city-gold-ad-for-blogger
Aster MIMS 10/10/2023

Complaint | വെള്ളരിക്കുണ്ട് താലൂകിന് പരിധിയിലെ റവന്യൂ ഓഫീസുകളിൽ സ്ഥിരം നിയമനങ്ങൾ മുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നു; ദുരിതത്തിലായി ജനങ്ങൾ

_സുധീഷ് പുങ്ങംചാൽ_

വെള്ളരിക്കുണ്ട്: (KasaragodVartha) താലൂകിന് കീഴിലുള്ള സർകാർ ഓഫീസുകളിൽ ജീവനക്കാരുടെ സ്ഥിരം നിയമനങ്ങൾ മുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നു. ഇതോടെ പല ഓഫീസുകളുടെയും പ്രവർത്തനം താറുമാറായി. ഒഴിവുള്ള ജീവനക്കാരുടെ നിയമനം നടക്കാത്തത് മൂലം ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് റവന്യൂ വിഭാഗമാണ്. പൊതുജനങ്ങൾ നിരന്തരം പല ആവശ്യങ്ങൾക്കും ആശ്രയിക്കുന്ന വിലേജ് ഓഫീസുകളെയാണ് (Village Office) ഇത് കൂടുതൽ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.
  
Complaint | വെള്ളരിക്കുണ്ട് താലൂകിന് പരിധിയിലെ റവന്യൂ ഓഫീസുകളിൽ സ്ഥിരം നിയമനങ്ങൾ മുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നു; ദുരിതത്തിലായി ജനങ്ങൾ

വെള്ളരിക്കുണ്ട് താലൂകിലെ റവന്യൂ ഓഫീസുകളിൽ നിലവിൽ മുപ്പത്തോളം ക്ലറികൽ തസ്തികളാണ് ഒഴിഞ്ഞുകിടക്കുന്നത്. പൊതുതിരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിക്കാനിരിക്കെയാണ് ഒഴിവുകൾ നികത്താതെ കിടക്കുന്നത്. എൽ ഡി ക്ലർക് റാങ്ക് പട്ടികയിൽ ഇടം നേടിയവർ ഹൈകോടതിയിൽ ഫയൽ ചെയ്ത ഒരു കേസിലെ താൽക്കാലിക സ്റ്റേയുടെ പേരിലാണ് മലയോര താലൂകിലേക്ക് നിയമനങ്ങൾ നടക്കാതിരിക്കുന്നത്.

Complaint | വെള്ളരിക്കുണ്ട് താലൂകിന് പരിധിയിലെ റവന്യൂ ഓഫീസുകളിൽ സ്ഥിരം നിയമനങ്ങൾ മുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നു; ദുരിതത്തിലായി ജനങ്ങൾ

ഒഴിവുകൾ ജില്ലാ അടിസ്ഥാനത്തിൽ കണക്കാക്കുന്ന പി എസ് സി നിയമനങ്ങൾക്ക് ഈ സ്റ്റേ യഥാർഥത്തിൽ ബാധകമല്ലെങ്കിലും ജില്ലാ ഭരണാധികാരികൾ ഈ വിഷയത്തിൽ കാണിക്കുന്ന ഉദാസീനതയാണ് നിയമന കാര്യങ്ങളെ വഷളാക്കിയിരിക്കുന്നതെന്നാണ് ആക്ഷേപം. ഹൈകോടതിയിൽ കൃത്യമായ കൗണ്ടർ ഫയൽ ചെയ്തു കാര്യങ്ങൾ ബോധിപ്പിക്കാൻ ജില്ലാ ഭരണകൂടം ഇത് വരെ തയ്യാറായിട്ടില്ലെന്നും വിമർശനമുണ്ട്.

വിഷയത്തിൽ റവന്യൂ ജീവനക്കാരുടെ ഏറ്റവും വലിയ സംഘടനപോലും നിലപാടില്ലാതെ ഇരുട്ടിൽ തപ്പുകയാണെന്ന ആക്ഷേപവുമുണ്ട്. മലയോര ഓഫീസുകളിൽ ജോലി ചെയ്യാൻ താത്പര്യമുള്ളവരെയും തയ്യാറുള്ളവരെയും സ്ഥലം മാറ്റി യാതൊരു തടസവുമില്ലെന്നിരിക്കെ ഭരണാനുകൂല നേതാക്കൾ അതിനു തയ്യാറാകുന്നുമില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ജീവനക്കാരുടെ അഭാവം നികത്തി ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.


Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Complaint, Vellarikkundu, Revenue Department, Government of Kerala, Public in distress due to shortage of revenue officers.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL