Police Association | സ്ഥലംമാറ്റ ഭീഷണിക്കിടെ നടന്ന പൊലീസ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ഭരണാനുകൂലികൾക്ക് ഉജ്വല വിജയം; 2 സീറ്റ് പിടിച്ചെടുത്ത് പ്രതിപക്ഷ അനുകൂലികൾ
Aug 8, 2023, 13:05 IST
കാസർകോട്: (www.kasargodvartha.com) സ്ഥലംമാറ്റ ഭീഷണിക്കിടെ നടന്ന പൊലീസ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ഭരണാനുകൂലികൾക്ക് ഉജ്വല വിജയം. ആകെയുള്ള 48 സീറ്റിൽ 46 ഇടത്തും ഭരണാനുകൂലികളായ പൊലീസ് ഉദ്യോഗസ്ഥർ വിജയിച്ചു. മഞ്ചേശ്വരത്തും വിദ്യാനഗറിലും മാത്രമാണ് പ്രതിപക്ഷ അനുകൂലികളായ ഉദ്യോഗസ്ഥർ വിജയിച്ചത്.
നിലവിലെ പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രാജ്‌കുമാർ ബാവിക്കര, സെക്രടറി എ പി സുരേഷ് അടക്കമുള്ളവർ വിജയിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത് പ്രതിപക്ഷ അനുകൂലിയായ എം ടി പി ഹൈദർ അലി ആകെയുള്ള 21 ൽ 16 വോട് നേടി വിജയിച്ചു. വിദ്യാനഗറിൽ പ്രതിപക്ഷ അനുകൂലിയായ കെ മനു വിജയിച്ചു.
കുമ്പള, ബദിയഡുക്ക, കാസർകോട്, ബേഡകം, കാസർകോട് ട്രാഫിക്, മേൽപറമ്പ്, ബേക്കൽ, ജില്ലാ ഹെഡ് ക്വാർടേഴ്‌സ്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിലാണ് മത്സരം ഉണ്ടായത്. 18 സീറ്റുകളിലാണ് ഭരണാനുകൂല ഉദ്യോഗസ്ഥർ എതിരില്ലാതെ വിജയിച്ചതെന്നും 30 സീറ്റുകളിലും മത്സരം ഉണ്ടായതായുമാണ് പ്രതിപക്ഷ അനുകൂലികൾ പറയുന്നത്. എന്നാൽ, 15 സീറ്റിൽ മാത്രമേ മത്സരം ഉണ്ടായിട്ടുള്ളൂവെന്നും 33 ഇടത്തും ഏകപക്ഷീയമായ വിജയമാണ് ഉണ്ടായതെന്നും ഭരണപക്ഷ അനുകൂല ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. 18 നാണ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കുക.
സ്ഥലം മാറ്റ ഭീഷണി കാരണമാണ് പലയിടത്തും നോമിനേഷൻ നൽകാൻ കഴിയാത്തതെന്നും 2021 ൽ ബദിയഡുക്കയിൽ ഒരു വോടിന് ഭരണാനുകൂല വിഭാഗം തോറ്റതിന്റെ പ്രതികാരമായി യുഡിഎഫ് അനുകൂലിയായ ഉദ്യോഗസ്ഥനെ കിലോമീറ്ററുകൾ അകലെയുള്ള വെള്ളരിക്കുണ്ടിലേക്ക് സ്ഥലം മാറ്റിയതായും ആരോപണമുണ്ട്. മ്യൂചൽ ട്രാൻസ്ഫറിൽ പോലും ഈ ഉദ്യോഗസ്ഥന്റെ അപേക്ഷ പരിഗണിക്കാതെ മറ്റ് ഉദ്യോഗസ്ഥർക്കെല്ലാം സ്ഥലം മാറ്റം ലഭിച്ചിരുന്നതായും ഈ അവസ്ഥ മറ്റുള്ളവർക്കും ഉണ്ടാവുമെന്ന് ഭീഷണിപ്പെടുത്തിയാണ് മത്സരിക്കുന്നതിൽ നിന്നും വോട് ചെയ്യുന്നതിൽ നിന്നും ഉദ്യോഗസ്ഥരെ പിന്തിരിപ്പിച്ചതെന്നുമാണ് ആക്ഷേപം.
മേൽപറമ്പിൽ ഒരു വോടിനാണ് പ്രതിപക്ഷ അനുകൂലിയായ ലിനേഷ് തോറ്റത്. ക്രൈംബ്രാഞ്ചിൽ ലതീഷ് രണ്ട് വോടിനും കുമ്പളയിൽ വിനോദ് മൂന്ന് വോടിനുമാണ് ശക്തമായ പോരാട്ടത്തിന് ഒടുവിൽ ഭരണാനുകൂലികളോട് പരാജയപ്പെട്ടത്. മൂന്ന് വർഷം ഒരേ സ്ഥലത്ത് ജോലി ചെയ്ത മുഴുവൻ പൊലീസുകാരെയും സ്ഥലം മാറ്റണമെന്ന് എഡിജിപി ഉത്തരവ് ഇറക്കിയിരുന്നുവെങ്കിലും ചീമനിയിൽ ഭരണാനുകൂല ഉദ്യോഗസ്ഥനെ നാല് വർഷത്തോളമായിട്ടും സ്ഥലം മാറ്റാതിരിക്കുന്നത് ഭരണാനാകൂല വിഭാഗത്തിന്റെ പരിഗണന കൊണ്ടാന്നെനും ആക്ഷേപമുണ്ട്.
ഡി എ അടക്കം അർഹതപ്പെട്ട പല ആനുകൂല്യങ്ങളും പൊലീസുകാർക്ക് ലഭിക്കാതിരുന്നതിന്റെ അമർഷം സേനയിൽ ശക്തമാണ്. ഇതിന്റെ പ്രതിഫലനം ഇല്ലാതാക്കാനാണ് സ്ഥലം മാറ്റ ഭീഷണി അടക്കം ഉന്നയിച്ച് എതിർ അഭിപ്രായമുള്ള ഉദ്യോഗസ്ഥരെ മത്സരിക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചതെന്നാണ് ആരോപണം.
Keywords: News, Kasaragod, Kerala, Police Association, Election, Pro-government officers win in Kerala Police Association elections.
< !- START disable copy paste -->