city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലേറ്റസ്റ്റ് പത്രാധിപന്റെ വീടിന് ബോംബെറിഞ്ഞെന്ന കേസിലെ പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസ് പുറത്ത് വിട്ടു; അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്; പ്രതിയെ കുറിച്ച് അറിയുന്നവര്‍ വിവരം അറിയിക്കണം

കാഞ്ഞങ്ങാട്: (www.kasargodvartha.com 10.10.2021) കാഞ്ഞങ്ങാട് നിന്നും പ്രസിദ്ധീകരിക്കുന്ന ലേറ്റസ്റ്റ് സായാഹ്ന പത്രത്തിന്റെ പത്രാധിപന്റെ വീടിന് ബോംബെറിഞ്ഞെന്ന കേസിലെ പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസ് പുറത്ത് വിട്ടു.

ലേറ്റസ്റ്റ് പത്രാധിപന്റെ വീടിന് ബോംബെറിഞ്ഞെന്ന കേസിലെ പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസ് പുറത്ത് വിട്ടു; അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്; പ്രതിയെ കുറിച്ച് അറിയുന്നവര്‍ വിവരം അറിയിക്കണം

ഇതോടെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. പ്രതിയെ കുറിച്ച് അറിയുന്നവര്‍ ഹൊസ്ദുര്‍ഗ് സിഐയുടെ 9497987220 എന്ന നമ്പറിലോ 9497980221 എന്ന നമ്പറിലോ വിവരം അറിയിക്കണമെന്ന് അന്വേഷണ സംഘം അറിയിച്ചു.

ലേറ്റസ്റ്റ് പത്രാധിപന്റെ വീടിന് ബോംബെറിഞ്ഞെന്ന കേസിലെ പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസ് പുറത്ത് വിട്ടു; അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്; പ്രതിയെ കുറിച്ച് അറിയുന്നവര്‍ വിവരം അറിയിക്കണം

ഇക്കഴിഞ്ഞ ഓഗസ്റ്റ് 27 ന് രാത്രി 11.25 മണിയോടെയാണ് ലേറ്റസ്റ്റ് പത്രാധിപന്‍ അരവിന്ദന്‍ മാണിക്കോത്തിന്റെ കൊവ്വല്‍പ്പള്ളിയിലെ വീടിന് സ്റ്റീല്‍ ബോംബെറിഞ്ഞത്. ബോംബേറില്‍ വീടിന്റെ ജനല്‍ ഗ്ലാസുകളും മറ്റും തകര്‍ന്നിരുന്നു. ബൈകുകളിലെത്തിയ കറുത്ത വേഷമണിഞ്ഞവരാണ് ബോംബെറിഞ്ഞ് ബൈകില്‍ കടന്നുകളഞ്ഞതെന്ന് അരവിന്ദന്‍ മാണിക്കോത്ത് പൊലീസിന് മൊഴി നല്‍കിയിരുന്നു.

സംഭവം നടക്കുബോള്‍ അരവിന്ദന്‍ മാണിക്കോത്തിന്റെ ഭാര്യയും മകനും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അരവിന്ദന്‍ മാണിക്കോത്ത് തൊട്ടടുത്ത് തന്നെയുള്ള ലേറ്റസ്റ്റ് പത്രം ഓഫീസിലായിരുന്നു. ബോംബേറില്‍ ആര്‍ക്കും അപകടം സംഭവിച്ചിരുന്നില്ല. ഹൊസ്ദുര്‍ഗ് സിഐ കെ പി ഷൈനിന്റെ നേതൃത്വത്തില്‍ വിശദമായി നടത്തിയ അന്വേഷണത്തില്‍ ബോംബെറ് നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു യുവാവ് വീടു പരിസരവും നിരീക്ഷിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ലേറ്റസ്റ്റ് പത്രാധിപന്റെ വീടിന് ബോംബെറിഞ്ഞെന്ന കേസിലെ പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസ് പുറത്ത് വിട്ടു; അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്; പ്രതിയെ കുറിച്ച് അറിയുന്നവര്‍ വിവരം അറിയിക്കണം

ലേറ്റസ്റ്റ് പത്രാധിപന്റെ വീടിന് ബോംബെറിഞ്ഞെന്ന കേസിലെ പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസ് പുറത്ത് വിട്ടു; അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്; പ്രതിയെ കുറിച്ച് അറിയുന്നവര്‍ വിവരം അറിയിക്കണം

ഇയാളുടെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പുറത്ത് വിട്ടിരിക്കുന്നത്. ലേറ്റസ്റ്റ് പ്രസിലെ സിസിടിവിയില്‍ ബൈകില്‍ രണ്ടംഗ സംഘം സംഭവം നടന്ന അതേസമയത്ത് പ്രസിനടുത്തുള്ള റോഡില്‍ കൂടി കടന്നു പോകുന്നതായി കണ്ടെത്തിയിരുന്നു.

Keywords: News, Kasaragod, Police, Kanhangad, Investigation, Case, Accuse, Accused, Student, School, Youth, Top-Headlines, House, Police release CCTV footage of accused.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia