Police Booked | ജമാഅത് പ്രസിഡന്റിനെ വീട്ടിൽ കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി; 8 പേർക്കെതിരെ പൊലീസ് കേസെടുത്തു
Mar 2, 2024, 15:06 IST
ചട്ടഞ്ചാൽ: (KasargodVartha) ജമാഅത് പ്രസിഡന്റിനെ വീട്ടിൽ കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ എട്ട് പേർക്കെതിരെ മേൽപറമ്പ് പൊലീസ് കേസെടുത്തു. ബെണ്ടിച്ചാൽ ജുമാ മസ്ജിദ് പ്രസിഡന്റ് ബെണ്ടിച്ചാൽ പുത്തൂർ ഹൗസിലെ ടി എം അഹ്‌മദ് അലിയുടെ പരാതിയിലാണ് 11 ദിവസത്തിന് ശേഷം കേസെടുത്തിരിക്കുന്നത്. എ എം അബ്ദുർ റഹ്‌മാൻ, അഹ്‌മദ് അലി, ബി ആരിഫ്, എം നവാസ്, എം എ ഉനൈസ്, ഫൈസൽ, അൻവർ, നിസാർ എന്നിവർക്കെതിരെയാണ് ഐപിസി 143, 147, 148, 447, 294 (ബി), 506, 149 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 19ന് രാവിലെ 10.45 മണിയോടെ ടി എം അഹ്‌മദ് അലിയുടെ വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ചെത്തിയ എട്ട് പേരടങ്ങുന്ന സംഘം അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നാണ് പരാതി. തലേന്ന് രാത്രി നടന്ന കമിറ്റി യോഗത്തിൽ വെച്ചും അഹ്‌മദിനെ പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചതായും മറ്റുള്ളർ ഇടപെട്ടാണ് രക്ഷപ്പെടുത്തിയതെന്നും പറയുന്നു.
2024 ജനുവരി 21ന് ബെണ്ടിച്ചാൽ ജുമാ മസ്ജിദിൽ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമായിരുന്നു മത്സരം. 30 വർഷമായി പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്ന ആൾക്കെതിരെയാണ് അഹ്‌മദ് അലി മത്സരിച്ചത്. 462 പേർ പങ്കെടുത്ത വോടെടുപ്പിൽ അഹ്‌മദിന് 282 വോടും എതിർ സ്ഥാനാർഥിക്ക് 168 വോടുമാണ് ലഭിച്ചത്. 12 വോട് അസാധുവായി. 114 വോടിന്റെ ഭൂരിപക്ഷത്തിലാണ് അഹ്‌മദ് പ്രസിഡന്റ്‌യി തിരഞ്ഞെടുക്കപ്പെട്ടത്. ഇതിന്റെ പേരിൽ എതിർ വിഭാഗം അഹ്‌മദിനെ സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഫോൺ വഴിയും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
ജീവകാരുണ്യ പ്രവർത്തകനും ബെണ്ടിച്ചാൽ യൂത് ലീഗ് മുൻ പ്രസിഡന്റുമാണ് അഹ്‌മദ് അലി. നേതാക്കളുമായുള്ള അസ്വാരസ്യത്തെ തുടർന്ന് ഇദ്ദേഹം കഴിഞ്ഞ ദിവസം ലീഗിന്റെ എല്ലാ ഭാരവാഹിത്വത്തിൽ നിന്നും രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പൊലീസ് കേസെടുത്തിരിക്കുന്നത്. മേൽപറമ്പ് പൊലീസ് ആദ്യം കേസെടുക്കാൻ തയാറായിരുന്നില്ലെന്നും തുടർന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതിന് പിന്നാലെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Police booked, Crime, Police booked for threatening to kill. < !- START disable copy paste -->