city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൊലീസ് നിയന്ത്രണം കടുപ്പിക്കുന്നു; പരിശോധനയിൽ രേഖകളില്ലാത്ത വാഹനങ്ങളെ തിരിച്ചയച്ചു

കാസർകോട്: (www.kasargodvartha.com 04.05.2021) കോവിഡ് വ്യാപനത്തിനിടെ ഞായറാഴ്ച വരെ ഏർപെടുത്തിയ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ കാസർകോട്ട് പൊലീസ് കടുപ്പിക്കുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച കറന്തക്കാട് വെച്ച് പരിശോധനയും കോവിഡ് ബോധവൽക്കരണവും നടത്തി.

അത്യാവശ്യ വാഹനങ്ങൾ മാത്രമാണ് കടത്തി വിടുന്നത്. രേഖകളും യാത്രാ പാസുകളും പൊലീസ് പരിശോധിക്കുന്നു. ആവശ്യമായ രേഖകളില്ലാതെ വന്ന വാഹനങ്ങളെ തിരിച്ചയച്ചു. വരും ദിവസങ്ങളിൽ നിയന്ത്രങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി, എവി പ്രദീപ്, സി ഐ കെ വി ബാബു എന്നിവരും പങ്കെടുത്തു.

പൊലീസ് നിയന്ത്രണം കടുപ്പിക്കുന്നു; പരിശോധനയിൽ രേഖകളില്ലാത്ത വാഹനങ്ങളെ തിരിച്ചയച്ചു


ജില്ലയെ ഏഴ് സബ് ഡിവിഷനുകളായി തിരിച്ച് ഓരോ മേഖലയിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ഓരോ സബ് ഡിവിഷന്റെയും ചുമതല ഓരോ ഡി വൈ എസ് പിയ്ക്കായിരിക്കും. ഒരു ഡി വൈ എസ് പിയുടെ കീഴില്‍ ഒരു എസ് ഐ, എ എ എസ് ഐ, മൂന്ന് പൊലീസുകാര്‍ എന്നിവര്‍ വീതമുള്ള അഞ്ചംഗ സംഘമാണ് ഉണ്ടാവുക. കണ്ടയ്ന്‍മെന്റ് സോണുകള്‍ പ്രത്യേകം മാര്‍ക് ചെയ്ത് അവിടെ നിയന്ത്രണം ശക്തമാക്കുക, ജാഗ്രതാ സമിതികളുമായി സഹകരിച്ച് അവശ്യ സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കുക, മാസ്‌ക് ഉപയോഗം, സാമൂഹ്യ അകലം എന്നിവ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക, പ്രത്യേകം ബൈക് പട്രോളിങ്ങ് തുടങ്ങിയവയാണ് ഇവരുടെ പ്രധാന ചുമതലകള്‍.

Keywords:  Kerala, News, Kasaragod, Top-Headlines, COVID-19, Corona, Test, Police, Vehicle, Police tighten control; Vehicles without documents were returned.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia