city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാവുങ്കാൽ - പെരിയ പാതയിലെ പുല്ലൂർ പാലത്തിൻറെ കൈവരികൾ തകർന്നിട്ട് ഒരു വർഷമാവുന്നു; അടിയന്തരമായി പരിഹാരം കാണണമെന്ന് ആർ ടി ഒ എൻഫോഴ്സ്മെൻറ്

കാസർകോട്: (www.kasargodvartha.com 06.09.2021) പുല്ലൂർ പാലത്തിന്റെ കൈവരികൾ തകർന്നതിനെത്തുടർന്നുള്ള അപകടാവസ്ഥയ്ക്ക് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ആർടിഒ എൻഫോഴ്സ്മെൻറ്.

    
മാവുങ്കാൽ - പെരിയ പാതയിലെ പുല്ലൂർ പാലത്തിൻറെ കൈവരികൾ തകർന്നിട്ട് ഒരു വർഷമാവുന്നു; അടിയന്തരമായി പരിഹാരം കാണണമെന്ന് ആർ ടി ഒ എൻഫോഴ്സ്മെൻറ്





മാവുങ്കാൽ - പെരിയ പാതയിലെ പുല്ലൂർ പാലത്തിൻറെ കൈവരികൾ തകർന്നിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും വേണ്ട പരിഹാരം കാണുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞവർഷമായിരുന്നു ടൈൽസുമായി വന്ന കണ്ടെയ്നർ ലോറി മറിഞ്ഞു കൈവരികൾ തകർന്നത്.

നാട്ടുകാർ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും ഇതുവരെയും കൈവരി നന്നാക്കുവാൻ തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം.

എന്നാൽ എൻഫോഴ്സ്മെൻറ് ആർടിഒ ഡേവിഡ് എം ടിയുടെ നിർദേശപ്രകാരം ജില്ലയിലെ വിവിധ ബ്ലാക് സപോടുകൾ സന്ദർശിക്കുന്നതിൻ്റെ ഭാഗമായി കൈവരിയുടെ പൊട്ടിയ ഭാഗത്ത് താൽക്കാലികമായി റിബൺ കെട്ടി വേർതിരിച്ചിട്ടുണ്ട്.

സ്കോഡ് ഉദ്യോഗസ്ഥൻമാരായ എം വി ഐ ചന്ദ്രകുമാർ, എഎംവിഐ പ്രവീൺകുമാർ, വിജേഷ് ടി വി, ഡ്രൈവർ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം സന്ദർശിച്ച് നടപടിയെടുത്തത്.

6 വരി പാതയുടെ ജോലികൾ ആരംഭിച്ച സാഹചര്യത്തിൽ റോഡുകളുടെ നിലവിലെ സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനം. എന്നാൽ ഇതിന് സ്ഥിരമായ ഒരു പരിഹാരം എത്രയും പെട്ടന്ന് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Keywords: Kasaragod, Kerala, News, Bridge, Pullur, RTO, Mavungal, Periya, Top-Headlines, Special-squad, Pullur bridge girders damaged; Locals demanded an immediate solution.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia