കുപ്രസിദ്ധ കവര്ച്ചക്കാരന് കാരാട്ട് നൗഷാദിന്റെ താമസസ്ഥലത്ത് പോലീസ് റെയ്ഡ്; 62 മൊബൈല്‍ഫോണുകളടക്കം 4 ലക്ഷത്തോളം രൂപയുടെ മോഷണമുതലുകള്‍ കണ്ടെടുത്തു
Jun 12, 2017, 11:23 IST
കുണിയ: (www.kasargodvartha.com 12.06.2017) കുപ്രസിദ്ധ കവര്ച്ചക്കാരന് കാഞ്ഞങ്ങാട് സൗത്ത് സ്വദേശിയായ കാരാട്ട് നൗഷാദിന്റെ താമസസ്ഥലത്ത് പോലീസ് റെയ്ഡ് നടത്തി 62 മൊബൈല്‍ഫോണുകളടക്കം നാലു ലക്ഷത്തോളം രൂപയുടെ മോഷണമുതലുകള്‍ പിടിച്ചെടുത്തു. നൗഷാദ് താമസിക്കുന്ന കുണിയയിലെ ക്വാര്‍ട്ടേഴ്സില്‍ ഞായറാഴ്ച വൈകുന്നേരം മൂന്നു മണിയോടെ ബേക്കല്‍ എസ് ഐ യു പി വിപിന്‍, അഡീണല്‍ എസ് ഐ വിശ്വനാഥന്, സിവില്‍പോലീസ് ഓഫീസര്‍മാരായ രജീഷ്, ഇര്‍ഷാദ് എന്നിവരാണ് മിന്നല്‍ പരിശോധന നടത്തിയത്.
നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ നൗഷാദ് അടുത്തിടെ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം വീണ്ടും കവര്ച്ചയിലേര്പ്പെടുകയാണെന്നാണ് പോലീസിന് ലഭിച്ച വിവരം. കര്‍ണാടകയിലെ മംഗളൂരു അടക്കമുള്ള ഭാഗങ്ങളില്‍ നിന്നും നൗഷാദ് കവര്‍ച്ച നടത്തുകയാണെന്നും മോഷണമുതലുകള്‍ കുണിയയിലെ ക്വാര്‍ട്ടേഴ്സില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. 42 പുതിയ മൊബൈല്‍ഫോണുകളും 20 പഴയ ഫോണുകളും ടാബുകളും ലാപ്ടോപ്പുകളും പോലീസ് ഇവിടെ നിന്നും പിടിച്ചെടുത്തു. കണ്ടെത്ിയ പുതിയ മൊബൈല്‍ ഫോണുകളില്‍ ഏറെയും ഒപ്പോ കമ്പനിയുടെ പുതിയ സ്മാര്‍ട്ട് ഫോണുകളാണ്. തൊണ്ടിമുതലുകള്‍ തിങ്കളാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.
രഹസ്യമായാണ് പോലീസ് റെയ്ഡ് നടത്തിയതെങ്കിലും കാരാട്ട് സ്ഥലത്തുണ്ടായിരുന്നില്ല. കാസര്‍കോട് ജില്ലയിലെയും ദക്ഷിണ കര്‍ണാടകയിലെയും വിവിധ പോലീസ് സ്റ്റേഷനുകളിലായി കാരാട്ട് നൗഷാദിനെതിരെ നിരവധി കേസുകളാണ് നിലവിലുള്ളത്. ഏതാനും ക്രിമിനല്‍ കേസുകളിലും നൗഷാദ് പ്രതിയാണ്. മോഷണമുതലുകള്‍ പിടികൂടിയെങ്കിലും നൗഷാദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. നൗഷാദ് സ്ഥിരമായി എവിടെയും തങ്ങാറില്ല. ക്വാര്‍ട്ടേഴ്സുകളിലും വാടകവീടുകളിലും മാറിമാറി താമസിച്ചാണ് നൗഷാദ് കവര്‍ച്ച ആസൂത്രണം ചെയ്യാറുള്ളത്.
Keywords: Kuniya, Kasaragod, Kerala, Police, Police-raid, Police Raid in Karatt Noushad's house; Robbery items confiscated