Delhi Protest | ഡെൽഹിയിലെ സമരത്തിന് ഐക്യദാർഢ്യവുമായി കാസർകോട്ടെങ്ങും എൽഡിഎഫിന്റെ ബഹുജന സദസുകൾ
Feb 9, 2024, 10:51 IST
കാസർകോട്: (KasargodVartha) കേന്ദ്ര സർകാരിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡെൽഹിയിൽ നടത്തിയ സമരത്തിന് ഐക്യദാർഢ്യവുമായി ജില്ലയിലും പഞ്ചായത്, നഗരസഭാ കേന്ദ്രങ്ങളിൽ ജനകീയ കൂട്ടായ്‌മകൾ സംഘടിപ്പിച്ചു. ജില്ലയിലെ 38 പഞ്ചായതുകളിലും മൂന്ന് നഗരസഭകളിലും ബഹുജന സദസ് നടന്നു. നീലേശ്വരത്ത് സിപിഎം ജില്ലാ സെക്രടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സുരേഷ് പുതിയേടത്ത് അധ്യക്ഷനായി. കെ വി ദാമോദരൻ, കെ പി രവീന്ദ്രൻ, കരുവക്കാൽ ദാമോദരൻ, ടി വി ശാന്ത, കെ രാഘവൻ, പ്രൊഫ. കെ പി ജയരാജൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, എം ജെ ജോയ്, ഷംസുദ്ദീൻ അറിഞ്ചിറ എന്നിവർ സംസാരിച്ചു. പി വിജയകുമാർ സ്വാഗതം പറഞ്ഞു.
പടുപ്പിൽ എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സണ്ണി അരമന അധ്യക്ഷനായി. കെ കുഞ്ഞിരാമൻ, കെ പി രാമചന്ദ്രൻ, സി രാമചന്ദ്രൻ, സണ്ണി പതിനെട്ടിൽ, വഹാബ്, മുരളി പയ്യങ്ങാനം എന്നിവർ സംസാരിച്ചു. കെ എൻ രാജൻ സ്വാഗതം പറഞ്ഞു. ഉപ്പള കൈകമ്പയിൽ സിപിഐ ജില്ലാ കമിറ്റിയംഗം രാമകൃഷ്ണൻ കടമ്പാർ ഉദ്ഘാടനം ചെയ്തു. സ്വാദിഖ് ചെറുഗോളി അധ്യക്ഷത വഹിച്ചു. പി കെ നിഷാന്ത്, സുബൈർ പടുപ്പ്, ഹരീഷ് ഷെട്ടി, ഫാറൂഖ് ഷിറിയ, രവീന്ദ്ര ഷെട്ടി, മഹ്‌മൂദ് കൈകമ്പ, അബ്ദുർ റഹ്‌മാൻ ഹാജി, സിദ്ദീഖ് കൈകമ്പ, അശ്റഫ് മുട്ടം എന്നിവർ സംസാരിച്ചു. ഹമീദ് കോസ്മോസ് സ്വാഗതം പറഞ്ഞു.
ഉളിയത്തടുക്കയിൽ സിപിഎം ജില്ലാ കമിറ്റിയംഗം ടി കെ രാജൻ ഉദ്ഘാടനം ചെയ്തു. കിഷോർ അധ്യക്ഷത വഹിച്ചു. എ രവീന്ദ്രൻ, ഭൂജംഗ ഷെട്ടി എന്നിവർ സംസാരിച്ചു. എം കെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ചെർക്കളയിൽ സിപിഎം ജില്ലാ സെക്രടറിയേറ്റംഗം എം സുമതി ഉദ്ഘാടനം ചെയ്തു. ശാഫി സന്തോഷ് നഗർ അധ്യക്ഷത വഹിച്ചു. പി ശിവപ്രസാദ്, എ ആർ ധന്യവാദ്, കെ ജയകുമാരി, കെ വി ബാലരാജൻ, റഫീഖ് നായ്‌മാർമൂല, എം ഗിരീഷൻ സംസാരിച്ചു. സി വി കൃഷ്ണൻ സ്വാഗതം പറഞ്ഞു.
Keywords: Delhi Protest , LDF, Malayalam News, Central Govt, Delhi, District, Panchayat, Neeleswaram, CPM, MV Balakrishnan, Paduppu, LDF, Cherkala, Public meetings of LDF in solidarity with Delhi protest.
< !- START disable copy paste --> ഉളിയത്തടുക്കയിൽ സിപിഎം ജില്ലാ കമിറ്റിയംഗം ടി കെ രാജൻ ഉദ്ഘാടനം ചെയ്തു. കിഷോർ അധ്യക്ഷത വഹിച്ചു. എ രവീന്ദ്രൻ, ഭൂജംഗ ഷെട്ടി എന്നിവർ സംസാരിച്ചു. എം കെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ചെർക്കളയിൽ സിപിഎം ജില്ലാ സെക്രടറിയേറ്റംഗം എം സുമതി ഉദ്ഘാടനം ചെയ്തു. ശാഫി സന്തോഷ് നഗർ അധ്യക്ഷത വഹിച്ചു. പി ശിവപ്രസാദ്, എ ആർ ധന്യവാദ്, കെ ജയകുമാരി, കെ വി ബാലരാജൻ, റഫീഖ് നായ്‌മാർമൂല, എം ഗിരീഷൻ സംസാരിച്ചു. സി വി കൃഷ്ണൻ സ്വാഗതം പറഞ്ഞു.
Keywords: Delhi Protest , LDF, Malayalam News, Central Govt, Delhi, District, Panchayat, Neeleswaram, CPM, MV Balakrishnan, Paduppu, LDF, Cherkala, Public meetings of LDF in solidarity with Delhi protest.