city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Polio vaccine | 'പോളിയോ തുള്ളിമരുന്ന് മറക്കല്ലേ'; സ്വന്തം ജീവിതം പറഞ്ഞ് മുച്ചക്ര വാഹനത്തിൽ ഹകീം കമ്പാറിന്റെ വേറിട്ട പ്രചാരണം

കാസർകോട്: (KasargodVartha) പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി ഞായറാഴ്ച നടക്കുന്ന സാഹചര്യത്തിൽ ഇതിന്റെ പ്രചരണാർഥം മൊഗ്രാൽ പുത്തൂർ കമ്പാർ സ്വദേശിയും പൊതു പ്രവർത്തകനും മഞ്ചേശ്വരം ആരോഗ്യ വകുപ്പ് ജീവനക്കാരനുമായ ഹകീം കമ്പാർ നടത്തിയ വാഹന യാത്ര ശ്രദ്ധേയമായി. കാസർകോട് മുതൽ മഞ്ചേശ്വരം വരെയാണ് മുച്ചക്ര വാഹനത്തിൽ ബോധവത്കരണ യാത്ര നടത്തിയത്.

Polio vaccine | 'പോളിയോ തുള്ളിമരുന്ന് മറക്കല്ലേ'; സ്വന്തം ജീവിതം പറഞ്ഞ് മുച്ചക്ര വാഹനത്തിൽ ഹകീം കമ്പാറിന്റെ വേറിട്ട പ്രചാരണം

പോളിയോ രോഗ ബാധിതനായ ഹകീം തന്റെ ജീവിതാനുഭവങ്ങൾ മുൻ നിർത്തിയാണ് ജനങ്ങളോട് സംവദിച്ചത്. അറിവില്ലായ്മയും അജ്ഞതയും അന്ധവിശ്വാസവും മൂലം പലരും പോളിയോ തുള്ളി മരുന്ന് നൽകാൻ മടിക്കുകയാണെന്നും പ്രചാരണരത്തിന് പോളിയോ ബാധിതർ തന്നെ മുൻകൈ എടുക്കുമ്പോൾ അതിന് മാറ്റം ഉണ്ടാകുമെന്നും ഹകീം കമ്പാർ പറഞ്ഞു. കഴിഞ്ഞ 15 വർഷമായി പോളിയോ ബോധവത്കരണത്തിൽ പങ്കാളിയാണ് ഇദ്ദേഹം.

ജെനറൽ ആശുപത്രി ഡെപ്യൂടി സൂപ്രണ്ട് ഡോ. ജമാൽ അഹ്‌മദ്‌ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. പൾസ് പോളിയോ പ്രചരണത്തിനായി സ്വയം മുന്നോട്ട് വന്ന ഹകീം കമ്പാറിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ടെക്നികൽ അസിസ്റ്റന്റ് രാംദാസ്, ഡെപ്യൂടി മാസ് മീഡിയ ഓഫീസർ പ്രശാന്ത്, മലേറിയ ഓഫീസർ വേണുഗോപാൽ, നഴ്സിംഗ് സുപ്രണ്ട്‌ മാലതി ടി തുടങ്ങിയവർ സംബന്ധിച്ചു.

മാർച് മൂന്നിന് ഞായറാഴ്ച രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ച് വരെയാണ് പ്രത്യേകം സജ്ജീകരിച്ച ബൂതുകളിൽ അഞ്ച് വയസിന് താഴെ പ്രായമുള്ള മുഴുവൻ കുട്ടികൾക്കും പോളിയോ തുള്ളി മരുന്ന് നൽകുന്നത്. കാസർകോട് നഗരസഭ പരിധിയിൽ 57 ബൂതുകൾ ഇതിന് വേണ്ടി സജ്ജീകരിച്ചിട്ടുണ്ട്. 3976 കുട്ടികളാണ് അഞ്ച് വയസിന് താഴെയായി കാസർകോട് നഗരസഭ പരിധിയിലുള്ളത്.

Polio vaccine | 'പോളിയോ തുള്ളിമരുന്ന് മറക്കല്ലേ'; സ്വന്തം ജീവിതം പറഞ്ഞ് മുച്ചക്ര വാഹനത്തിൽ ഹകീം കമ്പാറിന്റെ വേറിട്ട പ്രചാരണം

Keywords: News, Kerala, Kasaragod, Polio Vaccine, Campaign, Malayalam News, Health, Muncipality, Polio immunisation campaign held.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia