city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Police Medal | ബേക്കല്‍ ഡിവൈഎസ് പി, സികെ സുനില്‍കുമാറിന് സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍

കാസര്‍കോട്: (KasargodVartha) ബേക്കല്‍ ഡിവൈഎസ്പി സി കെ സുനില്‍ കുമാറിന് സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചു. പ്രമാദമായ നിരവധി കേസുകള്‍ തെളിയിച്ച് പൊലീസ് സേനയ്ക്ക് തന്നെ അഭിമാനമായ ഉദ്യോഗസ്ഥനാണ് സി കെ സുനില്‍കുമാര്‍.

Police Medal | ബേക്കല്‍ ഡിവൈഎസ് പി, സികെ സുനില്‍കുമാറിന് സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍

2015ല്‍ ചെറുവത്തൂരില്‍ നടന്ന കോടികളുടെ വിജയബാങ്ക് കവര്‍ച്ച, 2015ല്‍ കാസര്‍കോട് - കുഡ്‌ലു സഹകരണ ബാങ്കില്‍ നടന്ന കോടികളുടെ കവര്‍ച്ച, 2010ല്‍ കാഞ്ഞങ്ങാട്ട് നടന്ന രാജധാനി ജ്വലറി കവര്‍ച്ച, 2010ല്‍ നീലേശ്വരത്തെ തങ്കമണി വധക്കേസ്, 2013ല്‍ കാസര്‍കോട് 100 കിലോ കഞ്ചാവ് പിടികൂടിയ കേസ്, 2018ൽ പെരിയ സുബൈദ വധക്കേസ്, ചീമേനിയിലെ ജാനകി വധക്കേസ് തുടങ്ങി പ്രമാദമായ നിരവധി കേസുകളാണ് സി കെ സുനില്‍കുമാര്‍ സിഐ ആയിരിക്കെ തെളിയിച്ചത്.

ഇതുകൂടാതെ മേല്‍പറമ്പില്‍ അഞ്ജലി എന്ന പെണ്‍കുട്ടി ഭക്ഷ്യവിഷബാധയേറ്റാണ് മരിച്ചതെന്ന പ്രചാരണം 24 മണിക്കൂറിനകം ശരിയല്ലെന്ന് കണ്ടെത്തിയതും ഡിവൈഎസ്പി.യായിരുന്ന സി കെ സുനില്‍കുമാറിന്റെ അന്വേഷണമികവായിരുന്നു. എലിവിഷം അകത്തുചെന്നാണ് പെണ്‍കുട്ടി മരിച്ചതെന്ന് തെളിയിക്കപ്പെടുകയായിരുന്നു.

2015ല്‍ മികച്ച സൈബര്‍ പൊലീസ് ഉദ്യോഗസ്ഥന് നാസ്‌കോം എന്ന സംഘടന നല്‍കുന്ന ഇൻഡ്യൻ സൈബര്‍ കോപ് അവാര്‍ഡ് ലഭിച്ചതും സി കെ സുനില്‍ കുമാറിനായിരുന്നു. 2015ല്‍ സ്തുത്യർഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും ലഭിച്ചിരുന്നു. മൂന്ന് തവണ സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ച ഉദ്യോഗസ്ഥനാണ് സുനില്‍കുമാര്‍. 103 തവണ ഗുഡ് സര്‍വീസ് എന്‍ട്രിയും നിരവധി തവണ ക്യാഷ് റിവാര്‍ഡും ലഭിച്ചിട്ടുണ്ട്. മെറിറ്റോറിയസ് സര്‍വീസ് എന്‍ട്രിയും ലഭിച്ചിട്ടുണ്ട്.

കേസന്വേഷണ ടീമില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും നിരവധി കേസുകളില്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്കും പൊലീസ് സേനയ്ക്കും സി കെ സുനില്‍കുമാറിന്റെ സേവനം പല അന്വേഷണങ്ങളിലും ലഭിച്ചിട്ടുണ്ട്. 2023ല്‍ കേരളത്തിലേക്കും, പ്രത്യേകിച്ച് കാസര്‍കോട് ജില്ലയിലേക്കും മാരകമയക്കുമരുന്നായ എംഡിഎംഎ എത്തിക്കുന്ന അന്താരാഷ്ട്ര സംഘത്തിലെ പ്രധാനകണ്ണികളായ നൈജീരിയന്‍ യുവതിയെയും യുവാവിനെയും ബെംഗ്‌ളൂറിൽ നിന്ന് അറസ്റ്റ് ചെയ്തത് സി കെ സുനില്‍കുമാറായിരുന്നു. സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സി കെ സുനിൽ കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു.

Police Medal | ബേക്കല്‍ ഡിവൈഎസ് പി, സികെ സുനില്‍കുമാറിന് സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍

കേരളത്തിൽ നിന്ന് വിശിഷ്ട സേവനത്തിന് രണ്ട് പേർക്കും സ്തുത്യർഹ സേവനത്തിന് 11 പേർക്കുമാണ് മെഡൽ ലഭിച്ചിരിക്കുന്നത്. എക്സൈസ് കമീഷണർ മഹിപാൽ യാദവ്, എഡിജിപി ​ഗോപേഷ് അ​ഗ്രവാൾ എന്നിവർക്കാണ് വിശിഷ്ട സേവനത്തിന് മെ‍ഡൽ നേടിയിരിക്കുന്നത്. ഡിവൈഎസ്പി സികെ സുനിൽകുമാറിനെ കൂടാതെ ഐജി എ അക്ബർ, എസ്പിമാരായ ആർഡി അജിത്, വി സുനിൽകുമാർ, എസിപി ഷീൻ തറയിൽ, എഎസ്പി വി സു​ഗതൻ, ഡിവൈഎസ്പി സലീഷ് എൻഎസ്, രാധാകൃഷ്ണപിള്ള എകെ, എഎസ്ഐ ബി സുരനേദ്രൻ, ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാർ പി എഎസ്ഐ മിനി കെ എന്നിവർക്കാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡൽ ലഭിച്ചത്. അഗ്നിശമന സേന വിഭാ​ഗത്തിൽ നിന്ന് വിശിഷ്ട സേവനത്തിന് എഫ് വിജയകുമാറിനും സ്തുത്യർഹ സേവനത്തിന്  ജിജി എൻ, പി പ്രമോദ്, അനിൽകുമാർ എസ്., അനിൽ പി മണി എന്നിവർക്കും മെഡൽ ലഭിച്ചു.

Keywords: News, Malayalam News, Kerala, Kasaragod, Police Medal, C.K Sunikumar, Nileshwaram,  President's Police Medal for DYSP Bekal CK Sunilkumar
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia