city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Police | ഡിസിസി ജെനറൽ സെക്രടറിയുടെ പരാതിയിൽ യൂത് കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്; സത്യസന്ധമായ കാര്യങ്ങൾക്ക് മാത്രമായിരിക്കും മുൻഗണനയെന്ന് എസ്ഐ

/ സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (KasaragodVartha) ഡിസിസി ജെനറൽ സെക്രടറി യൂത് കോൺഗ്രസ് ജില്ലാ നേതാക്കൾക്കെതിരെ ചിറ്റാരിക്കൽ പൊലീസിൽ നൽകിയ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്. പരാതിയിൽ പറയും പോലെ ബാങ്ക് ജീവനക്കാരെ തടഞ്ഞിട്ടില്ലെന്നും പൊലീസ് തന്നെ അതിന് സാക്ഷിയാണെന്നും ചിറ്റാരിക്കാൽ എസ്ഐ രതീഷ് ഗോപി കാസർകോട് വാർത്തയോട് പറഞ്ഞു.

Police | ഡിസിസി ജെനറൽ സെക്രടറിയുടെ പരാതിയിൽ യൂത് കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്; സത്യസന്ധമായ കാര്യങ്ങൾക്ക് മാത്രമായിരിക്കും മുൻഗണനയെന്ന് എസ്ഐ

കെപിസിസി ഡിജിറ്റൽ മീഡിയ യോഗത്തിൽ പങ്കെടുക്കാൻ വേണ്ടി വെള്ളരിക്കുണ്ട് കാർഷിക വികസനബാങ്ക് ജീവനക്കാരനും യൂത് കോൺഗ്രസ് മുൻ ജില്ലാപ്രസിഡണ്ടുമായ ബി പ്രദീപ് കുമാർ അവധിയെടുത്ത് തിരുവനന്തപുരത്ത്‌ പോയതുമായി ബന്ധപ്പെട്ട് ബാങ്ക് പ്രസിഡന്റ് കൂടിയായ ഡിസിസി ജെനറൽ സെക്രടറി സെബാസ്റ്റ്യൻ പതാലിൽ പ്രദീപ് കുമാറിനെതിരെ സ്വീകരിച്ച നടപടിയാണ് വിവാദങ്ങൾക്ക് കാരണമായത്.

പ്രദീപ് കുമാറിന്റെ ഒരു മാസത്തെ ശബളം തടഞ്ഞുവെക്കുകയും ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്‌തുവെന്നാണ് ആരോപണം. ഇതിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ യൂത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കാർത്തികേയൻ ഉൾപ്പെടെയുള്ള പ്രവർത്തകർ ഭീമനടിയിലെ കാർഷിക വികസന ബാങ്കിന്റെ മുന്നിൽ ഉപരോധം തീർക്കാൻ സംഘടിച്ച് എത്തിയിരുന്നു.

എന്നാൽ പാർടി നേതാക്കൾ തമ്മിൽ നടത്തിയ ചർച്ചയെ തുടർന്ന് പ്രദീപ് കുമാറിനെ ജോലിയിൽ തിരിച്ചെടുക്കാനും തടഞ്ഞുവെച്ച ശമ്പളം നൽകാനും ധാരണയാവുകയും നാലിന് പാർടി നിയോഗിച്ച നേതാക്കൾ മുഖേന ചർച്ച നടത്താനും തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബാങ്കിന് മുന്നിൽ തടിച്ചുകൂടിയ യൂത് കോൺഗ്രസ് പ്രവർത്തകർ സമാധാനപരമായി പിരിഞ്ഞുപോവുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ഡിസിസി ജെനറൽ സെക്രടറി സെബാസ്റ്റ്യൻ പതാലിൽ യൂത് കോൺഗ്രസ് ജില്ലാ ജെനറൽ സെക്രടറി മാർട്ടിൻ ജോർജ്, വൈസ് പ്രസിഡന്റ് രാജേഷ് തമ്പാൻ, വെസ്റ്റ് എളേരി മണ്ഡലം പ്രസിഡന്റ് ജോബിൻ ബാബു തുടങ്ങിയ പത്തോളം പ്രവർത്തകരുടെ പേരിൽ ചിറ്റാരിക്കൽ പൊലീസിൽ പരാതി നൽകിയത്. ബാങ്ക് പ്രവർത്തനം തടസപ്പെടുത്തിയെന്നും ജീവനക്കാരെ തടഞ്ഞുവെന്നും കാണിച്ചായിരുന്നു പരാതി.

അതേസമയം രാവിലെ മുതൽ ചിറ്റാരിക്കൽ എസ്ഐ രതീഷ് ഗോപിയുടെ നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ പൊലീസ് കാവലുണ്ടായിരുന്നു. ബാങ്ക് പ്രസിഡന്റ് പരാതിയിൽ പറയും പോലെയുള്ള സംഭവങ്ങൾ അവിടെ നടന്നിട്ടില്ലെന്നും പൊലീസ് എല്ലാകാര്യങ്ങളും കൃത്യമായി നിരീക്ഷിച്ചിരുന്നുവെന്നും തികച്ചും അടിസ്ഥാനരഹിതമായ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്നും പൊലീസ് അന്വേഷണം നടത്തുമെന്നും എസ്ഐ രതീഷ് ഗോപി പറഞ്ഞു.

പരാതിലഭിച്ച സാഹചര്യത്തിൽ യൂത് കോൺഗ്രസ് പ്രവർത്തകരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി കാര്യങ്ങൾ തിരക്കിയിട്ടുണ്ടെന്നും സത്യസന്ധമായ കാര്യങ്ങൾക്ക് മാത്രമായിരിക്കും തന്റെ സ്റ്റേഷൻ പരിധിയിൽ മുൻതൂക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസ് സ്റ്റേഷനുമുന്നിൽ സെൽഫിയെടുത്ത് ഡിസിസി ജെനറൽ സെക്രടറിക്കെതിരെ പരാമർശം നടത്തിയാണ് യൂത് കോൺഗ്രസ് ജില്ലാ നേതാക്കൾ മടങ്ങിയത്.

Police | ഡിസിസി ജെനറൽ സെക്രടറിയുടെ പരാതിയിൽ യൂത് കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്; സത്യസന്ധമായ കാര്യങ്ങൾക്ക് മാത്രമായിരിക്കും മുൻഗണനയെന്ന് എസ്ഐ



യൂത് കോൺഗ്രസ് ജില്ലാ നേതാക്കൾ നടത്തിയ പരാമർശം ഇങ്ങനെ: 'രാഷ്ട്രീയ പ്രവർത്തനത്തിനും പൊതുപ്രവർത്തനത്തിനും യുവാക്കളെ ആകർഷിക്കാൻ ഡിസിസി ജെനറൽ സെക്രടറി വക പുതിയ പദ്ധതി. പ്രതികരിക്കുന്നവർക്കെതിരെ കള്ള കേസ്. രാഷ്ട്രീയ എതിരാളികളുടെ അക്രമത്തിനും പൊലീസ് മർദനത്തിനും നിരവധി കേസുകൾക്കും ജയിൽവാസത്തിനും തളർത്താൻ പറ്റാത്ത പ്രവർത്തകരെ കള്ള കേസ് കാട്ടി പേടിപ്പിക്കാൻ നോക്കേണ്ട. പാർടിക്കും പാർടി തീരുമാനങ്ങൾക്കും പുല്ലുവില കല്പിക്കുന്ന ഇതുപോലുള്ള ധിക്കാരികളെ അംഗീകരിക്കാൻ ഞങ്ങൾ തയ്യാറല്ല. നേതൃത്വം തീരുമാനം എടുക്കണം. പുറത്താക്കാൻ തയ്യാറാകണം'.

Keywords: News, Kerala, Kasaragod, Vellarikkundu, DCC, Bank Youth Congress, Police, Investigation, Case, Prty, Complaint, Police said that cannot register case against Youth Congress activists on complaint of DCC General Secretary.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia