city-gold-ad-for-blogger

Accident | കണ്ണൂരിൽ കലക്ടറേറ്റിന് മുൻപിലെ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ് നിയന്ത്രണം വിട്ട് ഇടിച്ചുകയറി; വൻ ദുരന്തമൊഴിവായി

കണ്ണൂർ: (KasargodVartha) നഗരത്തിനെ പരിഭ്രാന്തിയിലാഴ്ത്തി, നിയന്ത്രണം വിട്ട പൊലീസ് ജീപ് പെട്രോൾ പമ്പ് തകർത്തു. വൻ ദുരന്തമൊഴിവായത് ജനങ്ങൾക്ക് ആശ്വാസമായി. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഭവം. കണ്ണൂർ എ ആർ കാംപിലെ പൊലീസ് ജീപാണ് റോഡിലെ ഡിവൈഡർ തകർത്ത് എതിർ ദിശയിൽ കലക്ടറേറ്റിന് മുൻപിലെ പെട്രോൾ പമ്പിലേക്ക് പാഞ്ഞുകയറിയത്.

Accident | കണ്ണൂരിൽ കലക്ടറേറ്റിന് മുൻപിലെ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ് നിയന്ത്രണം വിട്ട് ഇടിച്ചുകയറി; വൻ ദുരന്തമൊഴിവായി

ജീപിന്റെ ജോയന്റ് പൊട്ടിയതിനാൽ നിയന്ത്രണം വിടുകയായിരുന്നു. ഡിവൈഡർ തകർത്തതിന് ശേഷം പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനായി നിർത്തിയിട്ട കാറിൽ പൊലീസ് ജീപിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പിന്നോട്ട് തെറിച്ച് പെട്രോൾ നിറയ്ക്കുന്ന മെഷീനും തകർത്തു. അപകടത്തിൽ രണ്ടു പേർക്ക് നിസാര പരുക്കേറ്റു. പൊലീസ് ജീപ് ഡ്രൈവർക്കും കാറിലുണ്ടായിരുന്നയാൾക്കുമാണ് പരുക്കേറ്റത്. ഇവർ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

ഉടൻ വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും പൊലീസും രക്ഷാപ്രവർത്തനം നടത്തി അപകടമൊഴിവാക്കി. ഇതിലൂടെയുള്ള വാഹനഗതാഗതം നിയന്ത്രിച്ചു. ഇന്ധനചോർച്ചയില്ലാത്തതിനാലാണ് വൻ അപകടമൊഴിവായത്. ഇന്ധനം നിറയ്ക്കുന്ന മെഷീൻ പൂർണമായും തകർന്നിട്ടുണ്ട്. ഹാരിസ് ബ്രദേഴ്സ് കംപനി പെട്രോളിയം പമ്പിലേക്കാണ് പൊലീസ് ജീപ് നിയന്ത്രണം വിട്ടുകയറിയത്. കലക്ടറേറ്റിനു മുൻപിലെ ഡിവൈഡറുകൾ തകർന്നിട്ടുണ്ട്.

അപകടത്തെ തുടർന്ന് കണ്ണൂർ സി ഐ ബിനുമോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. എട്ടു മണിയോടെ അപകടത്തിൽപ്പെട്ട വാഹനങ്ങൾ പമ്പിൽ നിന്നും മാറ്റി. കണ്ണൂർ നഗരത്തിലെ ഏറ്റവും തിരക്കേറിയ പമ്പുകളിലൊന്നാണിത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ പമ്പിൽ സാധാരണയായി നല്ല വാഹന തിരക്ക് അനുഭവപ്പെടാറുണ്ട്. സ്ത്രീകൾ ഉൾപെടെ നിരവധി ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്.

വൻ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് പൊലീസും ജീവനക്കാരും നാട്ടുകാരും. സംഭവത്തിൽ മോടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണമാരംഭിച്ചിട്ടുണ്ട്. പൊലീസ് ജീപിന്റെ കാലപ്പഴക്കമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം. പെട്രോൾ നിറയ്ക്കുന്ന മെഷീൻ മാറ്റി സ്ഥാപിക്കുന്നതു വരെ ബങ്കിന് സുരക്ഷയൊരുക്കാൻ ഫയർഫോഴ്സ് തീരുമാനിച്ചിട്ടുണ്ട്.

Keywords: News, Kerala, Kannur, Accident, Police Jeep, Petrol Pump, Injured, Police jeep lost control and crashed into petrol pump.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia