city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

East Ellery | ഈസ്റ്റ് എളേരിയിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; വെള്ളിയാഴ്ചത്തെ ഭരണസമിതി യോഗം ശക്തമായ പൊലീസ് കാവലിൽ സമാധാനപരമായി നടന്നു; സ്വകാര്യ ഭാഗത്ത് പരിക്കേൽപ്പിച്ചുവെന്ന മുൻ പ്രസിഡന്റിന്റെ പരാതിയിൽ 3 വനിതാ മെമ്പർമാർക്കെതിരെ കേസെടുത്തു

ചിറ്റാരിക്കാൽ: (KasargodVartha) ഈസ്റ്റ് എളേരി പഞ്ചായതിൽ ഏതാണ്ട് 10 വർഷത്തിലധികമായി തുടരുന്ന രാഷ്ട്രീയ നാടകങ്ങൾ മൂർധന്യത്തിലെത്തി. തർക്കങ്ങൾക്കിടെ ചേർന്ന വെള്ളിയാഴ്ചത്തെ ഭരണസമിതി യോഗം ശക്തമായ പൊലീസ് കാവലിൽ സമാധാനപരമായി നടന്നു. ഡിഡിഎഫ് എന്ന പേരിൽ കോൺഗ്രസ് വിട്ട് പുറത്തുപോയ ഒരു വിഭാഗം വീണ്ടും പാർടിയിലേക്ക് തന്നെ തിരിച്ച് വന്നതോടെയാണ് കലഹം രൂക്ഷമായത്. മുൻ പഞ്ചായത് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കലിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗമാണ് അടുത്തിടെ കോൺഗ്രസിൽ ലയിച്ചത്. ഇതോടെ 16 അംഗ ഭരണസമിതിയില്‍ കോൺഗ്രസിന്റെ അംഗസംഖ്യ 14 ആയി ഉയർന്നെങ്കിലും ഇരുപക്ഷത്തും ഏഴ് പേർ വീതമുള്ള അംഗങ്ങൾ പോരാട്ട വീര്യവുമായി നിലയുറപ്പിക്കുകയായിരുന്നു.

East Ellery | ഈസ്റ്റ് എളേരിയിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; വെള്ളിയാഴ്ചത്തെ ഭരണസമിതി യോഗം ശക്തമായ പൊലീസ് കാവലിൽ സമാധാനപരമായി നടന്നു; സ്വകാര്യ ഭാഗത്ത് പരിക്കേൽപ്പിച്ചുവെന്ന മുൻ പ്രസിഡന്റിന്റെ പരാതിയിൽ 3 വനിതാ മെമ്പർമാർക്കെതിരെ കേസെടുത്തു

ഈ ഘട്ടത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാർഥിയായി നിർത്തിയ വിനീത് പി ജോസഫിനെ പരാജയപ്പെടുത്തി മണ്ഡലം നേതൃത്വത്തിന്റെ പിന്തുണയുണ്ടായിരുന്നു ജോസഫ് മുത്തോലി സിപിഎമിന്റെ രണ്ട് അംഗങ്ങളുടെ പിന്തുണയോടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജെയിംസ് പന്തമ്മാക്കലിന്റെ വിഭാഗത്തിൽ പെട്ട ഫിലോമിന ജോണി ആ വിഭാഗത്തിൽ നിന്ന് തെറ്റി മണ്ഡലം നേതൃത്വത്തിന്റെ പിന്തുണയോടെ മത്സരിച്ച് തിരഞ്ഞെടുക്കപ്പെട്ടതോടെ പോര് കടുത്തിരുന്നു.

ഇതിനിടെ ബുധനാഴ്ച രാവിലെ ചേർന്ന ജലജീവൻ കുടിവെള്ള പദ്ധതി നിർമാണ അവലോകന യോഗത്തിൽ പഞ്ചായത് അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതോടെ ഈസ്റ്റ് എളേരി ഭരണസമിതിയിലെ സ്ഥിതി കൂടുതൽ രൂക്ഷമായി. സംഘർഷത്തിനിടെ പന്ത്രണ്ടാം വാർഡ് മെമ്പർ സിന്ധു ടോമിക്ക് പരുക്കേൽക്കുകയും ഇവരെ ചെറുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. യോഗത്തിൽ പഞ്ചായത് അംഗങ്ങൾ, ജലജീവൻ പദ്ധതി ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവരാണ് സന്നിഹിതരായിരുന്നത്. ഈ യോഗത്തിലേക്ക് ജലനിധി പദ്ധതിക്ക് നേതൃത്വം നൽകിയ സ്കീം ലെവൽ എക്സിക്യൂടീവ് കമിറ്റി (SLEC) യുടെ മൂന്ന് ഭാരവാഹികൾ എത്തിച്ചേരുകയും, ഇവരെ യോഗത്തിലേക്ക് ക്ഷണിക്കാത്തത് ചോദ്യം ചെയ്യുകയും ചെയ്തു. ഇത് ജലനിധിയുടെ യോഗമല്ലെന്നും, ജലജീവൻ പദ്ധതിയുടെ അവലോകന യോഗമാണെന്ന് പഞ്ചായത് പ്രസിഡൻറ് ജോസഫ് മുത്തോലി അറിയിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് മുൻ പഞ്ചായത് പ്രസിഡൻറ് ജെയിംസ് പന്തമ്മാക്കൽ ഇതിനെ ചോദ്യം ചെയ്ത് രംഗത്തുവന്നത്. പ്രസിഡൻറ് ജോസഫ് മുത്തോലിയുമായി വാക്കേറ്റത്തിൽ ഏർപെട്ട പന്തമ്മാക്കൽ പ്രസിഡന്റിനെ കയ്യേറ്റം ചെയ്യാൻ ശ്രമമുണ്ടായപ്പോൾ ഭരണപക്ഷത്തെ മൂന്ന് വനിതാ അംഗങ്ങൾ തടയാൻ ശ്രമിച്ചിരുന്നതായതുമാണ് പറയുന്നത്.

ജെയിംസ് പന്തമ്മാക്കൽ വനിതാ അംഗങ്ങളെ അസഭ്യം പറയുകയും, സിന്ധു ടോമിയുടെ തോളത്തുണ്ടായിരുന്ന ബാഗ്‌ തട്ടിപ്പറിക്കുകയും ചെയ്തതായി വൈസ് പ്രസിഡണ്ട് ഫിലോമിന ജോണി ആക്കാട്ട് വെളിപ്പെടുത്തിയിരുന്നു. ബാഗ് തട്ടിപ്പറിക്കുന്നതിനിടെ സിന്ധുവിന്റെ തോളിനും കൈക്കും പരിക്ക് പറ്റിയെന്നാണ് പരാതി. വലിച്ചെടുത്ത ബാഗ് പഞ്ചായത് പ്രസിഡന്റിന് നേരെ എറിഞ്ഞെങ്കിലും അദ്ദേഹം ഒഴിഞ്ഞു മാറിയതിനാൽ രക്ഷപ്പെട്ടവെന്നാണ് അടുപ്പക്കാർ പറയുന്നത്. പഞ്ചായത് അധികൃതരുടെ അഭ്യർഥനയെ തുടർന്ന് ചിറ്റാരിക്കാൽ പൊലീസ് എത്തിയാണ് ഈ യോഗം മറ്റ് നടപടികളിലേക്ക് കടന്നത്.

അതിനിടെ സിന്ധു ടോമിയുടെ നേതൃത്വത്തിൽ മൂന്ന് വനിതാ അംഗങ്ങൾ തന്നെ ആക്രമിച്ച് രഹസ്യ ഭാഗത്ത് പരുക്കേൽപിച്ചുവെന്നാണ് ജെയിംസ് പന്തമ്മാക്കൽ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഈ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വനിതാ അംഗങ്ങളുടെ പരാതിയിൽ ജെയിംസ് പന്തമ്മാക്കലിനെതിരെ സ്ത്രീ പീഡനത്തിനും കേസെടുത്തിട്ടുണ്ട്.

