കൊറോണക്കെതിരെ പൊരുതുന്നവർക്ക് ആദരമായി കോഫീ വിത്ത് സ്പൂൺ ആർട്ട് വർക്ക് "ദ അൺ സങ് ഹീറോസ്", യുവ ആർക്കിടെക്റ്റിന്റെ അപൂർവ ചിത്രോപഹാരം
May 26, 2020, 20:13 IST
കാസർകോട്: (www.kasargodvartha.com 26.05.2020) ലോകത്തെ പിടിച്ചുലച്ച കൊറോണയെന്ന മഹാമാരിക്കെതിരെ ജീവൻ അവഗണിച്ചും പോരാടുന്ന ആരോഗ്യപ്രവർത്തകർക്കും മറ്റു മുന്നണിപ്പോരാളികൾക്കും വേറിട്ട ആദരമൊരുക്കി ആർക്കിടെക്ടും യുവ ചിത്രകാരിയുമായ റഹില അബ്ദുള്ള റംസിർ. കോഫിയും സ്പൂണും ചേർത്തൊരുക്കിയ അത്യപൂർവമായ കലാസൃഷ്ടിയിലൂടെയാണ് റഹില ആരോഗ്യപ്രവർത്തകർക്ക് ആദരമൊരുക്കിയത്. നിറക്കൂട്ടുകൾക്കു പകരം കോഫിയും ബ്രഷിനു പകരം സ്പൂണും ഉപയോഗിച്ച് ക്യാൻവാസിൽ ഒരുക്കിയ "ദ അൺ സങ് ഹീറോസ്" ആരോഗ്യ പ്രവർത്തകർക്ക് വേറിട്ട ആദരമായി.
കാപ്പിപ്പൊടി നിറത്തിൽ സ്തെതകോപ്പും കഴുത്തിലിട്ട് നിശ്‌ചയദാർഢ്യത്തോടെയും വിജയപ്രതീക്ഷയോടെയും നിൽക്കുന്ന ആരോഗ്യപ്രവർത്തകനെയാണ് ചിത്രീകരിച്ചിട്ടുള്ളത്. കോഫിയും സ്പൂണും മാത്രം ഉപയോഗിച്ചാണ് ഈ മനോഹരസൃഷ്ടി ഒരുക്കിയത്. ആശയം കൊണ്ടും ചിത്രീകരണത്തിലെ പ്രത്യേകത കൊണ്ടും കോഫീ വിത്ത് സ്പൂൺ ആർട്ട് വർക്ക് ശ്രദ്ധേയമാണ്.
നിലവിൽ സർക്കാർ കോവിഡ് ആശുപത്രി പ്രവർത്തിക്കുന്ന ഉക്കിനടുക്ക മെഡിക്കൽ കോളേജിന് "ദ അൺ സങ് ഹീറോസ്" റഹില അബ്ദുള്ള റംസിർ കൈമാറി. കാസർകോട് ജില്ലാ കളക്ടർ ഡി സജിത്ബാബു ആദരചിത്രം ഏറ്റുവാങ്ങി.
ലോക്ഡൗണ്‍ സമയമായതിനാല്‍ ചിത്രകലാ സൃഷ്ടിക്ക് ആവശ്യമായ സാധനങ്ങളൊന്നും കൈവശമുണ്ടായിരുന്നില്ല. അങ്ങനെ റഹിലയും സുഹൃത്തും കൂടി 'നോ ടൂള്‍ ചലഞ്ച്' എന്ന പേരില്‍ ക്യാമ്പെയിന് തുടക്കമിട്ടു. കൈവശമുള്ള വസ്തുക്കള്‍ വെച്ച് ആര്‍ട് വര്‍ക്ക് ചെയ്യാനുള്ള ക്യാമ്പെയിനായിരുന്നു നോ ടൂള്‍ ചാലഞ്ച്. ഇതിന്റെ കൂടി ഭാഗമായാണ് റഹില വേറിട്ട ചിത്രമൊരുക്കിയത്.
കാഞ്ഞങ്ങാട് സ്വദേശിനിയായ റഹില അബ്ദുള്ള റംസിർ ആര്കിടെക്ച്ചറിനൊപ്പം ആർട്ടിനെയും ഒരുപോലെ കൊണ്ടുനടക്കുന്നു. ചിത്രകലയിൽ പുതുസങ്കേതങ്ങളും ആശയങ്ങളും പരീക്ഷിക്കുന്ന റഹില നിരവധി ചിത്രപ്രദർശനങ്ങളും നടത്തിയിട്ടുണ്ട്. ചിത്രകലയോടൊപ്പം കാലിഗ്രഫിയിലും പ്രതിഭ തെളിയിച്ചു. ചിത്രരചനയിൽ ആക്രിലിക്ക് ആണ് ഇഷ്ട മാധ്യമം. ഭർത്താവ് റംസിർ വൈദ്യമ്പാത്ത് എല്ലാ പിന്തുണയുമായി എന്നും ഒപ്പമുണ്ട്. പരേതനായ കമ്മാടം കുഞ്ഞബ്ദുള്ളയുടെയും റംലയുടെയും മകളാണ്. കോഴിക്കോടാണ് താമസം. ഏക മകൻ റെൻസ് അബ്ദുല്ല റംസിർ. റെജുല, റഷ്യ, അബീർ പ്രവീൺ എന്നിവരാണ് സഹോദരങ്ങൾ. ചിത്രകലക്കൊപ്പം യാത്രയും സംഗീതവും പുസ്തകങ്ങളെയും ഏറെ ഇഷ്ടപ്പെടുന്നുണ്ട് ഈ യുവപ്രതിഭ.
Keywords: Kasaragod, Kerala, news, Top-Headlines, Architect, Rahila Abdulla with her drawings
< !- START disable copy paste -->