city-gold-ad-for-blogger

ആശ്വാസം; ചെങ്കളയിൽ പനി ബാധിച്ച് മരിച്ച 5 വയസുകാരിക്ക് നിപ അല്ലെന്ന് പ്രാഥമിക ഫലം

കാസര്‍കോട്: (www.kasargodvartha.com 16.09.2021)  ചെങ്കള പഞ്ചായത്ത് പരിധിയിലെ പനി ബാധിച്ച് മരിച്ച അഞ്ച് വയസുകാരിക്ക് നിപ അല്ലെന്ന് പ്രാഥമിക ഫലം. രക്തവും സ്രവവും കോഴിക്കോട് മെഡികല്‍ കോളജിലെ നിപ ലാബില്‍ പരിശോധിച്ചപ്പോഴാണ് ഫലം നെഗറ്റീവായത്. രണ്ട് ദിവസം മുമ്പ് പനി ബാധിച്ച് കുട്ടി പെട്ടെന്ന് മരിച്ചതിനാലാണ് നിപ പരിശോധന നടത്തിയത്.

 
ആശ്വാസം; ചെങ്കളയിൽ പനി ബാധിച്ച് മരിച്ച 5 വയസുകാരിക്ക് നിപ അല്ലെന്ന് പ്രാഥമിക ഫലം



ബുധനാഴ്ച വൈകിട്ടാണ് പനി ബാധിച്ച് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടി മരിച്ചത്. തലച്ചോറില്‍ ബാധിച്ച പനിയാണ് മരണത്തിന് കാരണമായത്. കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. അതിനാൽ നിപ ആണോയെന്ന് സംശയിച്ചാണ് സാംപിൾ പരിശോധനക്കയച്ചത്.

വിവരമറിഞ്ഞതോടെ വ്യാഴാഴ്ച ചെങ്കള പഞ്ചായത്തിലെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നിര്‍ത്തിവെച്ചിരുന്നു. മരിച്ച കുട്ടിയുടെ കുടുംബാംഗങ്ങളെയും പരിസരത്തെ 60 വീടുകളിലും ആരോഗ്യ പ്രവര്‍ത്തകര്‍ സര്‍വേ നടത്തി.

പ്രദേശവുമായി അതിര്‍ത്തി പങ്കിടുന്ന കുമ്പഡാജെ, ബദിയടുക്ക പഞ്ചായത്ത് പ്രദേശങ്ങളിലും സർവേ നടത്തിയിരുന്നു.

Keywords:  News, Kasaragod, Chengala, Panchayath, Death, Fever, Top-Headlines, Preliminary results, NIPA, Preliminary results show that 5-year-old girl who died of fever was not NIPA.    



< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia