city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Holi Festival | നിറങ്ങളുടെ ഉത്സവമായ ഹോളിയെ വരവേല്‍ക്കാന്‍ എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു; അടിച്ചുപൊളിച്ച് ആഘോഷിക്കാന്‍ ഈ സ്ഥലങ്ങളില്‍ പോകാം!

കൊച്ചി: (KasargodVartha) വസന്തകാലത്തെ എതിരേല്‍ക്കാന്‍ ഹിന്ദുക്കള്‍ ആഘോഷിക്കുന്ന ഉത്സവമാണ് ഹോളി. നിറങ്ങളുടെ ഉത്സവം എന്നും വസന്തോത്സവം എന്നും ഹോളിയെ വിശേഷിപ്പിക്കാം. ഇന്‍ഡ്യയുടെ പല ഭാഗത്തും പല ആചാരങ്ങളാണ് ഹോളിയുമായി ബന്ധപ്പെട്ടുള്ളത്. ഹോളി പണ്ട് കര്‍ഷകരുടെ ആഘോഷമായിരുന്നു. സമൃദ്ധമായ വിളവ് ലഭിക്കാനും മണ്ണിനെ ഫലഭൂയിഷ്ഠമാക്കാനുമായി തുടങ്ങിയ ആഘോഷം. എന്നാല്‍ പിന്നീട് അതു പൂര്‍ണമായും ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായി മാറി.

ഉത്തരേന്‍ഡ്യയിലാണ് പ്രധാനമായും ഹോളി ആഘോഷിച്ചുവരുന്നതെങ്കിലും ഇപ്പോള്‍ ദക്ഷിണേന്‍ഡ്യയിലും ഹോളി ആഘോഷിക്കുന്നുണ്ട്. ഗുജറാതികളും മാര്‍വാടികളും പഞ്ചാബികളുമാണ് ഹോളി ആഘോഷത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരെങ്കിലും മുംബൈ, ഡെല്‍ഹി പോലുള്ള നഗരങ്ങളിലും ഹോളി ആഘോഷമായി കൊണ്ടാടുന്നു. ജാതി മതഭേദമെന്യേ എല്ലാവരും ഹോളി ആഘോഷങ്ങളില്‍ പങ്കുചേരുന്നു. പരസ്പരം നിറം പുരട്ടുമ്പോള്‍ ശത്രുത അകലുമെന്നാണ് വിശ്വാസം.

Holi Festival | നിറങ്ങളുടെ ഉത്സവമായ ഹോളിയെ വരവേല്‍ക്കാന്‍ എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു; അടിച്ചുപൊളിച്ച് ആഘോഷിക്കാന്‍ ഈ സ്ഥലങ്ങളില്‍ പോകാം!

ഹോളി ആഘോഷക്കാലത്ത് പൊതുവെ ഉണ്ടാക്കാറുള്ള ഒരു പരമ്പരാഗത പലഹാരമാണ് ഗുജിയ. താന്‍ണ്ടൈ എന്ന പാനിയവും ഒരുക്കുന്നു. എല്ലാ വീടുകളിലും വീട്ടമ്മമാര്‍ ഗുജിയയും താന്‍ണ്ടൈയും അത് പോലുള്ള മറ്റ് വിഭവങ്ങളും ഒരുക്കുന്നു.

ഫെബ്രുവരിയുടെ അവസാനമോ മാര്‍ചിന്റെ ആദ്യമോ ആണ് ഹോളി വരുന്നത്. ഹിന്ദു കലന്‍ഡര്‍ അനുസരിച്ച് ഫാല്‍ഗുനമാസത്തിലെ പൗര്‍ണമിയാണ് ഹോളി. പൂര്‍ണചന്ദ്രന്‍ ഉദിക്കുന്ന രാത്രിയില്‍ ഹോളി ആഘോഷം തുടങ്ങുന്നു. പിറ്റേന്നാണ് യഥാര്‍ഥ ഹോളി ദിവസം.

ഹോളിയുടെ കഥ

പ്രഹ്ലാദന്റെ പിതാവ് ഹിരണ്യകശ്യപുവിന്റെ സഹോദരിയായിരുന്നു ഹോളിഗ. മൂന്നു ലോകങ്ങളും കീഴടക്കിയ ഹിരണ്യകശ്യപു അഹങ്കാരം കൊണ്ടു നിറഞ്ഞു ഭഗവാന്‍ വിഷ്ണുവിനെ വരെ തനിക്കു കീഴടക്കാനാകുമെന്നു വിശ്വസിച്ചു. ആരും വിഷ്ണുവിനെ ആരാധിക്കരുതെന്നും മൂന്നു ലോകത്തിലുമുള്ള സകലരും തന്നെ ആരാധിക്കണമെന്നും ഹിരണ്യകശ്യപു ഉത്തരവിട്ടു.

എന്നാല്‍ തന്റെ അഞ്ചുവയസുകാരനായ മകന്‍ പ്രഹ്ലാദനെ മാത്രം അയാള്‍ക്കു ഭയപ്പെടുത്താനായില്ല. തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു പ്രഹ്ലാദന്‍. വിഷ്ണുവിന്റെ ഉത്തമഭക്തന്‍. അച്ഛന്റെ ആജ്ഞയെ ധിക്കരിച്ചു പ്രഹ്ലാദന്‍ വിഷ്ണുവിനെ ആരാധിച്ചുകൊണ്ടിരുന്നു. തുടര്‍ന്നു പ്രഹ്ലാദനെ വധിക്കാന്‍ ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാല്‍ വിഷ്ണുവിന്റെ ശക്തിയാല്‍ ആര്‍ക്കും അവനെ ഒന്നും ചെയ്യാനായില്ല.

ഒടുവില്‍, ഹിരണ്യകശ്യപു തന്റെ സഹോദരി ഹോളിഗയുടെ സഹായം അഭ്യര്‍ഥിച്ചു. അഗ്‌നിദേവന്‍ സമ്മാനിച്ച വസ്ത്രമണിഞ്ഞാല്‍ അഗ്‌നിക്കിരയാകില്ലെന്ന വരം ഹോളിഗയ്ക്കു കിട്ടിയിരുന്നു. അവര്‍ പ്രഹ്ലാദനെയും കൈകളിലെടുത്തു അഗ്‌നിയിലേക്കിറങ്ങി. 

എന്നാല്‍, ഒറ്റയ്ക്കു തീയിലിറങ്ങിയാല്‍ മാത്രമേ വരത്തിനു ശക്തിയുണ്ടാവൂ എന്നവര്‍ മനസ്സിലാക്കിരുന്നില്ല. വിഷ്ണുവിന്റെ അനുഗ്രഹത്താല്‍ പ്രഹ്ലാദന്‍ ചെറിയൊരു പൊള്ളല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടു. ഹോളിഗ തീയില്‍ വെന്തുമരിക്കുകയും ചെയ്തു. ഹിരണ്യകശ്യപുവിനെ പിന്നീട് വിഷ്ണുവിന്റെ അവതാരമായ നരസിംഹം കൊലപ്പെടുത്തി. തിന്മയുടെ മേല്‍ നന്മ വിജയം നേടിയത് ആഘോഷിക്കാന്‍ ഹോളിയുമായി ബന്ധപ്പെട്ടു ഹോളിഗയെ കത്തിക്കുന്ന ചടങ്ങുണ്ട്. ഹോളിയുടെ തലേന്നു രാത്രിയാണ് ഈ ചടങ്ങ്.

നിറങ്ങളില്‍ ആറാടിയുള്ള ഹോളി ആഘോഷങ്ങള്‍ എല്ലാവും ഇഷ്ടപ്പെടുന്നു. ഓരോ പ്രദേശത്തും ഓരോ തരത്തിലുള്ള ഹോളി ആഘോഷങ്ങളാണ് കാണാന്‍ കഴിയുക. എന്നാല്‍ വ്യത്യസ്തയുള്ള ഹോളി ആഘോഷങ്ങള്‍ കാണാന്‍ വടക്കേ ഇന്‍ഡ്യയില്‍ തന്നെ പോകണം. ഇത്തരത്തില്‍ വടക്കേ ഇന്‍ഡ്യയില്‍ ഏതൊക്കെ സ്ഥലങ്ങളിലാണ് പോകേണ്ടതെന്ന് നോക്കാം.

മധുര

ഇവിടുത്തെ ഹോളി ആഘോഷങ്ങള്‍ ലോകം മുഴുവനും പ്രശസ്തമാണ്. ആഘോഷങ്ങളിലെ പ്രത്യേകത മാത്രമല്ല, ആളുകളുടെ പങ്കാളിത്തവും കാണാനെത്തുന്നവരുമെല്ലാം ചേര്‍ന്നാണ് ഇതിനെ പ്രശസ്തമാക്കുന്നത് ഒരിക്കലെങ്കിലും ഇവിടെ ഹോളി ആഘോഷിച്ചാല്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഓര്‍മകളായിരിക്കും നല്കുക. ഒരു ഹോളി എത്രത്തോളം ഭംഗിയായി ആഘോഷിക്കാമോ അത്രയും ഗംഭീരമാണ് ഇവിടുത്തെ ഓരോ തവണത്തേയും ആഘോഷങ്ങള്‍.

ലക്‌നൗ


ഉത്തര്‍ പ്രദേശിന്റെ തലസ്ഥാനമായ ലക്‌നൗ ഹോളി ആഘോഷങ്ങളില്‍ പ്രശസ്തമാണ്. നിറങ്ങള്‍ വാരിയെറിയുന്നത് കൂടാതെ ഭക്ഷണങ്ങളാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം.

ആഗ്ര


ഉത്തര്‍ പ്രദേശിലെ ആഗ്രയിലും ഹോളി വലിയരീതിയില്‍ തന്നെ ആഘോഷിക്കപ്പെടുന്നു. പല പ്രാദേശിക ആഘോഷങ്ങളിലും ഇവിടെ എത്തുന്ന സഞ്ചാരികളും പങ്കെടുക്കാറുണ്ട്.

വൃന്ദാവന്‍

ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിച്ചിരിക്കേണ്ട ഹോളി ആഘോഷങ്ങളില്‍ ഒന്നാണ് ഉത്തര്‍ പ്രദേശിലെ വൃന്ദാവനില്‍ നടക്കുന്നത്. ബ്രാജ് കി ഹോളി എന്നറിയപ്പെടുന്ന ഈ ആഘോഷം ഒരുപാട് ആളുകളെ ആകര്‍ഷിക്കുന്നു. മറ്റൊരിടത്തും കാണാന്‍ കഴിയാത്തവിധത്തിലുള്ള ആഘോഷങ്ങളാണ് ഇവിടുത്തെ ബാങ്കെ-ബിഹാരി ക്ഷേത്രത്തില്‍ കാണുവാന്‍ സാധിക്കുക. കൃഷ്ണന്‍ ജനിച്ചു വളര്‍ന്ന പ്രദേശമെന്ന പ്രത്യേകത കൂടി മധുരയ്ക്ക് ഉള്ളതിനാല്‍ ആ പ്രാധാന്യം കൂടി പരിഗണിച്ചാണ് ആളുകള്‍ ഹോളി ആഘോഷങ്ങള്‍ക്ക് വൃന്ദാവന്‍ തിരഞ്ഞെടുക്കുന്നത്.

പുഷ്‌കര്‍


ഡെല്‍ഹിക്ക് സമീപമുള്ള പ്രദേശങ്ങളില്‍ ഹോളി ആഘോഷങ്ങള്‍ക്കു തിരഞ്ഞെടുക്കുവാന്‍ പറ്റിയ സ്ഥലമാണ് പുഷ്‌കര്‍. ഹോളിക ദഹന്‍ പരിപാടിയോടു കൂടിയാണ് പുഷ്‌കറില്‍ ഹോളി ആഘോഷങ്ങള്‍ക്കു തുടക്കമാകുന്നത്. പിന്നീട് ഈ ഹോളി ആഘോഷം പുലര്‍ചെ നിറങ്ങള്‍ കൈമാറുന്നതു വരെ നീണ്ടു നില്‍ക്കും.

ജയ്പൂര്‍


പിങ്ക് നഗരത്തിലെ ഹോളി ആഘോഷങ്ങള്‍ പകരം വയ്ക്കുവാനില്ലാത്തവയാണെന്ന വിശേഷണമാണ് നല്‍കുന്നത്. നഗരത്തിലെ തെരുവുകള്‍ മുഴുവന്‍ ഹോളി ആഘോഷിക്കുന്ന കാഴ്ചയാണ് ഇവിടുത്തെ പ്രത്യേകത. ഇവിടുത്തെ കോട്ടകളിലും കൊട്ടാരങ്ങളിലുമെല്ലാം ഹോളി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു.

ഉദയ്പൂര്‍

രാജസ്താനിലെ ഉദയ്പൂരിലും വളരെ വിപുലമായാണ് ഹോളി ആഘോഷിക്കുന്നത്. ഇവിടുത്തെ രാജകുടുംബാംഗങ്ങള്‍ കൊട്ടാരത്തില്‍ ഹോളി ദീപങ്ങള്‍ തെളിയിക്കുന്നതോടെ ആഘോഷങ്ങള്‍ക്കു തുടക്കമാകും.

ഋഷികേശ്


ഇന്‍ഡ്യയുടെ സാഹസിക തലസ്ഥാനമായ ഉത്തരാഖണ്ഡിലും വളരെ വിപുലമായിത്തന്നെ ഹോളി ആഘോഷിക്കുന്നു. വാട്ടര്‍ ബലൂണ്‍, നിറങ്ങള്‍, രുചികരമായ ഭക്ഷണം എന്നിവയാണ് ഇവിടുത്തെ ഹോളിയുടെ പ്രത്യേകത.

Keywords: Pushkar Holi Festival: Why Everyone Should visit Pushkar for Holi At least once, Kochi, News, Holi Festival, Pushkar, Celebration, Food, Religion, Lightings, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia