city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക; വ്യാപകമായിക്കൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ ക്യാമ്പെയിനുമായി പോപ്പുലര്‍ ഫ്രണ്ട്

തിരുവനന്തപുരം: (www.kasargodvartha.com 18.07.2019) ന്യൂനപക്ഷങ്ങള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കുമെതിരെ രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കുമെതിരെ ഒന്നിച്ചണിചേരേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തി, ദേശവ്യാപകമായി ക്യാമ്പെയിനുമായി പോപ്പുലര്‍ ഫ്രണ്ട്. 'ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക' എന്ന പ്രമേയത്തിലാണ് ക്യാമ്പെയിന്‍ സംഘടിപ്പിക്കുന്നതെന്ന് പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടേറിയറ്റ് യോഗം അറിയിച്ചു.

ന്യൂനപക്ഷങ്ങളുടെ ഭീതിയകറ്റാനും അവരുടെ വിശ്വാസം നേടാനും പുതിയ ചുവടുവയ്പ്പുകള്‍ ഉണ്ടാവുമെന്ന് തെരഞ്ഞെടുപ്പ് വിജയത്തിനു തൊട്ടുപിന്നാലെ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. 'സബ്കാ സാത്ത്, സബ്കാ വിശ്വാസ്' എന്നാണ് അദ്ദേഹം സ്വയം അതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ഉറപ്പുകള്‍ വെറും പൊള്ളയായ പ്രസ്താവന മാത്രമായിരുന്നുവെന്നും ബി ജെ പി- ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അതിന് യാതൊരു വിലയും നല്‍കിയിട്ടില്ലെന്നും യോഗം കുറ്റപ്പെടുത്തി.

ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക; വ്യാപകമായിക്കൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ ക്യാമ്പെയിനുമായി പോപ്പുലര്‍ ഫ്രണ്ട്

പാര്‍ലമെന്റ് മുതല്‍ തെരുവുകളില്‍ വരെ അവര്‍ 'ജയ്ശ്രീ റാം' വിളിക്കാന്‍ മറ്റുള്ളവരെ നിര്‍ബന്ധിക്കുകയാണ്. ബി ജെ പി എം പിമാര്‍ പാര്‍ലമെന്റിനുള്ളില്‍ ശ്രീരാമന്റെ പേര് അപകീര്‍ത്തിപ്പെടുത്തിയപ്പോള്‍, ചെറുപട്ടണങ്ങളും കുഗ്രാമങ്ങളുമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അത് ആവര്‍ത്തിക്കാനുള്ള പ്രേരണയായതായും പോപ്പുലര്‍ ഫ്രണ്ട് ആരോപിച്ചു. മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം രാജ്യത്തുടനീളം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരവധി ആക്രമണങ്ങളാണ് റിപോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. നിസാര കാരണങ്ങളുടെ പേരില്‍ രാജ്യത്തിന്റെ ഏതു ഭാഗത്തു വെച്ചും ഏതുസമയത്തും ക്രൂരമായി ആക്രമിക്കപ്പെടുന്നത് പതിവു സംഭവമായിരിക്കുകയാണ്. മത, വംശീയ ഭ്രാന്ത് മൂത്ത ആള്‍ക്കൂട്ടങ്ങള്‍ പിഞ്ചുകുട്ടികളെയും വൃദ്ധജനങ്ങളെയും പോലും ഒഴിവാക്കാന്‍ കൂട്ടാക്കുന്നില്ലെന്നും പോപ്പുലര്‍ ഫ്രണ്ട് യോഗം കുറ്റപ്പെടുത്തി.

ജീവിക്കാനുള്ള അവകാശം ജന്മാവകാശമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലീകാവകാശമാണിത്. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നത് ഭരണകൂടത്തിന്റെ പ്രാഥമിക ബാധ്യതയാണ്. ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുമ്പോള്‍, സ്വന്തം ജീവനും സ്വത്തും സംരക്ഷിക്കാന്‍ അനിവാര്യമായ ചെറുത്തുനില്‍പ്പ് നടത്താന്‍ ഇന്ത്യന്‍ ശിക്ഷാനിയമം 96 മുതല്‍ 106 വരെയുള്ള വകുപ്പുകള്‍ പൗരന് അനുമതി നല്‍കുന്നുണ്ട്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ പുതിയ നിയമനിര്‍മ്മാണം നടത്തുന്നതടക്കം, 2018 ല്‍ സുപ്രീംകോടതി കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളില്‍ ഫലപ്രദമായ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. ഇരകളാക്കപ്പെടുന്ന വിഭാഗങ്ങള്‍ ഭയം വെടിയുകയും സമ്മര്‍ദങ്ങള്‍ക്ക് വഴിപ്പെടാതിരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ, ഇത്തരം അതിക്രമങ്ങളെ തടയാന്‍ കഴിയുകയുള്ളൂവെന്ന് പോപ്പുലര്‍ ഫ്രണ്ട് വ്യക്തമാക്കി.

അന്തസ്സിനെ കുറിച്ചുള്ള ബോധമാണ് മനുഷ്യ ജീവിതത്തിന് വിലനല്‍കുന്നത്. സാമൂഹ്യസുരക്ഷിതത്വം എന്നത് കൂട്ടായ ഉത്തരവാദിത്തമാണ്. തങ്ങളുടെ പ്രദേശങ്ങള്‍ സുരക്ഷിതവും സമാധാനപരവുമാകാന്‍ എല്ലാ വിഭാഗങ്ങളും രംഗത്തുവരണം. ഇതനുസരിച്ച്, പഞ്ചായത്തുകളും റസിഡന്റ് അസോസിയേഷനുകളും മഹല്ലുകമ്മിറ്റികളും അടക്കമുള്ള സംവിധാനങ്ങള്‍ക്ക് അവരുടെ പരിധിയില്‍പ്പെടുന്ന ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ ബാധ്യതയുണ്ട്. സാധ്യമായ എല്ലാ മേഖലകളിലും ഇതുസംബന്ധിച്ച അവബോധം സൃഷ്ടിക്കാനാണ് ഓഗസ്റ്റ് 31 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പെയിന്‍ ലക്ഷ്യമിടുന്നതെന്ന് യോഗം അറിയിച്ചു.

പോസ്റ്റര്‍ പ്രചാരണം, ലഘുലേഖ വിതരണം, ജനകീയ കൂട്ടായ്മകള്‍, സെമിനാറുകള്‍ തുടങ്ങിയ വ്യത്യസ്ത പരിപാടികള്‍ ക്യാമ്പെയിന്‍ കാലയളവില്‍ സംഘടിപ്പിക്കും. പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളും പ്രവര്‍ത്തകരും സമുദായ, രാഷ്ട്രീയ നേതാക്കളെ സന്ദര്‍ശിച്ച് സാമൂഹ്യസുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ അവരുടെ പങ്കിനെ കുറിച്ച് ഓര്‍മ്മപ്പെടുത്തും. പ്രാദേശിക ഭരണകൂടങ്ങളും പോലീസുമായി ഏകോപനവും സഹകരണവും സാധ്യമാക്കാനുള്ള നീക്കങ്ങളും നടത്തും. രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളും ക്യാമ്പെയിനെ പിന്തുണക്കണമെന്നും പോപ്പുലര്‍ ഫ്രണ്ട് അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ ഇ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം മുഹമ്മദാലി ജിന്ന, ഇ എം അബ്ദുര്‍ റഹ് മാന്‍, ഒ എം എ സലാം, അബ്ദുല്‍ വാഹിദ് സേട്ട്, കെ എം ഷരീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, news, Top-Headlines, Popular front of india, Campaign, Popular front campaign against crowd attacks
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia