city-gold-ad-for-blogger

റേഷൻ അരി തൂക്കത്തിലെ ക്രമക്കേട് ചോദ്യം ചെയ്ത വിദ്വേഷത്തിൽ വീട്ടമ്മയെ ആക്രമിച്ചതായും നിർമാണം നടക്കുന്ന വീടിന്റെ കട്ടിള ഇളക്കിമാറ്റിയതായും പരാതി

നീലേശ്വരം: (www.kasargodvartha.com 14.10.2020) റേഷൻ അരി തൂക്കത്തിൽ ക്രമക്കേട് കാണിച്ചത് ചോദ്യം ചെയ്ത വിദ്വേഷത്തിൽ വീട്ടമ്മയെ മർദിച്ചതായും നിർമാണം നടക്കുന്ന വീടിന്റെ കട്ടിള ഇളക്കിമാറ്റിയതായും പരാതി. ബങ്കളം എസ് എസ് ക്വാർട്ടേഴ്സിലെ സി രമണിയാണ് ജില്ലാ കലക്ടർ ഡോ. ഡി സജിത് ബാബുവിനു പരാതി നൽകിയത്.

സെപ്റ്റംബർ 25 ന് ബങ്കളത്തെ റേഷൻ കടയിൽ അരി വാങ്ങാൻ പോയപ്പോൾ അരിയുടെ അളവ് കുറച്ച് നൽകിയത് ചോദ്യം ചെയ്തതിന് പിടിച്ചു തള്ളിയതായും അവിടെയുണ്ടായിരുന്ന രണ്ട് സ്ത്രീകളും സിപിഎം നേതാവും സോഡാക്കുപ്പി കൊണ്ടടിച്ചതായുമാണ് പരാതി. ഇതേ തുടർന്ന് പരിക്കേറ്റ ഇവർ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതായും പറയുന്നു.

റേഷൻ അരി തൂക്കത്തിലെ ക്രമക്കേട് ചോദ്യം ചെയ്ത വിദ്വേഷത്തിൽ വീട്ടമ്മയെ ആക്രമിച്ചതായും നിർമാണം നടക്കുന്ന വീടിന്റെ കട്ടിള ഇളക്കിമാറ്റിയതായും പരാതി

ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ഫോണിലും നേരിട്ടും ഭീഷണിപ്പെടുത്തിയതായും മടിക്കൈ എരിക്കുളത്ത് സർക്കാർ അനുവദിച്ച സ്ഥലത്തെ വീടു നിർമാണത്തിനായി സ്ഥാപിച്ച കട്ടിള എടുത്തു മാറ്റുകയും കല്ലുകൾ പറിച്ചെറിയുകയും ചെയ്തതായും കളക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു. 

Keywords:  Kerala, News, Kasaragod, Neeleswaram, Woman, House-wife, Complaint, House, Ration Shop, Rice, Police, District Collector, Attack, Assault, Questioned the irregularity in ration rice weight; Complaint that the housewife was attacked and the house under construction was demolished.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia