city-gold-ad-for-blogger

മുസ്ലിം പള്ളികളില്‍ സ്ത്രീകളെ കയറ്റില്ല: പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍

കോഴിക്കോട്: (www.kasargodvartha.com 12.10.2018) മുസ്ലിം പള്ളികളില്‍ സ്ത്രീകളെ കയറ്റാന്‍ പറ്റില്ലെന്നും അവര്‍ക്ക് ഏറ്റവും ഉത്തമമായ സ്ഥലം വീടാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസലിയാര്‍. മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന മന്ത്രി കെ ടി ജലീലിന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ആവശ്യം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകരോടായിരുന്നു ആലിക്കുട്ടി മുസ്ലിയാരുടെ മറുപടി.
മുസ്ലിം പള്ളികളില്‍ സ്ത്രീകളെ കയറ്റില്ല: പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അത് അവര്‍ക്ക് സ്വീകാര്യമായിരിക്കാം. പക്ഷെ ഞങ്ങള്‍ തീര്‍ച്ചയായും ഇത് അംഗീകരിക്കുകയില്ല. സ്ത്രീകള്‍ക്ക് ഏറ്റവും പവിത്രമായ പ്രാര്‍ത്ഥനാസ്ഥലം വീടുകളാണെന്ന് പ്രവാചകന്‍ തന്നെ പറഞ്ഞിട്ടുള്ളതാണ് എന്നായിരുന്നു മറുപടി. അന്യപുരുഷന്മാരും അന്യസ്ത്രീകളും ഒരുമിച്ചുകൂടി നിസ്‌കരിക്കുന്ന ഒരു അവസ്ഥ ഉണ്ടാവാന്‍ പാടില്ലെന്നും ഇത് ശരീഅത്ത് നിയമത്തിനെതിരാണെന്നും അദ്ദേഹം പറഞ്ഞു.

ശരീഅത്ത് നിയമം പറയുന്നത് അനുസരിക്കുന്നവരാണ് മുസ്ലിം സ്ത്രീകള്‍. പണ്ഡിതന്മാരോട് ചോദിക്കാതെ, വിവരമില്ലാത്ത സ്ത്രീകള്‍ ഓരോന്ന് പറഞ്ഞാല്‍ അത് ഇസ്ലാമിക ശരീഅത്തിന് ബാധകമാകുകയില്ലെന്നും ആലിക്കുട്ടി മുസലിയാര്‍ പറഞ്ഞു. മതനിയമങ്ങളില്‍ കൈക്കടത്താന്‍ ആര്‍ക്കും അവകാശമില്ല. ഓരോ മതത്തിന്റെ ആളുകളാണ് ആ മതത്തിന്റെ കാര്യത്തില്‍ ഇടപെടേണ്ടതും സംസാരിക്കേണ്ടതും. മുസ്ലീങ്ങളുടെ ശരീഅത്തിന്റെ കാര്യത്തില്‍ കോടതി ഇടപെടില്ലെന്ന് ഭരണഘടന ഉറപ്പു നല്‍കിയിട്ടുള്ളതാണ്. ശരീഅത്തിനെതിരേയുള്ള ഏതൊരു നീക്കവും നിയമപരമായി നേരിടും. കോടതിയില്‍ നിന്ന് ഇത്തരം നീക്കമുണ്ടായാല്‍ കോടതിയില്‍ തന്നെ ചോദ്യം ചെയ്യുമെന്നും ശരീഅത്ത് നിയമത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്നും സമസ്ത ജനറല്‍ സെക്രട്ടറി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Prof. K Alikkutty Musliyar, Kozhikode, Kerala, News, Masjid, K. Aalikutty Musliyar, Prof. K Alikkutty Musliyar against women entering in mosque 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia