Missing | മകളെ സ്‌കൂളില്‍ കൊണ്ടുവിടാനായി പോയ ഭാര്യയെയും മകളെയും കാണാനില്ലെന്ന പരാതിയുമായി ഭര്‍ത്താവ് പൊലീസില്‍!
Jan 24, 2024, 16:33 IST
ചിറ്റാരിക്കാല്‍: (KasargodVartha) മകളെ സ്‌കൂളില്‍ കൊണ്ടുവിടാനായി വീട്ടില്‍ നിന്നും പോയ ഭാര്യയെയും അഞ്ചുവയസുള്ള മകളെയും കാണാനില്ലെന്ന പരാതിയുമായി ഭര്‍ത്താവ് ചിറ്റാരിക്കല്‍ പൊലീസിലെത്തി. സംഭവത്തില്‍ വുമണ്‍ മിസിങിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 35കാരിയെയും അഞ്ച് വയസുള്ള മകളെയും കാണാതായതായാണ് ഭര്‍ത്താവ് പരാതിപ്പെട്ടത്.
ബുധനാഴ്ച രാവിലെ കുട്ടിയെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ പോയതായിരുന്നു യുവതി. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെലിന്റെ സഹായത്തോടെയാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
ബുധനാഴ്ച രാവിലെ കുട്ടിയെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ പോയതായിരുന്നു യുവതി. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെലിന്റെ സഹായത്തോടെയാണ് പൊലീസ് അന്വേഷണം നടത്തുന്നത്.