city-gold-ad-for-blogger

Police Booked | അംഗൻവാടിയിൽ പഠിക്കുന്ന കാലത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പെൺകുട്ടികളുടെ പരാതി; 4 പേർക്കെതിരെ പോക്സോ കേസ്

ചട്ടഞ്ചാൽ: (KasargodVartha) പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ മേൽപറമ്പ് പൊലീസ് നാല് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. അംഗൻവാടിയിൽ പഠിക്കുന്ന കാലത്ത് ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് പരാതി. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പഠിക്കുന്ന 12, 13 വയസ് പ്രായമുള്ള പെൺകുട്ടികളുടെ പരാതിയിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Police Booked | അംഗൻവാടിയിൽ പഠിക്കുന്ന കാലത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പെൺകുട്ടികളുടെ പരാതി; 4 പേർക്കെതിരെ പോക്സോ കേസ്

ഒരു കുട്ടിയെ അമ്മയുടെ രണ്ടാം ഭർത്താവും അയൽവാസികളും പീഡിപ്പിച്ചുവെന്നാണ് ആരോപണം. മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ചതായി ആരോപണ വിധേയനയാളെ തിരിച്ചറിഞ്ഞിട്ടില്ല. സ്‌കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് അംഗൻവാടിയിലെ പഠനകാലത്തെ പീഡനവിവരം പെൺകുട്ടികൾ വെളിപ്പെടുത്തിയത്. തുടർന്ന് സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിലും പൊലീസിലും വിവരം കൈമാറുകയായിരുന്നു.

Police Booked | അംഗൻവാടിയിൽ പഠിക്കുന്ന കാലത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പെൺകുട്ടികളുടെ പരാതി; 4 പേർക്കെതിരെ പോക്സോ കേസ്

അംഗൻവാടി പഠന കാലത്ത് കുട്ടികൾ രാജപുരം, വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധികളിലായിരുന്നു താമസം. കേസെടുത്ത മേൽപറമ്പ് പൊലീസ്, സംഭവം നടന്നത് രാജപുരം, വെള്ളരിക്കുണ്ട് സ്റ്റേഷൻ പരിധികളിലായതിനാൽ കേസ് അതാത് സ്റ്റേഷനുകളിലേക്ക് കൈമാറിയിട്ടുണ്ട്.


Keywoprds: Police Booked, Malayalam News, Crime, News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Police booked under POCSO Act for assaulting minor girls. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia