സ്വന്തം ജീവന്‍ പോലും മറന്ന് അമ്മയ്ക്കും കുഞ്ഞിനും പുതുജീവന്‍ നല്‍കിയ മയിച്ചയിലെ പ്രണവ് സമൂഹ മാധ്യമങ്ങളില്‍ താരമായി
ചെറുവത്തൂര്‍: (www.kasargodvartha.com 24.10.2020) അമ്മയ്ക്കും കുഞ്ഞിനും പുതുജീവന്‍ നല്‍കിയ ആത്മധൈര്യമുള്ള യുവാവ് സമൂഹ മാധ്യമങ്ങളില്‍ താരമായി. കാര്യങ്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട മാതാവിനും കുട്ടിക്കും സമയോചിത ഇടപെടല്‍ നടത്തി മയിച്ചയിലെ 23 കാരനായ പ്രണവാണ് രക്ഷകനായത്. രണ്ടു ദിവസം മുന്‍പ് രാവിലെ 11 മണിയോടെ മയിച്ച ന്യൂ ബ്രദേഴ്‌സ് ക്ലബ് പരിസരത്ത് കുട്ടിയും അമ്മയും പുഴയില്‍ വീണത്. കളിക്കാനും അലക്കാനുമായി എത്തിയതായിരുന്നു ഇവര്‍. അതിനിടെ എഴുവയസ്സുകാരിയായ കുട്ടി പുഴയുടെ ആഴമേറിയ ഭാഗത്തേക്ക് മുങ്ങുകയായിരുന്നു. ഈ സമയം ട്യൂബ് ഉപയോഗിച്ച് അമ്മ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിക്കും അവരും ഒഴുക്കില്‍പെട്ടു. ശബ്ദം കേട്ട് ഇതുവഴി പോകുകയിരുന്ന പ്രണവ് പുഴയിലേക്ക് എടുത്തു ചാടുകയും അമ്മയെയും കുഞ്ഞിനേയും രക്ഷപ്പെടുത്തുകയായിരുന്നു.
മയിച്ചയിലെ പപ്പന്റെയും ഉഷയും ഏക മകനാണ് പ്രണവ്. എളേരിതട്ട് കോളേജില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയ പ്രണവ് ഇപ്പോള്‍ പി എസ് സി പഠനത്തിലാണ്. പോപ്പുലര്‍ ബോയ്‌സ് മയിച്ചയുടെ കബഡി താരം കൂടിയാണ് പ്രണവ്. അമ്മയെയും കുഞ്ഞിനേയും ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ പ്രണവിന് ഒരുപിടി അഭിനന്ദങ്ങളാണ് സമൂഹമാധ്യമങ്ങളിലും നാട്ടിലും ലഭിക്കുന്നത്.
Keywords: Kasaragod, Cheruvathur, Pranav, Kerala, News,Woman, Baby, Driver, Saved, Social-Media, Pranav of Mayicha, who gave new life to mother and baby, became a star on social media