Nullipady Underpass | നുള്ളിപ്പാടിയിൽ അടിപ്പാതയ്ക്കായുള്ള സമരം ഒരാഴ്ച പിന്നിട്ടു; ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയുള്ള നിർമാണപ്രവൃത്തികൾ അനുവദിക്കില്ലെന്ന് കർമസമിതി
Jan 17, 2024, 22:05 IST
കാസർകോട്: (KasargodVartha) ദേശീയപാത വികസനത്തിന്റെ ഭാഗമായി നുള്ളിപ്പാടിയിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം ഒരാഴ്ച പിന്നിട്ടു. ഇവിടെ ദേശീയ പാതയുടെ ജോലി നിർത്തിവെപ്പിച്ചാണ് സമരം മുന്നോട്ട് പോകുന്നത്. അഞ്ച് വാർഡുകളിലെ ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണാതെ സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് പ്രദേശവാസികളുടെ നിലപാട്.
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയുള്ള നിർമാണം അനുവദിക്കില്ലെന്നും ഇത് റോഡ് വികസനത്തിനെതിരെയുള്ള സമരമല്ലെന്നും സമരസമിതി ഭാരവാഹികൾ പറയുന്നു. ചെന്നിക്കര, നുള്ളിപ്പാടി, നേതാജി ഹൗസിങ് കോളനി, സുരഭി ഹൗസിങ് കോളനി, ജെപി ഹൗസിങ് കോളനി, തളങ്കര ക്ലസ്റ്റർ, ബദി ബാഗിലു, കോട്ടക്കണ്ണി എന്നിവിടങ്ങളിലായി രണ്ടായിരത്തോളം വീടുകളുണ്ട്.
സ്വകാര്യ ആശുപത്രി, നഗരസഭാ പൊതുശ്മശാനം, റേഷൻ കട, നുള്ളിപ്പാടി അയ്യപ്പ സ്വാമി ക്ഷേത്രം, നുള്ളിപ്പാടി മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ്, കോട്ടക്കണ്ണി ചർച്, അണങ്കൂർ ആയുർവേദാശുപത്രി, ഓടോറിക്ഷ സ്റ്റാൻഡ്, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയും ഇവിടെയുണ്ട്. അടിപ്പാത നിർമിച്ചില്ലെങ്കിൽ ഇവിടെയുള്ളവരുടെ ജീവിതം പ്രയാസമാകുമെന്നും ആക്ഷൻ കമിറ്റി ഭാരവാഹികളായ പി രമേശൻ (ചെയർമാൻ), വരപ്രസാദ് കോട്ടക്കണ്ണി, അനിൽ ചെന്നിക്കര, ഹാരിസ് നുള്ളിപ്പാടി തുടങ്ങിയവർ വ്യക്തമാക്കി.

Keywords: News, Top-Headlines, Malayalam-News | മലയാളം-വാര്‍ത്തകള്‍, Kasargod, Kasaragod-News | കാസര്‍കോട് -വാര്‍ത്തകള്‍, Protest for underpass in Nullipady passed a week.