ 12.40 നും എത്തിച്ചേരും.
മംഗ്ളുറു സെൻട്രൽ-തിരുവനന്തപുരം വന്ദേ ഭാരത് ഒമ്പത് സ്റ്റോപുകളോടെ 574 കിലോമീറ്റർ സഞ്ചരിക്കാൻ 8.5 മണിക്കൂർ (ശരാശരി വേഗത 71 കിലോമീറ്റർ) എടുക്കുമ്പോൾ, തിരുവനന്തപുരം-മംഗ്ളുറു വന്ദേ ഭാരത് അതേ ദൂരം പിന്നിടാൻ 8.35 മണിക്കൂർ (ശരാശരി വേഗത 73 കിലോമീറ്റർ) എടുക്കും.
രണ്ട് സർവീസുകളും ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും ഉണ്ടാകും. ഈ റൂടിലെ മറ്റ് എക്‌സ്പ്രസ് ട്രെയിനുകൾ ഇപ്പോൾ 13 മുതൽ 14 മണിക്കൂർ വരെയാണ് ദൂരം താണ്ടാൻ എടുക്കുന്നത്.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Vande Bharat, Railway Ministry, Train, Mangaluru, Railway Ministry extends Kasaragod-Thiruvananthapuram Vande Bharat Express to Mangaluru. < !- START disable copy paste -->