city-gold-ad-for-blogger

തളങ്കര പടിഞ്ഞാർ കോർണിഷിൽ സ്ത്രീകൾക്ക് പ്രാർഥനാ സൗകര്യവും ശൗചാലയവും ഒരുങ്ങുന്നു

തളങ്കര: (www.kasargodvartha.com 29.03.2021) പടിഞ്ഞാർ കോർണിഷിൽ വരുന്ന സ്ത്രീകൾക്ക്‌ പ്രാർഥനയ്ക്കും കുട്ടികൾക്ക് മുലയൂട്ടാനും ശൗചാലയത്തിനുമായി വിശാലമായ സൗകര്യം ഒരുക്കി കൊണ്ടിരിക്കുന്നതായി ഹൈദ്രോസ് മസ്ജിദ് കമിറ്റി പ്രസിഡണ്ട് യഹ്‌യ തളങ്കര അറിയിച്ചു. നിരവധി പേരാണ് സന്ദർശനത്തിനായി കോർണിഷിൽ എത്തുന്നത്. ഇവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്.

തളങ്കര പടിഞ്ഞാർ കോർണിഷിൽ സ്ത്രീകൾക്ക് പ്രാർഥനാ സൗകര്യവും ശൗചാലയവും ഒരുങ്ങുന്നു


ഒരേ സമയം 10 പേർക്ക് ഒന്നിച്ച് വുളൂഹ് ചെയ്യുവാനും ബാത്റൂം ഉപയോഗിക്കാനുമായി വേണ്ട സൗകര്യങ്ങൾ ദ്രുതഗതിയിൽ ചെയ്ത് കൊണ്ടിരിക്കുകയാണെന്നും വികസന പാതയിൽ കുതിക്കുന്ന തളങ്കര പടിഞ്ഞാർ പ്രദേശത്ത് സ്ത്രീകൾക്ക് ഇനി മുതൽ യഥാ സമയത്ത് പ്രാർഥന നിർവഹിക്കാൻ കഴിയുമെന്നും ജനറൽ സെക്രടറി ഫൈസൽ പടിഞ്ഞാർ പറഞ്ഞു. വരുന്നവർക്ക് ബീച് സൗകര്യം ആസ്വദിക്കാനും സൂര്യാസ്തമയം  വീക്ഷിക്കുവാനും സാധ്യമാകുമെന്നുള്ള പ്രതീക്ഷയിലാണ് നാട്ടുകാരും മഹല്ല് കമിറ്റി അംഗങ്ങളുമെന്നും അദ്ദേഹം പറഞ്ഞു.


Keywords:  Thalangara, Kasaragod, Kerala, News, Prayer, Women, Top-Headlines, Prayer facilities and toilets for women at Thalangara West Corniche.


< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia