city-gold-ad-for-blogger

നബിദിനാഘോഷം പരിസ്ഥിതി സൗഹൃദമായിരിക്കണം, പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കുക: ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍

കാസര്‍കോട്: (www.kasargodvartha.com 09.11.2019) നബിദിനാഘോഷ പരിപാടികളില്‍ നിന്നും പ്ലാസ്റ്റിക് ഒഴിവാക്കി പരിസ്ഥിതി സൗഹൃദപരമാക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കാസര്‍കോട് സംയുക്ത ഖാസിയും സമസ്ത സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ ആവശ്യപ്പെട്ടു. ലോക ജനതക്ക് മാതൃകയായ പ്രവാചകന്റെ ജന്മദിനത്തോടനുബന്ധിച്ച് നടക്കുന്ന ഘോഷയാത്രകളില്‍ നല്‍കന്ന മധുര പാനീയ വിതരണത്തിലും ഭക്ഷണ വിതരണത്തിലും അലങ്കാര തോരണങ്ങളിലും മറ്റും പ്ലാസ്റ്റിക് ഉപയോഗം ഉപേക്ഷിക്കണം.

നബിദിനാഘോഷവും ഘോഷയാത്രയും കഴിഞ്ഞാല്‍ പരിസരം സംഘാടകര്‍ തന്നെ വൃത്തിയാക്കണമെന്നും നിര്‍ബ്ബന്ധമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ആലിക്കുട്ടി മുസ്ല്യാര്‍ ആഹ്വാനം നല്‍കി.

നബിദിനാഘോഷം പരിസ്ഥിതി സൗഹൃദമായിരിക്കണം, പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കുക: ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, rally, Top-Headlines, Milad-e-Shereef, Prof. K Alikkutty Musliyar on Milad un Nabi
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia