city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Judgment | റിയാസ് മൗലവി വധക്കേസ്: വാദിഭാഗത്ത് 97 സാക്ഷികൾ, 87 സാഹചര്യ തെളിവുകൾ, 215 രേഖകൾ, 45 തൊണ്ടി മുതലുകൾ; മറുഭാഗത്ത് ഹാജരാക്കിയത് ഒരു സാക്ഷിയെ; പ്രതിഭാഗം പോലും ഉന്നയിക്കാത്ത കാര്യങ്ങളാണ് കോടതി വിധിയിൽ ഉള്ളതെന്ന് പ്രോസിക്യൂഷൻ; ലഭ്യമായ തെളിവുകൾ അവഗണിക്കപ്പെട്ടുവെന്ന സംശയവുമായി നിയമവിദഗ്ധരും

കാസർകോട്: (KasargodVartha) റിയാസ് മൗലവി വധക്കേസിൽ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിയിൽ പ്രതിഭാഗം പോലും ഉന്നയിക്കാത്ത സംശങ്ങള്‍ പ്രകടിപ്പിച്ച് തെളിവുകള്‍ തള്ളിക്കളയുന്ന സ്ഥിതിയുണ്ടായതായി പ്രോസിക്യൂഷൻ. കേസിൽ 97 സാക്ഷികളെയാണ് പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് കോടതിയിൽ വിസ്തരിച്ചത്. 87 സാഹചര്യ തെളിവുകളും 215 രേഖകളും 45 തൊണ്ടി മുതലുകളും കോടതിയിൽ ഹാജരാക്കിയിരുന്നു. ഒന്നാം പ്രതിക്കെതിരെ ഡിഎൻഎ തെളിവുകളും കോടതിയിൽ സമർപ്പിച്ചു.

ഒന്നാം പ്രതി എടുത്ത് കൊടുത്ത കത്തിയിൽ റിയാസ് മൗലവിയുടെ രക്തം എങ്ങനെ വന്നുവെന്നതിന് ഒന്നാം പ്രതിക്ക് ഉത്തരമില്ലായിരുന്നുവെന്നും സ്പെഷ്യൽ പ്രോസിക്യൂടർ അഡ്വ. ടി ഷാജിത്ത് പറയുന്നു. റിയാസ് മൗലവിയുടെ ഡി എൻ എയാണ് കത്തിയിൽ ഉള്ളതെന്നും റിയാസ് മൗലവിയുടെ രക്തമാണ് ഒന്നാം പ്രതിയുടെ മുണ്ടിൽ ഉണ്ടായിരുന്നതെന്നും ഡി എൻ എ റിപോർടിനൊപ്പം പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. കൂടാതെ ഡിഎൻഎ പരിശോധന നടത്തിയ അസിസ്റ്റന്റ് ഡയറക്ടർ ശ്രീവിദ്യയെയും അഡീഷണൽ സാക്ഷിയാക്കി.

Judgment | റിയാസ് മൗലവി വധക്കേസ്: വാദിഭാഗത്ത് 97 സാക്ഷികൾ, 87 സാഹചര്യ തെളിവുകൾ, 215 രേഖകൾ, 45 തൊണ്ടി മുതലുകൾ; മറുഭാഗത്ത് ഹാജരാക്കിയത് ഒരു സാക്ഷിയെ; പ്രതിഭാഗം പോലും ഉന്നയിക്കാത്ത കാര്യങ്ങളാണ് കോടതി വിധിയിൽ ഉള്ളതെന്ന് പ്രോസിക്യൂഷൻ; ലഭ്യമായ തെളിവുകൾ അവഗണിക്കപ്പെട്ടുവെന്ന സംശയവുമായി നിയമവിദഗ്ധരും

സംഭവ ദിവസം ശബ്‌ദം കേട്ട് മസ്‌ജിദിന്റെ പുറത്തിറങ്ങിയപ്പോൾ രണ്ടാം സാക്ഷി രണ്ടാം പ്രതിയെ കണ്ടുവെന്നും കല്ലെറിഞ്ഞതായും കോടതിയിൽ മൊഴി നൽകിയിരുന്നു. കല്ല് ചിതറിക്കിടക്കുന്നതായി സംഭവ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ച കാര്യമാണ്. മൂന്നാം സാക്ഷി പ്രതികളായ മൂന്ന് പേർ മോടോർ സൈകിളിൽ പോകുന്നത് കണ്ടതായും മൊഴി നൽകിയിട്ടുണ്ട്. പ്രതികൾക്ക് മുസ്ലിംകളോടുള്ള വിദ്വേഷമാണ് കൊലയ്ക്ക് കാരണമായതെന്ന് വ്യക്തമാക്കി മൂന്ന് സംഭവങ്ങളും കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിന് ഒമ്പതോളം സാക്ഷികളെ വിസ്തരിച്ചു. പ്രതികൾക്ക് പരുക്കേറ്റതിന്റെ മെഡികൽ സർടിഫികറ്റും മൊബൈൽ ഫോണിലെ സെൽഫിയും തെളിവുകളായി ഹാജരാക്കി.

