city-gold-ad-for-blogger

Warning | ഇന്‍സ്റ്റഗ്രാമില്‍ വ്യാജ പരസ്യം കണ്ട് പണം ഇരട്ടിപ്പിക്കാന്‍ നില്‍ക്കണ്ട; ഓണ്‍ലൈന്‍ തട്ടിപ്പില്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ്

കണ്ണൂര്‍: (KasargodVartha) ഇന്‍സ്റ്റഗ്രാമില്‍ വ്യാജ പരസ്യം കണ്ട് പണം ഇരട്ടിപ്പിക്കാന്‍ പണം നിക്ഷേപിച്ച വളപട്ടണം സ്വദേശിക്ക് 3783 രൂപ നഷ്ടമായതായി പരാതി. നിക്ഷേപിക്കുന്ന പണത്തിന് അനുസരിച്ച് ഉയര്‍ന്ന ലാഭം തിരികെ ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതിയെ തട്ടിപ്പിന് ഇരയാക്കിയതെന്നാണ് പരാതി.

മറ്റൊരു പരാതിയില്‍ ഫേസ്ബുകില്‍ പാര്‍ട് ടൈം ഓണ്‍ലൈന്‍ ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന മെസേജ് കണ്ട് പണം നല്‍കിയ പിണറായി സ്വദേശിക്ക് 5,555 രൂപ നഷ്ടമായി. നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് ഉയര്‍ന്ന ലാഭം തിരികെ ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഈ യുവതിയെയും തട്ടിപ്പിന് ഇരയാക്കിയത്.

ഫോണ്‍ കോള്‍ വഴി താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് ജോലിക്കാരെ നല്‍കാമെന്ന് പറഞ്ഞ് കക്കാട് സ്വദേശിയില്‍ നിന്നും പല തവണകളായി 80,000 രൂപ കൈപ്പറ്റുകയും പണമോ ജോലിക്കാരെയോ നല്‍കാതെ ചതി ചെയ്തുവെന്ന പരാതിയും സൈബര്‍ സ്റ്റേഷനില്‍ ലഭിച്ചതായി അധികൃതര്‍ പറഞ്ഞു.

Warning | ഇന്‍സ്റ്റഗ്രാമില്‍ വ്യാജ പരസ്യം കണ്ട് പണം ഇരട്ടിപ്പിക്കാന്‍ നില്‍ക്കണ്ട; ഓണ്‍ലൈന്‍ തട്ടിപ്പില്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ്

ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം, ഫേസ്ബുക്, വാട്‌സ്ആപ് എന്നിങ്ങനെ ഉള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലര്‍ത്തേണ്ടതും കസ്റ്റമര്‍ കെയര്‍ നമ്പര്‍ ഗൂഗിള്‍ സെര്‍ച് ചെയ്ത് വിളിക്കുകയോ അജ്ഞാത നമ്പറില്‍ നിന്ന് വിളിച്ച് ഫോണില്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയോ, ലിങ്കില്‍ പ്രവേശിച്ച് ബാങ്ക് അകൗണ്ട് വിവരങ്ങള്‍, ഒ ടി പി എന്നിവ ആവശ്യപ്പെടുകയോ ചെയ്താല്‍ അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പെടാതിരിക്കാന്‍ ശ്രദ്ധിക്കുക, വ്യാജ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചു പണം നല്‍കുകയോ ചെയ്യരുത്. ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 1930 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കുകയോ www(dot)cybercrime(dot)gov(dot)in എന്ന വെബ് സൈറ്റില്‍ പ്രവേശിച്ച് പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതോ ആണ്.

Warning | ഇന്‍സ്റ്റഗ്രാമില്‍ വ്യാജ പരസ്യം കണ്ട് പണം ഇരട്ടിപ്പിക്കാന്‍ നില്‍ക്കണ്ട; ഓണ്‍ലൈന്‍ തട്ടിപ്പില്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ്

Keywords:
News, Kerala, Kerala-News, Kasaragod-News, Top-Headlines, Police, Warning, Alerts, Online, Fraud, Social Media, Instagram, Fake Advertisement, Money, Kannur News, Complaint, Police warning alerts about online fraud.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia