പന്നിയിറച്ചി വില്‍പ്പന നിരോധിച്ചിട്ടില്ല: നഗരസഭ
Jun 24, 2017, 07:17 IST
കൊച്ചി: (www.kasargodvartha.com 24.06.2017) പെരുമ്പാവൂരില്‍ പൊര്‍ക്ക് ഫെസ്റ്റ് നടത്താന്‍ ധൈര്യമുണ്ടോ എന്ന ബിജെപി നേതാക്കളുടെ ചോദ്യത്തിന് മുന്നില്‍ ഇനി അടിപതറേണ്ട, തുറന്ന് പറയാം, ധൈര്യമുണ്ടെന്ന്. കന്നുകാലി കശാപ്പ് നിരോധനത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയിലും ടെലിവിഷന്‍ ചര്‍ച്ചകളിലും ബിജെപി നേതാക്കളും പ്രവര്‍ത്തകരും സജീവമായി ചോദിച്ചുകൊണ്ടിരുന്ന ഈ ചോദ്യത്തിന് ഇപ്പോള്‍ നഗരസഭ അധികൃതര്‍ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്.
പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റി പരിധിയില്‍ പന്നി ഇറച്ചി നിരോധിച്ചിട്ടുണ്ടോ എന്ന സംശയം ഉന്നയിച്ച് വിവരാവകാശ നിയമ പ്രകാരം നല്‍കിയ ചോദ്യത്തിനുള്ള മറുപടിയിലാണ് നഗരസഭ പരിധിയില്‍ 'പന്നി ഇറച്ചി വില്‍പ്പന നിരോധിച്ചിട്ടില്ല' എന്ന വിവരം പെരുമ്പാവൂര്‍ നഗരസഭയുടെ ആരോഗ്യവിഭാഗം നല്‍കിയത്.
ഒരു തരത്തിലുള്ള നിരോധനവും ഇവിടെ ഇല്ലെന്ന് നഗരസഭ വ്യക്തമാക്കുന്നു. നഗരസഭയ്ക്ക് നിലവില്‍ അറവുശാലയില്ലാത്തതിനാല്‍ പന്നിയുള്‍പ്പെടെയുള്ള ഒരു ഉരുക്കളെയും അറക്കുന്നില്ലെന്നും മുന്‍സിപ്പാലിറ്റി വ്യക്തമാക്കുന്നു. ചെറിയ മുനിസിപ്പാലിറ്റിയായ പെരുമ്പാവൂരില്‍ അംഗീകൃത അറവുശാലകളൊന്നുമില്ല. അതിനാല്‍ ബീഫോ പന്നിയോ ഉള്‍പ്പെടെ ഒന്നും അവിടെ അറക്കുന്നില്ല. എന്നാല്‍, മറ്റ് സ്ഥലങ്ങളില്‍ അറുത്ത മാംസം ഇവിടെ ലഭ്യമാണ്.
Keywords: Kerala, Kochi, news, Top-Headlines, Food, BJP, Municipality, Pork sailing did not ban Perumbavur municipality .