ഒന്ന് മുതല്‍ നാല് വരെയുള്ള പ്രധാന സാക്ഷികള്‍ക്ക് പുറമേ ബിഎസ്എന്‍എല്‍, എയര്‍ടെല്‍, ഐഡിയ കംപനികളുടെ പ്രതിനിധികള്‍, കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച മുന്‍ ക്രൈംബ്രാഞ്ച് എസ് പിയും ഇപ്പോള്‍ കൊച്ചി മേഖലാ ഡിഐജിയുമായ ഡോ. എ ശ്രീനിവാസന്‍, അന്വേഷണ ഉദ്യോഗസ്ഥനായ ഇപ്പോഴത്തെ കാസര്‍കോട് ഡിവൈഎസ്പി പികെ സുധാകരന്‍, മൃതദേഹം പോസ്റ്റ് മോര്‍ടം നടത്തിയ പരിയാരം മെഡികല്‍ കോളജിലെ പൊലീസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണന്‍ തുടങ്ങി 97 പേരെയാണ് വിസ്തരിച്ചത്. സംഭവ സമയത്ത് പ്രതികൾ മസ്ജിദ് പരിസരത്തായിരുന്നുവെന്ന് വ്യക്തമാക്കുന്ന ടവർ ലൊകേഷൻ തെളിവുകളും ഹാജരാക്കിയിരുന്നുവെന്നാണ് പ്രോസിക്യൂഷന്റെ വാദം. പ്രതിഭാഗം ഒരു സാക്ഷിയെയാണ് ഹാജരാക്കിയത്.

കൊലപാതകം നടന്ന മുറിക്കുള്ളില്‍ നിന്ന് മൂന്ന് മൊബൈല്‍ ഫോണും അഞ്ച് സിംകാര്‍ഡും ഒരു മെമറി കാര്‍ഡും കണ്ടെടുത്തെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്‍ അതൊന്നും പരിഗണിച്ചില്ലെന്ന നിരീക്ഷണമാണ് കോടതി നടത്തിയിട്ടുള്ളത്. എന്നാൽ ഇത് പ്രതികളോ പ്രതിഭാഗം അഭിഭാഷകരോ വിചാരണയുടെ ഒരു ഘട്ടത്തിലും ഉന്നയിക്കാത്ത കാര്യമാണെന്നും ജഡ്‌ജിന്റെ കണ്ടെത്തലാണിതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു. റിയാസ് മൗലവിയുടെ മൊബൈൽ ഫോൺ പരിശോധനയ്ക്ക് അയക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നും അത് മതപ്രഭാഷണം കേൾക്കാൻ ഉപയോഗിച്ചിരുന്ന ചെറിയ ഫോൺ ആയിരുന്നുവെന്നും അതിന് തെളിവുണ്ടെന്നും ഷാജിത്ത് വ്യക്തമാക്കുന്നു.

സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് മൂന്ന് പ്രതികളെയും വെറുതേ വിട്ടിരിക്കുന്നത്. അതേസമയം, ലഭ്യമായ തെളിവുകൾ കോടതിയിൽ അവഗണിക്കപ്പെട്ടതായി നിയമവിദഗ്ധരും സംശയം പ്രകടിപ്പിക്കുന്നു. കോടതി വിധിക്കെതിരെ സർകാർ ഹൈകോടതിയിൽ അപീൽ നൽകാൻ ഒരുങ്ങുകയാണ്. ഇതിനായി എ ജിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാ പ്രിൻസിപൽ സെഷൻ കോടതിയുടെ വിധി ഹൈകോടതിയിൽ തിരിച്ചടിയാവില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു.
  
Judgment | റിയാസ് മൗലവി വധക്കേസ്: വാദിഭാഗത്ത് 97 സാക്ഷികൾ, 87 സാഹചര്യ തെളിവുകൾ, 215 രേഖകൾ, 45 തൊണ്ടി മുതലുകൾ; മറുഭാഗത്ത് ഹാജരാക്കിയത് ഒരു സാക്ഷിയെ; പ്രതിഭാഗം പോലും ഉന്നയിക്കാത്ത കാര്യങ്ങളാണ് കോടതി വിധിയിൽ ഉള്ളതെന്ന് പ്രോസിക്യൂഷൻ; ലഭ്യമായ തെളിവുകൾ അവഗണിക്കപ്പെട്ടുവെന്ന സംശയവുമായി നിയമവിദഗ്ധരും

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Prosecution about judgment of Riyaz Moulavi murder case.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia