Investigation | റുബീനയുടെയും കുഞ്ഞിന്റെയും മരണം മുങ്ങിമരണമെന്ന് പോസ്റ്റ് മോർടത്തിൽ വ്യക്തമായി; യുവതിയുടെ ഫോൺ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു
Sep 16, 2023, 15:12 IST
കാസർകോട്: (www.kasargodvartha.com) കളനാട് അരമങ്ങാനത്ത് പിഞ്ചുകുഞ്ഞിനേയും യുവതിയെയും കിണറ്റിൽ മരിച്ച സംഭവത്തിന്റെ പോസ്റ്റ് മോർടം പ്രാഥമിക നിഗമനം പുറത്തുവന്നു. മുങ്ങിമരണമാണെന്ന് പോസ്റ്റ് മോർടം നടത്തിയ പൊലീസ് സർജൻ പൊലീസിനെ അറിയിച്ചതായാണ് വിവരം. വെള്ളിയാഴ്ചയാണ് കളനാട് ഹദ്ദാദ് നഗർ അരമങ്ങാനത്തെ പി എ അബ്ദുർ റഹ്‌മാന്റെ മകളും കീഴൂരിലെ താജുദ്ദീന്റെ ഭാര്യയുമായ റുബീന (30), മകൾ ഹനാന മറിയം (അഞ്ച്) എന്നിവരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി പതിവുപോലെ ഭക്ഷണം കഴിച്ച് രണ്ട് മക്കളോടൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു റുബീന. പിറ്റേദിവസം പിതാവ് പുലർചെ 5.30 മണിയോടെ പള്ളിയിൽ പോയി 6.30 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് യുവതിയെയും പേരക്കുട്ടിയെയും കാണാതായ വിവരം അറിയുന്നത്. പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താത്തിനെ തുടർന്ന് മേൽപറമ്പ് പൊലീസിൽ പരാതി നൽകുന്നതിനിടെ തൊട്ടപ്പുറത്ത് വീട്ടിലെ കിണറിന് സമീപം റുബീനയുടെ ചെരിപ്പ് കണ്ടെത്തുകയും അന്വേഷണത്തിൽ കിണറിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയുമായിരുന്നു.
യുവതി എഴുതിയതെന്ന് കരുതുന്ന കുറിപ്പ് പൊലീസ് വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ കത്തിൽ ഇളയമകൻ ആശിഖ് മുഈനിനെ നന്നായി നോക്കണമെന്ന് മാതാവിനോട് പറയുന്നുണ്ട്. സാമ്പത്തിക പ്രയാസമാണ് മരണകാരണമായി പറയുന്നതെങ്കിലും മറ്റെന്തെങ്കിലും കാരണം ഉണ്ടോയെന്ന് മേൽപറമ്പ് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി യുവതിയുടെ മൊബൈൽ ഫോൺ പൊലീസ് പരിശോധനയ്ക്കായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഫോൺ പരിശോധിക്കുന്നതോട് കൂടി ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് കരുതുന്നത്.
മേൽപറമ്പ് ഇൻസ്‌പെക്ടർ ടി ഉത്തംദാസ്, എസ്ഐ വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വീട്ടുകാർ, മറ്റ് ബന്ധുക്കൾ, യുവതിയുടെ കൂടെ ജോലി ചെയ്തിരുന്നവർ, അയൽവാസികൾ എന്നിവരിൽ നിന്നടക്കം മൊഴി രേഖപ്പെടുത്തും. മരണവിവരം അറിഞ്ഞ് യുവതിയുടെ ഭർത്താവ് താജുദ്ദീൻ വെള്ളിയാഴ്ച രാത്രിയോടെ തന്നെ നാട്ടിൽ എത്തിയിട്ടുണ്ട്. കാസർകോട് ജെനറൽ ആശുപത്രിയിലെ പൊലീസ് സർജനാണ് പോസ്റ്റ് മോർടം നടത്തിയത്. രാത്രിയോടെ പോസ്റ്റ് മോർടത്തിന് ശേഷം മൃതദേഹം തളങ്കര മാലിക് ദീനാർ മസ്ജിദ് പരിസരത്ത് എത്തിച്ച് കുളിപ്പിക്കൽ കർമങ്ങൾക്ക് ശേഷം കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: News, Kasaragod, Kerala, Found Dead, Obituary, Melparamb, Police, Postmortem report says that death of Rubina and baby was due to drowning.
< !- START disable copy paste -->
< !- START disable copy paste -->