city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രാത്രിയിൽ പൊലീസിന്റെ സിനിമാസ്‌റ്റൈല്‍ ചെയ്‌സിങ്; പിടികൂടിയത് 200 ലിറ്റർ കർണാടക നിർമിത വിദേശ മദ്യം

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 16.05.2021) ശനിയാഴ്ച രാത്രി വെള്ളരിക്കുണ്ട് പൊലീസ് പിടികൂടിയത് ബോക്സ് കണക്കിന് വിദേശ മദ്യം.

രാത്രിയിൽ പൊലീസിന്റെ സിനിമാസ്‌റ്റൈല്‍ ചെയ്‌സിങ്; പിടികൂടിയത് 200 ലിറ്റർ കർണാടക നിർമിത വിദേശ മദ്യം


വാഹന പരിശോധക്കിടെ കാലിച്ചാനടുക്കം ഭാഗത്ത്‌ വെച്ചാണ് എസ് ഐ ബാബു മോൻ, ഡ്രൈവർ രഘുനാഥൻ എന്നിവർ ചേർന്ന് കോരി ചൊരിയുന്ന മഴക്കിടയിലും സിനിമാ മോഡലിൽ കാർ പിന്തുടർന്ന് വിദേശ മദ്യം പിടികൂടിയത്.

സംഭവം പൊലീസ് വിവരിക്കുന്നത് ഇങ്ങനെ: ശനിയാഴ്ച രാത്രി 11.30 ഓടെയാണ് ഇടത്തോട് നീലീശ്വരം റോഡിൽ പൊലീസിന്റെ കാർ ചേസിങ്ങും മദ്യവേട്ടയും നടന്നത്. നൈറ്റ്‌ പെട്രോളിംഗ് നടത്തുകയായിരുന്ന വെള്ളരിക്കുണ്ട് എസ് ഐ ബാബുമോൻ ഈ സമയത്ത്‌ റോഡിൽ കൂടി അമിത വേഗതയിൽ വരികയായിരുന്ന കാർ നിർത്തുവാൻ കൈകാണിച്ചു.

പൊലീസ് കൈകാണിച്ചിട്ടും കാർ നിർത്താതെ പോയി. സംശയം തോന്നിയ പൊലീസ് ജീപ് കാറിനെ പിന്തുടർന്നു. പൊലീസ് പിന്തുടരുന്നു എന്ന് മനസിലാക്കിയ കാർ വേഗത പിന്നെയും കൂട്ടി. കാലിച്ചാനടുക്കം എത്തിയപ്പോഴേക്കും കാർ റോഡ് വിട്ട് ഇട വഴി യിലേക്ക് തിരിയുകയും നിയന്ത്രണം വിട്ട് കൈലായിൽ ഇടിക്കുകയും ചെയ്തു. ചാടി ഇറങ്ങിയപ്പോഴേക്കും കാർ ഓടിച്ച ഡ്രൈവർ ഇരുട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.. മഴയും പരിചയമില്ലാത്ത സ്ഥലവും ആയതിനാൽ കാർ ഓടിച്ച ഡ്രൈവറെ പിടികൂടാൻ സാധിച്ചില്ല.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കാറിന്റെ പിൻ സീറ്റിലും. ഡികിയിലുമായി കാർഡ്ബോർഡ് ബോക്സുകളിൽ ഒളിപ്പിച്ച 200 ലിറ്ററോളം കർണാടക നിർമിത വിദേശ മദ്യം കണ്ടെത്തുകയായിരുന്നു. അധികവും ഫ്രൂടി മോഡൽ പാകെറ്റ് ആയിരുന്നു.

സംഭവം നടന്ന സ്ഥലം അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയിരുന്നു. അതിനാൽ മദ്യവും കാറും വെള്ളരിക്കുണ്ട് എസ് ഐ ബാബു മോൻ അമ്പലത്തറ പൊലീസിന് കൈമാറി. പിടികൂടിയ കെ എൽ 60 എം 5527 കാർ അരവിന്ദന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Keywords: Kasaragod, Vellarikundu, News, Kerala, Police, Seized, Liquor, Karnataka, Jeep, Top-Headlines, Ambalathara, Police chasing at night; Seized 200 liters of foreign liquor.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia