city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Visited | റെയില്‍വേ ഡിവിഷണല്‍ മാനജര്‍ കാസർകോട്, കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനുകൾ സന്ദര്‍ശിച്ചു; നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി

കാസർകോട്: (KasargodVartha) ആദർശ് സ്റ്റേഷനുകളായി മാറുന്ന റെയില്‍വേ സ്റ്റേഷനുകളുടെ വികസനവുമായി ബന്ധപ്പെട്ട് പരിശോധനക്കായി പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദി, അഡീഷണൽ ഡിവിഷണൽ മാനേജർ എസ് ജയകൃഷ്ണൻ അടക്കമുള്ള ഉദ്യോഗസ്ഥര്‍ മംഗ്ളുറു മുതൽ കോഴിക്കോട് വരെയുള്ള റെയിവേ സ്റ്റേഷനുകൾ സന്ദർശിച്ചു. റെയിവേ പാസൻജേഴ്സ് അമിനിറ്റീസ് ചെയര്‍മാൻ പി കെ കൃഷ്ണദാസും ഒപ്പം ഉണ്ടായിരുന്നു.
  
Visited | റെയില്‍വേ ഡിവിഷണല്‍ മാനജര്‍ കാസർകോട്, കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനുകൾ സന്ദര്‍ശിച്ചു; നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി


കാസർകോട് പാർല്മെൻ്റ് മണ്ഡലങ്ങളിൽപെട്ട കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ റെയില്‍വേ സ്റ്റേഷനുകൾ സംഘം സന്ദര്‍ശിച്ചു. കാസർകോട് ആദർശ് സ്റ്റേഷന്റെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി. റെയിൽവെ ഉദ്യോഗസ്ഥർ, പാസൻജേഴ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരടക്കമുള്ളവർ സ്വീകരിച്ചു. വിവിധ ആവശ്യങ്ങൾ അടങ്ങുന്ന നിവേദനങ്ങർ കൈമാറി. കാസർകോട് റെയിൽവേ സ്റ്റേഷനിൽ പാർകിംഗ് ഏരിയ, ടികറ്റ് കൗണ്ടർ, മേൽപാലം, ലിഫ്റ്റ്, വെയിറ്റിംഗ് റൂം എന്നിവിടങ്ങൾ ഡിവിഷണല്‍ മാനജരും സംഘവും സന്ദർശിച്ചു. കാസർകോട് റെയിൽവേ പാസൻജേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ പ്രശാന്ത് കുമാർ, ജെനറൽ സെക്രടറി നാസർ ചെർക്കളം എന്നിവർ നിവേദനം നൽകി.

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്റെ വികസനവുമായി ബന്ധപ്പെട്ട് നിരവധി സംഘടനകള്‍ നിവേദനം നല്‍കി. നേരത്തെ വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന ദിവസം കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കാഞ്ഞങ്ങാട് ഡെവലപ്മെന്റ് ഫോറം ഭാരവാഹികള്‍ കാഞ്ഞങ്ങാട് റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിവിഷണൽ മാനജരുടെ സന്ദർശനം. കാഞ്ഞങ്ങാട് ഡെവലപ്മെന്റ് ഭാരവാഹികളായ കെ മുഹമ്മദ് കുഞ്ഞി, കെ പി മോഹനന്‍, പി എം അബ്ദുൽ നാസര്‍, സ്റ്റീഫന്‍ ജോസഫ്, അബ്ദുൽ സത്താര്‍ തുടങ്ങിയവര്‍ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത, വ്യാപാരി വ്യവസായി പ്രസിഡണ്ട് യൂസഫ് ഹാജി, ഗോകുല്‍ദാസ് കമ്മത്ത് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
 
Visited | റെയില്‍വേ ഡിവിഷണല്‍ മാനജര്‍ കാസർകോട്, കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനുകൾ സന്ദര്‍ശിച്ചു; നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി



കാഞ്ഞങ്ങാട്ടെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിംലീഗ് കമിറ്റിയും പാലക്കാട് ഡിവിഷണൽ മാനജർക്കും അഡീഷണൽ ഡിവിഷണൽ മാനജർക്കും നിവേദനം നൽകി. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിംലീഗ് പ്രസിഡൻറ് ബശീർ വെള്ളിക്കോത്താണ് നിവേദനം നൽകിയത്. സംസ്ഥാന കൗൺസിൽ അംഗം കെ മുഹമ്മദ്കുഞ്ഞി, മണ്ഡലം ജെനറൽ സെക്രടറി കെകെ ബദ്റുദ്ദീൻ, സെക്രടറി ബശീർ കൊവ്വൽപള്ളി എന്നിവർ കൂടെയുണ്ടായിരുന്നു.


Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News,  Train, Railway, Train, Malayalam News, Railway Divisional Manager visited Kasaragod and Kanhangad railway stations

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia