പൊസഡിഗുംബെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കും: റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍
കാസര്‍കോട്: (www.kasargodvartha.com 24.10.2020) പൊസഡിഗുംബെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. ഏറ്റവും വികസന സാധ്യതയുള്ള ഹില്‍സ് സ്‌റ്റേഷനാണ് പൊസഡിഗുംബെ. ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വസം മുഴുവന്‍ കാണാനുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഒരുക്കണം. ബേക്കല്‍ കോട്ടയോടൊപ്പം ബീച്ച് ടൂറിസവും, പൊസഡിഗുംബെ, മഞ്ഞം പൊതിക്കുന്ന്, റാണിപുരം, കോട്ടഞ്ചേരി തുടങ്ങിയ ഹില്‍സ്റ്റേഷന്‍ ടൂറിസവും വികസിപ്പിച്ച് ടൂറിസം മേഖലയില്‍ പുതിയ കേന്ദ്രങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
1880 ല്‍ ബ്രിട്ടീഷ് ഗവണ് മെന്റ് സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ക്ക് പൊസഡിഗുംബെയില്‍ സ്ഥാപിച്ച ഇ ടി സ്റ്റേഷന്‍ സംരക്ഷിത കേന്ദ്രമാക്കുമെന്നും മന്ത്രി പറഞ്ഞു. ബി ആര്‍ ഡി സി യും ഡിടിപിസിയും ചേര്‍ന്നാണ് ടൂറിസം പദ്ധതികള്‍ക്ക് രൂപം നല്‍കുന്നത്. കണ്ണൂര്‍, മംഗലാപുരം വിമാനത്താവളം വിദേശ വിനോദ സഞ്ചാരികള്‍ക്ക് കടന്നു വരാനാകും. പുതിയ ഡെസ്റ്റിനേഷനുകള്‍ ജില്ലയുടെ ടൂറിസം സാധ്യതകള്‍ക്ക് കുതിപ്പേകും.
Keywords: Kasaragod, news, Kerala, Minister, E.Chandrashekhar, Tourism, Top Headlines, Posadigumbe will be developed as a major tourism hub in the district: Revenue Minister E Chandrasekaran