city-gold-ad-for-blogger
Aster MIMS 10/10/2023

Protest | ചെറുവത്തൂരിലെ വിവാദ മദ്യശാല പ്രശ്‌നം പരിഹരിക്കാനാവാതെ ഭരണകക്ഷി കുഴങ്ങുന്നു; മയ്യിച്ചയിൽ തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം; ആക്ഷൻ കമിറ്റി രൂപവത്കരിച്ചു; സിപിഎം അനുഭാവികളും സമരത്തിന് ഇറങ്ങാൻ തീരുമാനിച്ചു

ചെറുവത്തൂർ: (KasargodVartha) വിവാദ മദ്യശാല പ്രശ്‌നം പരിഹരിക്കാനാവാതെ ഭരണകക്ഷി കുഴങ്ങുന്നു. മദ്യശാല മയ്യിച്ചയിൽ പ്രവർത്തനം ആരംഭിക്കാനുള്ള നീക്കത്തിനെതിരെയും പ്രതിഷേധം ശക്തമായി. പ്രദേശവാസികൾ സംഘടിച്ച് 11 പേരടങ്ങുന്ന ആക്ഷൻ കമിറ്റി രൂപവത്കരിച്ചിട്ടുണ്ട്. സമരത്തിൽ സിപിഎമിന്റെ സജീവ പ്രവർത്തകർ പങ്കെടുക്കാതെ മാറി നിന്നെങ്കിലും പാർടിയുടെ അനുഭാവികളിൽ ഭൂരിഭാഗവും സമരത്തിനിറങ്ങാൻ തീരുമാനിച്ചത് നേതൃത്വത്തെ വെട്ടിലാക്കി.

Protest | ചെറുവത്തൂരിലെ വിവാദ മദ്യശാല പ്രശ്‌നം പരിഹരിക്കാനാവാതെ ഭരണകക്ഷി കുഴങ്ങുന്നു; മയ്യിച്ചയിൽ തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം; ആക്ഷൻ കമിറ്റി രൂപവത്കരിച്ചു; സിപിഎം അനുഭാവികളും സമരത്തിന് ഇറങ്ങാൻ തീരുമാനിച്ചു

തിങ്കളാഴ്ച യോഗം ചേർന്ന് 11 അംഗ ആക്ഷൻ കമിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. വി വി കൃഷ്‌ണൻ ചെയർമാനും വി വേണുഗോപാലൻ കൺവീനറുമായുള്ള ആക്ഷൻ കമിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. കെ സി ഗീത, മിനി വി, ഷാജി കെ ടി, അശ്വിൻ ലാൽ, ശ്രീജേഷ് വി, ഗിരീശൻ മല്ലക്കര, എം വി കൃഷ്ണൻ, ടി പി സുകുമാരൻ,

സനീഷ പി വി എന്നിവരാണ് മറ്റ് അംഗങ്ങൾ. മദ്യശാല മയ്യിച്ചയിൽ തുടങ്ങുന്നതിനെതിരെ ജില്ലാ കലക്ടറെയും എക്സൈസ് ഡെപ്യൂടി കമീഷണറെയും കാണാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

ക്ഷേത്രവും ശ്‌മശാനവും നിരവധി വീടുകളും സ്ഥിതി ചെയുന്ന ഈ പ്രദേശത്ത് മദ്യശാല തുടങ്ങാനുള്ള തീരുമാനം ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മയ്യിച്ച അയ്യപ്പഭജനമഠത്തിന് സമീപമുള്ള കെട്ടിടത്തിൽ മദ്യവിൽപനശാല തുറക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് സ്ത്രീകളും കുട്ടികളും ഉൾപെടെ നൂറോളം വരുന്ന പ്രദേശവാസികൾ രംഗത്തിറങ്ങിയിരിക്കുന്നത്. മയ്യിച്ചയിലുള്ള ഹോടെൽ കെട്ടിടത്തിൽ മദ്യവിൽപനശാല തുടങ്ങുന്നതിന് മുന്നോടിയായി എക്സൈസ് ഉദ്യോഗസ്ഥരും കൺസ്യൂമർ ഫെഡ് അധികൃതരും കഴിഞ്ഞദിവസം പരിശോധനയ്ക്കെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരിക്കുന്നത്.

ഏതാനും മാസം മുമ്പ് ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ ഒറ്റ ദിവസം തുറന്നപ്പോൾ തന്നെ 10 ലക്ഷം രൂപയ്ക്ക് അടുത്ത് മദ്യ വിൽപന നടത്താൻ കഴിഞ്ഞിരുന്നു. സിപിഎമിന്റെ ഉന്നത നേതാക്കൾ ബാർ മുതലാളിക്ക് വേണ്ടി മദ്യശാല പൂട്ടിക്കുകയായിരുന്നുവെന്ന ആക്ഷേപം ഉയർന്നതോടെ ചുമട്ട് തൊഴിലാളികളും ഓടോറിക്ഷ ഡ്രൈവർമാരും മദ്യശാലയ്ക്ക് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹ സമരവും ആരംഭിച്ചിരുന്നു. പിന്നീട് പൂട്ടിയ മദ്യശാലയിൽ നിന്നും മദ്യം തിരിച്ചുകൊണ്ടു പോകാനുള്ള ശ്രമവും തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് നടക്കാതെ പോയിരുന്നു.

ചെറുവത്തൂരിൽ തന്നെ അനുയോജ്യമായ സ്ഥലത്ത് മദ്യശാല പ്രവർത്തനം ആരംഭിക്കുമെന്ന ചർച്ചയിൽ പാർടി നേതൃത്വം ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സമരം താത്കാലികമായി അവസാനിപ്പിച്ചിരുന്നത്. ഇതിന് ശേഷം മദ്യത്തിന്റെ സ്റ്റോകെടുക്കാനുള്ള നീക്കം പോലും സിഐടിയു പ്രവർത്തകർ തടഞ്ഞിരുന്നു. ഇതിന് ശേഷം ചെറുവത്തൂർ അച്ചാംതുരുത്തിയിൽ ഒരു കെട്ടിടത്തിൽ മദ്യശാല തുടങ്ങാനുള്ള നീക്കം നടന്നിരുന്നുവെങ്കിലും കോൺഗ്രസിന്റെ പഞ്ചായത് മെമ്പറുടെ അടക്കമുള്ള പ്രതിഷേധത്തെ തുടർന്ന് അവിടെയും തുടങ്ങാൻ കഴിഞ്ഞില്ല.

ഏറ്റവുമൊടുവിലാണ് ഇപ്പോൾ മയ്യിച്ചയിലെ ഒരു കെട്ടിടത്തിലേക്ക് മദ്യശാല മാറ്റാനുള്ള നീക്കം സജീവമായിരിക്കുന്നത്. അതേസമയം മയ്യിച്ചയിൽ മദ്യശാല തുടങ്ങാൻ തീരുമാനിച്ച കെട്ടിടം അനുയോജ്യമല്ലെന്നുള്ള സൂചനകൾ എക്സൈസ് അധികൃതർ കാസർകോട് വാർത്തയോട് പങ്കുവെച്ചിട്ടുണ്ട്.
 
Protest | ചെറുവത്തൂരിലെ വിവാദ മദ്യശാല പ്രശ്‌നം പരിഹരിക്കാനാവാതെ ഭരണകക്ഷി കുഴങ്ങുന്നു; മയ്യിച്ചയിൽ തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം; ആക്ഷൻ കമിറ്റി രൂപവത്കരിച്ചു; സിപിഎം അനുഭാവികളും സമരത്തിന് ഇറങ്ങാൻ തീരുമാനിച്ചു

 
Keywords: Liquor Shop, Consumer Fed, Cheruvathur, Malayalam News, CPM, News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Protest against the move to start liquor store in Mayyicha. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL