Lottery | പൂജാ ബംപറിന്റെ ഒന്നും രണ്ടും സമ്മാനം കാസര്‍കോട്ട് തന്നെ; ലോടറി ടികറ്റ് വിറ്റുപോയത് മറ്റ് ജില്ലയിലേക്കാണെന്ന് സംശയം; ഭാഗ്യശാലിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നുവെന്ന് ഏജന്റ് മേരിക്കുട്ടിയും ജോജോയും
Nov 22, 2023, 15:27 IST
കാസര്‍കോട്: (Kasaragod Vartha) പൂജാ ബംപറിന്റെ ഒന്നും രണ്ടും സമ്മാനം ലഭിച്ചത് കാസര്‍കോട്ട് തന്നെ. 12 കോടിയുടെ ഒന്നാം സമ്മാനത്തിന് പുറമെ രണ്ടാം സമ്മാനമായ ഒരു കോടിയുടെ നാല് സമ്മാനങ്ങളില്‍ ഒരു സമ്മാനവും കാസര്‍കോടിന് ലഭിച്ചു. ലോടറി ടികറ്റ് വിറ്റുപോയത് മറ്റ് ജില്ലയിലേക്കാണെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.
ഹൊസങ്കടിയിലെ ഭാരത് ലോടറി ഏജന്‍സി വിറ്റ ടികറ്റിനാണ് ഒന്നും രണ്ടും സമ്മാനങ്ങള്‍ ലഭിച്ചിരിക്കുന്നത്. മേരിക്കുട്ടി - ജോജോ ദമ്പതികളാണ് ഏജന്‍സി നടത്തുന്നത്. എസ് 1447 ആണ് ഏജന്‍സി നമ്പര്‍.
തങ്ങള്‍ കണ്ണൂര്‍, എറണാകുളം എന്നീ ജില്ലകളിലേക്കും ടികറ്റുകള്‍ നല്‍കാറുണ്ടെന്നും, സീരിയല്‍ നമ്പര്‍ നോക്കി വെക്കാറില്ലെന്നും ചിലപ്പോള്‍ മറ്റ് ജില്ലക്കാര്‍ക്ക് ആയിരിക്കാം ലോടറി അടിച്ചതെന്ന് സംശയിക്കുന്നതായും ഏജന്റ് ദമ്പതികള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ഏതായാലും ഇരട്ട ഭാഗ്യം ലഭിച്ചതിന്റെ ആകാംക്ഷയിലാണ് കാസര്‍കോട് ജില്ലയിലെ ഭാഗ്യാന്വേഷികള്‍. കാസര്‍കോട് ജില്ലയില്‍ ആദ്യമായാണ് ഇത്രയും വലിയ തുകയുടെ ബംപര്‍ ലോടറി അടിക്കുന്നതെന്ന് ഏജന്റുമാര്‍ പറയുന്നു.
Keywords: Kerala, Pooja Bumper, Lottery, Results, Prize, Hosangady, Ticket, Draw, Pooja Bumper Lottery: First and second prize won in Kasaragod.
< !- START disable copy paste -->