city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Police Booked | 'യുവതിയും യുവാവും ഒളിച്ചോടിയതിന് പിന്നാലെ പ്രണയം നടിച്ച് മതം മാറ്റി പെൺകുട്ടികളെ ചുവന്ന തെരുവിൽ എത്തിക്കുന്നുവെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം'; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com) യുവതിയും യുവാവും ഒളിച്ചോടിയതിന് പിന്നാലെ പ്രണയം നടിച്ച് മതം മാറ്റി പെൺകുട്ടികളെ ചുവന്ന തെരുവിൽ എത്തിക്കുന്നുവെന്ന് വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. വാർത്താ ന്യൂസ് കെ എൽ 60 കെ എച് ഡി 24 x 7 എന്ന വാട്സ് ആപ് ഗ്രൂപിലാണ് വ്യാജ പ്രചാരണം ഉണ്ടായതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

Police Booked | 'യുവതിയും യുവാവും ഒളിച്ചോടിയതിന് പിന്നാലെ പ്രണയം നടിച്ച് മതം മാറ്റി പെൺകുട്ടികളെ ചുവന്ന തെരുവിൽ എത്തിക്കുന്നുവെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം'; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

വ്യാജ പ്രചാരണം നടത്തി ലഹളയുണ്ടാക്കാൻ ശ്രമിച്ചുവെന്നതിനാണ് ഹൊസ്‌ദുർഗ് ഇൻസ്‌പെക്ടർ കെ പി ഷൈനിന്റെ പരാതിയിൽ കേസെടുത്തത്. പെൺകുട്ടികളെ പ്രണയം നടിച്ച് മതം മാറ്റി അവരുടെ ജീവിതം താറുമാറാക്കി പിന്നീട് മുംബൈയിലെ ചുവന്ന തെരുവിൽ എത്തിക്കുന്നുവെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും സൂചിപ്പിക്കുന്ന പ്രചാരണമാണ് വാട്സ്ആപ് ഗ്രൂപിൽ നടന്നതെന്നാണ് പരാതി.

ഗ്രൂപിലെ ചിലർ പൊലീസിൽ വിവരം അറിയിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. കാഞ്ഞങ്ങാടിന് സമീപത്തെ ഒരു പ്രദേശം കേന്ദ്രീകരിച്ച് ലൈവ് കുരുക്ഷേത്ര എന്ന ഗ്രൂപാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും വാട്സ് ആപ് കുറിപ്പിൽ സൂചിപ്പിച്ചതായി അറിയുന്നു. ഒരു യുവതി കാറിൽ കയറി പോകുന്നതിൻ്റെ ഒരു വീഡിയോയും വ്യാജ പ്രചാരണത്തിനൊപ്പം ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കും 4.30നുമിടയിലാണ് ഗ്രൂപിൽ ഇത്തരമൊരു പ്രചാരണം ഉണ്ടായത്. ഏതാനും ദിവസം മുമ്പ് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു യുവാവും നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു യുവതിയും ഒളിച്ചോടിയിരുന്നു. ഇരുവരും അന്യമതസ്ഥരാണ്. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭർതൃവീട്ടിൽ നിന്നിറങ്ങിയാണ് യുവതി യുവാവിനൊപ്പം ഒളിച്ചോടിയത്. ഭർതൃവീട്ടിൽ നിന്നിറങ്ങി യുവതി കാമുകന്റെ കാറിൽ കയറിപ്പോകുന്നുവെന്ന് പറയുന്ന ഒരു സിസിടിവി ദൃശ്യവും സാമൂഹ്യ മാധ്യമങ്ങളിൽ പിന്നീട് പ്രചരിച്ചിരുന്നു.

Police Booked | 'യുവതിയും യുവാവും ഒളിച്ചോടിയതിന് പിന്നാലെ പ്രണയം നടിച്ച് മതം മാറ്റി പെൺകുട്ടികളെ ചുവന്ന തെരുവിൽ എത്തിക്കുന്നുവെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം'; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ഭർത്താവിന്റെ പരാതിയിൽ വുമൺ മിസിംഗിന് കേസെടുത്ത ഹൊസ്ദുർഗ് പൊലീസ് പിന്നീട് കമിതാക്കളെ കണ്ടെത്തി കോടതിയിൽ ഹാജരാക്കുകയും കോടതിയിൽ നിന്നും യുവാവിനോടൊപ്പം പോകാൻ യുവതി താത്പര്യം പ്രകടിപ്പിച്ചതിനാൽ കോടതി സ്വന്തം ഇഷ്ടപ്രകാരം പോകാൻ അനുവദിക്കുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം നടന്നതും പൊലീസ് കേസെടുത്തതും.

Keywords: News, Kasaragod, Kerala, Kanhangad, Social Medial, Police, Case, Investigation, Video, Court, Media, Police Booked For Social Media Posts.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia