city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റഫീഖിന്റെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപെട്ട് മകന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി

കാസര്‍കോട്: (www.kasargodvartha.com 28.01.2021) ഈ മാസം 23ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിക്ക് സമീപം വെച്ച് ചെമ്മനാട് സ്വദേശിയും ദേളിയില്‍ താമസക്കാരനുമായ സി എച് മുഹമ്മദ് റഫീഖ് മരിക്കാനിടയായ സംഭവത്തില്‍ സത്യാവസ്ഥ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിനെയോ സ്‌പെഷ്യല്‍ ടീമിനെയോ ഏല്‍പിച്ച് അന്വേഷിപ്പിക്കണമെന്ന് ആവശ്യപെട്ട് മകന്‍ മുഹമ്മദ് റാഹില്‍ അലി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.

ആള്‍കൂട്ട അക്രമത്തിലാണ് റഫീഖ് മരിച്ചതെന്നും പൊലീസിന്റെ ഭാഗത്ത് നിന്ന് ഇപ്പോള്‍ നടക്കുന്ന അന്വേഷണം സംശയത്തോടെയാണ് കാണുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

റഫീഖിന്റെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപെട്ട് മകന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി

മരണത്തിന് ഉത്തരവാദികളായവരെ ഇനിയും കണ്ടെത്തിയിട്ടില്ല. സി സി ടി വിയുടെ പരിധിയില്‍ വരുന്ന സ്ഥലത്താണ് മരണം സംഭവിച്ചത്. സംഭവത്തിന് നിരവധി ആളുകള്‍ ദൃക്‌സാക്ഷികള്‍ ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പ്രത്യേക ഏജന്‍സിയെ കൊണ്ട് ഊര്‍ജ്ജിത അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

റഫീഖിന്റേത് അടിയേറ്റുള്ള മരണമല്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നുമാണ് പരിയാരം കണ്ണൂര്‍ മെഡികല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ടെം റിപോര്‍ടില്‍ പറഞ്ഞിരിക്കുന്നത്.

Keywords:  Kerala, News, Kasaragod, Deli, Rafeeq, Chemnad, Death, Police, Case, Son, Investigation, Top-Headlines, Rafeeq's death: Son lodged a complaint with the district police chief seeking a crime branch inquiry.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia