Ragging | പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചതോടെ സ്‌കൂളുകളിൽ റാഗിങ് ഭീഷണി; വിദ്യാർഥിയെ ക്രൂരമായി മർദിച്ചതായി പരാതി; ശക്തമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് രക്ഷിതാക്കൾ
Jul 28, 2023, 16:24 IST
കാസർകോട്: (www.kasargodvartha.com) പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചതോടെ സ്‌കൂളുകളിൽ റാഗിങ് ഭീഷണി. പ്ലസ് വണിലേക്ക് പുതുതായി എത്തിയവരെ സീനിയർ വിദ്യാർഥികൾ റാഗിങ് ചെയ്യുന്നുവെന്നാണ് വിവിധ സ്‌കൂളിൽ നിന്നുള്ള ആരോപണം. ഏറ്റവും ഒടുവിലായി കുമ്പളയിൽ വിദ്യാർഥിയെ ക്രൂരമായി മർദിച്ചതായി പരാതി പുറത്തുവന്നു. കുമ്പള ഹയർ സെകൻഡറി സ്‌കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റിസ് വിദ്യാർഥിയും മൊഗ്രാൽ മൈമൂൻ നഗർ സ്വദേശിയുമായ ജഅഫർ സ്വാദിഖിനാണ് മർദനമേറ്റതെന്നാണ് പരാതി.
പ്ലസ് ടു വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ചതായാണ് ആരോപണം. കുമ്പള സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ് ജഅഫർ സ്വാദിഖ്. കൈക്കും നെഞ്ചിനും മർദനമേറ്റതായി വിദ്യാർഥി വ്യക്തമാക്കി. കഴിഞ്ഞ വർഷങ്ങളിലും ഇത്തരത്തിൽ നിരവധി പരാതികൾ ഉയർന്നിരുന്നു. ഉപ്പള ഗവ. ഹയർ സെകൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥിയുടെ മുടി മുടി മുറക്കുന്ന ദൃശ്യം ഏറെ ചർചയായിരുന്നു. റാഗിംഗ് സംഭവങ്ങൾ ആവർത്തിക്കുകയും ഇത് പലപ്പോഴും മാരകമാവുകയും ചെയ്തിട്ടും സ്‌കൂൾ അധികൃതരോ നിയമപാലകരോ ശക്തമായ നടപടികൾ കൈകൊള്ളുന്നില്ലെന്ന ആക്ഷേപവും രക്ഷിതാക്കൾ ഉയർത്തുന്നു. കേസ് പൊലീസിന് മുന്നിലെത്തിയാൽ തന്നെ കൂടുതലും വിദ്യാർഥികളുടെ ഭാവിയോർത്ത് താക്കീതിലോ കൗൺസിലിംഗ് നൽകുന്നതിലോ ഒതുങ്ങുകയാണ് പതിവ്.
സീനിയർ വിദ്യാർഥികളെ 'സർ' അല്ലെങ്കിൽ 'മാം' എന്ന് അഭിസംബോധന ചെയ്യിക്കുക, സല്യൂട് ചെയ്യിപ്പിക്കുക, പാട്ട് പാടിപ്പിക്കുകയോ നൃത്തം ചെയ്യിപ്പിക്കുകയോ ചെയ്യുക, അവർ പറയുന്നതിനനുസരിച്ച് വസ്ത്രം ധരിക്കുക, സീനിയേഴ്സിനെ നേരിട്ട് നോക്കാതിരിക്കുക തുടങ്ങി നിർബന്ധിത മദ്യപാനം, പുകവലി, മയക്കുമരുന്ന് ഉപയോഗം, അധിക്ഷേപകരമായ ഭാഷ, ലൈംഗികമായ റാഗിംഗ് തുടങ്ങിയ പ്രവൃത്തികൾ വരെ റാഗിങിന്റെ പേരിൽ നടക്കുന്നുവെന്നാണ് വിവരം. സീനിയർ വിദ്യാർഥികൾ പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ പലപ്പോഴും മർദനങ്ങളിലേക്ക് വരെ കാര്യങ്ങൾ എത്തുന്നു. ക്രൂരമായ മാനസിക പീഡനം മൂലം ആത്മഹത്യ ചെയ്തവരുമുണ്ട്.
ഏകദേശം 40% വിദ്യാർഥികൾ റാഗിംഗിന് ഇരയാകുന്നതായി അടുത്തിടെ നടത്തിയ ഒരു പഠനം വെളിപ്പെടുത്തിയിരുന്നു. റാഗിങിലൂടെ ബന്ധങ്ങളും ആത്മവിശ്വാസവും വളർത്തിയെടുക്കാൻ സഹായിക്കുകയും ശക്തരാക്കുകയും ചെയ്യുന്നുവെന്നാണ് റാഗിങ് ചെയ്യുന്ന വിദ്യാർഥികളുടെ വാദം. എന്നാൽ അത് ആത്മവിശ്വാസത്തെ ദോഷകരമായി ബാധിക്കുമെന്നും പഠനത്തിലും മനസിലും ദീർഘകാല പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുമെന്നും വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വിദ്യാലയങ്ങളിൽ ആന്റി റാഗിംഗ് സെൽ കൂടുതൽ ഉത്തരവാദിത്ത പൂർവം ഇടപെടുകയും അക്രമം കാണിക്കുന്ന വിദ്യാർഥികൾക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുകയും വേണമെന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്.
Keywords: News, Kasaragod, Kerala, Ragging, School, Students, Education, Parents, Attack, Complaint, Ragging cases increasing in schools.
< !- START disable copy paste -->