ജലജീവൻ അവലോകന യോഗത്തിൽ പഞ്ചായത് പ്രസിഡൻറ് ജോസഫ് മുത്തോലി, വൈസ് പ്രസിഡൻറ് ഫിലോമിന ജോണി ആക്കാട്ട്, മുഴുവൻ പഞ്ചായത് അംഗങ്ങൾ, ജലജീവൻ കണ്ണൂർ മേഖലാ പ്രൊജക്റ്റ് ഡയറക്ടർ ജോർജ് മാത്യു, അകൗണ്ട്സ് ഓഫീസർ സജീവൻ, സീനിയർ എൻജിനീയർ എം ശ്രീജിത്ത്, ടെക്നികൽ മാനജർ അജിത് നാരായണൻ, കരാറുകാർ എന്നിവരാണ് പങ്കെടുത്തത്. ഒൻപതു വാർഡുകളിലെ 1200 വീടുകളിൽ കുടിവെള്ളം എത്തിക്കാനാവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കാൻ യോഗം തീരുമാനിച്ച് പിരിയുകയായിരുന്നു.

ഈ യോഗത്തിൽ ജലവിഭവ വകുപ്പ് എൻജിനീയർമാർ ആരും പങ്കെടുക്കാതിരുന്നതും ചർച്ചയായിരുന്നു. യോഗത്തിലേക്ക് ക്ഷണിക്കാത്തത് കൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്നാണ് എക്സിക്യൂടീവ് എൻജിനീയർ പി എം സുബിൻ വ്യക്തമാക്കിയത്. നല്ലോമ്പുഴ -ബോംബെ മുക്ക് റോഡ് പണി പൂർത്തിയായാൽ, പ്രധാന പൈപുകളിലെ തകരാർ ഉടൻ പരിഹരിക്കുമെന്നായിരുന്നു ജലവിഭവ വകുപ്പ് വ്യക്തമാക്കുന്നത്.

East Ellery | ഈസ്റ്റ് എളേരിയിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; വെള്ളിയാഴ്ചത്തെ ഭരണസമിതി യോഗം ശക്തമായ പൊലീസ് കാവലിൽ സമാധാനപരമായി നടന്നു; സ്വകാര്യ ഭാഗത്ത് പരിക്കേൽപ്പിച്ചുവെന്ന മുൻ പ്രസിഡന്റിന്റെ പരാതിയിൽ 3 വനിതാ മെമ്പർമാർക്കെതിരെ കേസെടുത്തു

എന്നാൽ, പന്തമ്മാക്കൽ നൽകിയത് വ്യാജ പരാതിയാണെന്നും കേസെടുക്കരുതെന്നും ആവശ്യപ്പെട്ട് പഞ്ചായത് പ്രസിഡന്റ് അഡ്വ. ജോസഫ് മുത്തോലി, വൈസ് പ്രസിഡന്റ് ഫിലോമിന ജോണി, ജലജീവൻ യോഗത്തിനിടെ പരുക്കേറ്റ സിന്ധു ടോമി, അംഗങ്ങളായ മേഴ്സി മാണി, തേജസ്, സോണിയ വേലായുധൻ എന്നിവർ ചിറ്റാരിക്കാൽ പൊലീസിൽ എത്തി പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ഇരുവിഭാഗവും പോർമുഖം തുറന്നിട്ടുണ്ട്. പന്തമ്മാക്കലിന്റെ പരാതിയിൽ കൂടുതൽ പരിശോധനയും അന്വേഷണവും ആവശ്യമുണ്ടെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കാസർകോട് വാർത്തയോട് പ്രതികരിച്ചത്.

Keywords: News, Kerala, Kasaragod, Politics, Police, Case, CPM, Congress, Political drama continues in East Ellery.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia