city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Announcement | ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: മാനവ സഞ്ചാരം നവംബര്‍ 16 കാഞ്ഞാങ്ങാട് നിന്ന് ആരംഭിക്കും

preparation complete manava sangham begins november 16 from
Photo: Arranged

● സമാധാനവും സൗഹൃദവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യം
● വിവിധ മത, സാമൂഹിക, സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കും

കാഞ്ഞാങ്ങാട്: (KasargodVartha) സാമൂഹിക സൗഹൃദം പ്രോത്സാഹിപ്പിക്കുകയും സമൂഹത്തിൽ സമാധാനം പുനർസ്ഥാപിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ എസ്‌വൈഎസ് സംഘടിപ്പിക്കുന്ന മാനവ സഞ്ചാരം നവംബർ 16 ന് കാസർകോടിൽ നിന്ന് ആരംഭിക്കും. ഡിസംബർ ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കുന്ന ഈ സമാധാനയാത്രയിൽ സംസ്ഥാനത്തെ വിവിധ മത-സാമൂഹിക നേതാക്കളും പങ്കെടുക്കും.

കാഞ്ഞങ്ങാട് പുതിയ കോട്ട മസ്ജിദ് പരിസരത്തു നിന്ന് വൈകുന്നേരം നാല് മണിക്ക് ആരംഭിക്കുന്ന ഈ സമാധാനയാത്രയിൽ എല്ലാവർക്കും പങ്കെടുക്കാം. വർഗീയ വിഭജനങ്ങളെ തുടർന്ന് സമൂഹത്തിൽ വർദ്ധിച്ചുവരുന്ന വിദ്വേഷം ഇല്ലാതാക്കുകയും സാഹോദര്യം പുനർസ്ഥാപിക്കുകയും സമൂഹത്തില്‍ ഊഷ്മളമായ സൗഹൃദങ്ങള്‍ സ്ഥാപിക്കാനും വര്‍ഗീയ വിഭജന ആശയങ്ങള്‍ക്കെതിരെ ജനകീയ പ്രതിരോധം ഒരുക്കാനും ലക്ഷ്യമിട്ടാണ് മാനവ സഞ്ചാരം നടക്കുന്നത്. എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി ഈ സമാധാനയാത്രയ്ക്ക് നേതൃത്വം നൽകും. മത, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ ഈ സഞ്ചാരത്തിൽ പങ്കെടുക്കും.

സംസ്ഥാനത്തെ വിവിധ മേഖലകളിലായി 6000-ലധികം ഗ്രാമങ്ങളിൽ 'സൗഹൃദ ചായ' പരിപാടികൾ സംഘടിപ്പിച്ച് മാനവ സഞ്ചാരത്തിന് വേദി ഒരുക്കിയിരിക്കുകയാണ് എസ്‌വൈഎസ്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ള ആളുകളെ ഒരുമിപ്പിക്കുകയും സൗഹാർദ്ദം വളർത്തിയെടുക്കുകയും ചെയ്യുന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

മാനവ സഞ്ചാരത്തിന്റെ പ്രാരംഭഘട്ടമായി, 'സൗഹൃദ ചായ' എന്ന പേരില്‍ 6000 ഗ്രാമങ്ങളില്‍ സൗഹൃദ സംഗമങ്ങള്‍ നടന്നു. ഇതോടൊപ്പം 250-ലധികം ജനസമ്പര്‍ക്ക പരിപാടികളും 150-ലധികം വിഭാഗങ്ങളില്‍ പെടുന്നവരുമായി കൂടിക്കാഴ്ചകളും 130-ലധികം വ്യത്യസ്ത സന്ദര്‍ശനങ്ങളും 16 മാനവസംഗമങ്ങളും 125 സ്‌നേഹ സമ്പര്‍ക്ക പരിപാടികളും നടപ്പിലാക്കി. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ചരിത്ര സ്ഥലങ്ങള്‍, തൊഴില്‍ശാലകള്‍, വ്യവസായ കേന്ദ്രങ്ങള്‍, ചേരിപ്രദേശങ്ങള്‍, ആശുപത്രികള്‍, വയോജന കേന്ദ്രങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളിലും സംരഭങ്ങളുമായി സഹകരിച്ചാണ് സമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇതില്‍ സാംസ്‌കാരിക നായകര്‍, രാഷ്ട്രീയ നേതാക്കള്‍, സാഹിത്യകാരന്‍മാര്‍, വ്യവസായികള്‍, പ്രൊഫഷണലുകള്‍, സംരംഭകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, മതനേതാക്കള്‍, യുവജന പ്രതിനിധികള്‍, ആക്ടിവിസ്റ്റുകള്‍, സാമുദായിക നേതാക്കള്‍ തുടങ്ങിയവരും വിവിധ വിഭാഗങ്ങളില്‍പ്പെട്ടവരുമായും സ്‌നേഹസംവാദം നടത്തും.

യാത്രയ്ക്ക് മുന്നോടിയായി, നവംബർ 16 രാവിലെ ആറ് മണിക്ക് കാസർകോട്ടെ ഒമ്പത് സോണുകളിലായി പ്രത്യേക പ്രാർത്ഥനകൾ സംഘടിപ്പിച്ചിട്ടുണ്ട്. എസ്‌വൈഎസ് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പ്രാർത്ഥനകൾ മാനവ സഞ്ചാരത്തിന്റെ വിജയത്തിനായി ആശംസിക്കും.

രാവിലെ 9.30ന് യുവജന പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കാസര്‍കോട് ചന്ദ്രഗിരി ജംക്ഷന് സമീപമുള്ള സിഗ്‌നേചര്‍ മെട്രോ ഹോട്ടലില്‍ ടേബിള്‍ ടോക്ക് നടക്കും. 11 മണിക്ക് പ്രഫഷണല്‍ മേഖലയിലുള്ള പ്രമുഖര്‍ ഒത്തു കൂടുന്ന ടേബിള്‍ ടോക്ക് അതേ സ്ഥലത്ത് സംഘടിപ്പിച്ചിട്ടുണ്ട്. 12.30ന്  കസര്‍കോഡ് പ്രസ്‌ക്ലബ്ബില്‍ നടക്കുന്ന മീഡിയ വിരുന്നില്‍ ജാഥാ നായകന്‍ മീഡിയ പ്രവര്‍ത്തകരെ അഭിസംബോധനം ചെയ്യും.  ഉച്ചയ്ക്ക് ഒരു മണിക്ക് കാഞ്ഞങ്ങാട് ബേക്കല്‍ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ പ്രാസ്ഥാനിക സംഗമം നടക്കും. 3.30ന്  നടക്കുന്ന സൗഹൃദ ചായയില്‍ പ്രമുഖര്‍ പങ്കാളികളാകും. വൈകിട്ട് 5ന്  തെക്കേപുറത്ത്  നടക്കുന്ന മാനവ സംഗമത്തില്‍  പ്രമുഖര്‍ പ്രസംഗിക്കും.

കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന മാനവ സംഗമത്തില്‍ സമസ്ത വൈ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. കേരള നിയമ സഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. കര്‍ണാടക ഭവന നിർമ്മാണം, വഖഫ് - ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി  ബി സെഡ് സമീര്‍ അഹ്‌മദ് ഖാന്‍ മുഖ്യാതിഥിയായിരിക്കും. ഡോ.എ പി മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി അഭിസംബോധനം നടത്തും. എപി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, റഹ്‌മത്തുള്ള സഖാഫി എളമരം, ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി, ഫിര്‍ദൗസ് സുറൈജി സഖാഫി പ്രഭാഷണം നടത്തും. ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, എ കെ എം അഷ്‌റഫ് എം.എല്‍എ, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, സി എച്ച് കുഞ്ഞമ്പു എംഎല്‍എ, എം രാജഗോപാല്‍ എംഎല്‍എ, റവറെന്റ്‌റ് ഫാദര്‍ ജേക്കബ് തോമസ് കാഞ്ഞങ്ങാട്,  സ്വാമി പ്രേമാനന്ദന്‍ ശിവഗിരി മഠം,  ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി,  അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, കല്ലട്ര മാഹിന്‍ ഹാജി, കെ പി സതീഷ് ചന്ദ്രന്‍, പി കെ ഫൈസല്‍, എം എ ലത്തീഫ്,  അജിത് കുമാര്‍ ആസാദ് എന്നിവര്‍ അഭിവാദ്യം അര്‍പ്പിക്കും. 

കെ.പി ഹുസൈൻ സഅദി കെ.സി റോഡ്, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, സുലൈമാന്‍ കരിവെള്ളൂര്‍, വൈ എം അബ്ദുല്‍ റഹ്‌മാന്‍ അഹ്സനി, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുൽ കരീം ദർബാർ കട്ട,  അബ്ദുല്‍ റഷീദ് സഅദി പൂങ്ങോട്, ജമാല്‍ സഖാഫി ആദൂര്‍, തായല്‍ അബ്ദുല്‍ റഹ്‌മാന്‍ ഹാജി, എ ഹമീദ് ഹാജി, എം ഹമീദ് ഹാജി, വി വി  രമേഷന്‍, ബില്‍ ടെക്ക് അബ്ദുല്ല, എം ഹസൈനാര്‍, ഇകെ കെ പടന്നക്കാട്, അരവിന്ദന്‍ മാണികൊത്ത്, ബശീര്‍ ആറങ്ങാടി, കുഞബ്ദുല്ല ഹാജി പാലായി, ഡോ അബ്ദുല്ല, സുപ്രീം മുഹമ്മദ്, എം ബി അഷ്റഫ്, കുഞ്ഞഹമ്മദ് ഹാജി, കുഞ്ഞഹമ്മദ് പാലക്കി, സി അബ്ദുല്ല ഹാജി ചിത്താരി, അബ്ദുല്‍ ഖാദര്‍ ഹാജി പാറപ്പള്ളി, ഹകീം ഹാജി കളനാട്, നാസര്‍ ചെര്‍ക്കള , അബ്ദുല്‍ നാസര്‍ പള്ളങ്കോട്, എ അബ്ദുല്‍ റഹ്‌മാന്‍, ഖാദര്‍ മാങ്ങാട് , സി മുഹമ്മദ് കുഞ്ഞി, മദനീയം അബ്ദുല്‍ ലത്തീഫ് സഖാഫി അബ്ദുസ്സത്താര്‍ പഴയകടപ്പുറം തുടങ്ങിയവര്‍ സംബന്ധിക്കും.

പത്ര സമ്മേളനത്തില്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ (എസ് വൈ എസ് ജില്ലാ പ്രസിഡന്റ്), വി.സി അബ്ദുല്ല സഅദി (കേരള മുസ്ലിം ജമാഅത്ത് ജില്ല സെക്രട്ടറി), ബഷീര്‍ മങ്കയം (എസ് എം എ ജില്ല സെക്രട്ടറി), മൂസ സഖാഫി കളത്തൂര്‍ (മാനവ സഞ്ചാരം കോര്‍ഡിനേറ്റര്‍), സിദ്ധീഖ് സഖാഫി ബായാര്‍  (എസ് വൈ എസ് ജില്ല ഓര്‍ഗനൈസിംഗ് പ്രസിഡന്റ്), അബ്ദുല്‍ ഹമീദ്  മൗലവി കൊളവയല്‍ (കേരള മുസ്ലിം ജമാഅത്ത് കാഞ്ഞങ്ങാട് സോണ്‍ പ്രസിഡന്റ്), ഷിഹാബുദീന്‍ അഹ്സനി പാണത്തൂര്‍ (എസ് വൈ എസ് കാഞ്ഞങ്ങാട് സോണ്‍ പ്രസിഡന്റ്),  
അബ്ദുല്‍ സത്താര്‍ പഴയ കടപ്പുറം (ജന കണ്‍വീനര്‍ സ്വാഗത സംഘം), മഹ്‌മൂദ് അംജദി (എസ് വൈ എസ് കാഞ്ഞങ്ങാട് സോണ്‍ സെക്രട്ടറി), ശബീർ ഹസ്സൻ എന്നിവർ പങ്കെടുത്തു.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia