city-gold-ad-for-blogger

കാസര്‍കോട്ട് പോലീസ് സുരക്ഷ കര്‍ശനമാക്കി; രാത്രി 9.30ന് ശേഷം ഓടുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കും

കാസര്‍കോട്: (www.kasargodvartha.com 18.04.2017) നഗരത്തിലും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷ കൂടുതല്‍ കര്‍ശനമാക്കി. കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സമാധാന കമ്മിറ്റി യോഗത്തില്‍ പോലീസിന്റെ നടപടിയില്‍ എല്ലാ വിഭാഗവും പിന്തുണ അറിയിച്ചു. രാത്രി 9.30 ന് ശേഷം പോകുന്ന എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷം മാത്രമേ കടത്തു വിടുകയുള്ളൂ.

കാസര്‍കോട് പോലീസ് പട്രോളിംങ് യൂണിറ്റും വര്‍ധിപ്പിച്ചു. അഞ്ച് പട്രോളിങ് സംഘമുണ്ടായിരുന്നത് 10 ആയി ഉയര്‍ത്തി. ദേളി, പ്രസ് ക്ലബ്ബ് ജംങ്ഷന്‍, റെയില്‍വെ സ്റ്റേഷന്‍, നെല്ലിക്കുന്ന് പള്ളം, കറന്തക്കാട്, ആര്‍ ഡി നഗര്‍, ചൗക്കി, ഉളിയത്തടുക്ക, പെരിയടുക്ക, ബി സി റോഡ് എന്നിവിടങ്ങളിലായിരിക്കും പോലീസ് പട്രോളിങ് സംഘം പരിശോധന നടത്തുക. 11 ബൈക്കുകളില്‍ ഫ്‌ളയിംഗ് സ്‌ക്വാഡും പരിശോധന നടത്തും. എസ് ഐ, എ എസ് ഐ എന്നീ റാങ്കുകളില്‍ പെട്ട ഉദ്യോഗസ്ഥരായിരിക്കും ബൈക്ക് ഫ്‌ളയിംഗ് സ്‌ക്വാഡിനെ നിയന്ത്രിക്കുക. കാസര്‍കോട്ട് സുരക്ഷ കൂടുതല്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാത്രി കാല പരിശോധന കര്‍ശനമാക്കുന്നതെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ആരാധനാലയങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സി സി ടി വി സ്ഥാപിക്കുന്നതിനായി പോലീസ് ബന്ധപ്പെട്ടവര്‍ക്ക് കത്ത് നല്‍കും. കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനില്‍ പകല്‍ സമയത്ത് രണ്ട് എസ് ഐമാരുടെയും, രാത്രിയില്‍ ഒരു എസ് ഐയുടെയും സേവനം ഉണ്ടായിരിക്കും. അത്യാവശ്യ ഘട്ടങ്ങളില്‍ വനിതാ എസ് ഐമാരുടെ സേവനവും ഉപയോഗപ്പെടുത്തും. കാസര്‍കോട് എ ആര്‍ ക്യാമ്പില്‍ പോലീസ് സംഘത്തെ ഏതു സമയത്തും സജ്ജമാക്കി നിര്‍ത്തും. കറന്തക്കാട്ടും ഉളിയത്തടുക്കയിലും എസ് പിയുടെ കീഴിലുള്ള സ്‌ട്രൈക്കിങ് ഫോഴ്‌സിന്റെ സ്ഥിരം സംവിധാനവും ഏര്‍പ്പെടുത്തിയതായും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

കാസര്‍കോട്ട് പോലീസ് സുരക്ഷ കര്‍ശനമാക്കി; രാത്രി 9.30ന് ശേഷം ഓടുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കും

Keywords : Kasaragod, Kerala, Police, Top-Headlines, News, Police to tighten security in Kasargod.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia