city-gold-ad-for-blogger

കൊച്ചിയില്‍ ക്രിക്കറ്റ് കളിക്കാനെത്തിയവരെ പോലീസ് മര്‍ദ്ദിച്ചതായി പരാതി; പ്രതിഷേധവുമായി വിവിധ യുവജന സംഘടനകള്‍

കൊച്ചി: (www.kasargodvartha.com 13.10.2020) ഫോര്‍ട്ട്‌കൊച്ചിയില്‍ ക്രിക്കറ്റ് കളിക്കാനെത്തിയ യുവാക്കളെ പോലീസ് മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ യുവജന സംഘടനകള്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. നെല്ലുവയലില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന യുവാക്കള്‍ക്കാണ് പൊലീസിന്റെ മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ക്രിക്കറ്റ് കളിക്കാനെത്തിയവരെ തടഞ്ഞതെന്നാണ് പോലീസ് പറയുന്നത്.

കൊച്ചിയില്‍ ക്രിക്കറ്റ് കളിക്കാനെത്തിയവരെ പോലീസ് മര്‍ദ്ദിച്ചതായി പരാതി; പ്രതിഷേധവുമായി വിവിധ യുവജന സംഘടനകള്‍


കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചതിനാല്‍ പോലീസ് സ്ഥലത്ത് പെട്രോളിങ് നടത്തിയിരുന്നു. ഇതിനിടെയാണ് ക്രിക്കറ്റ് കളിക്കുന്നിടത്തേക്ക് എത്തിയത്. പോലീസിനെ കണ്ടയുടനെ യുവാക്കള്‍ ചിതറിയോടി. ഇതിനിടെ ലാത്തി കൊണ്ട് പോലീസ് മര്‍ദ്ദിച്ചെന്നാണ് പരാതി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ അഞ്ചുപേര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മര്‍ദനത്തില്‍ പ്രതിഷേധിച്ച് വിവിധ യുവജന സംഘടനകള്‍ ഫോര്‍ട്ട്‌കൊച്ചി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ക്രിക്കറ്റ് കളിച്ചവരെ മര്‍ദ്ദിച്ചിട്ടില്ലെന്നും പോലീസിനെ കണ്ടപ്പോള്‍ ഓടിയതിനെ തുടര്‍ന്നാകാം ഇവര്‍ക്ക് പരിക്കേറ്റതെന്നുമാണ് പോലീസ് വാദം. 

ഇക്കാര്യത്തില്‍ വിശദമായ റിപോര്‍ട്ട് നല്‍കാന്‍ ഫോര്‍ട്ട് കൊച്ചി എസി പി ലോക്കല്‍ പോലീസിനോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധവുമായി തടിച്ചുകൂടിയ നാട്ടുകാര്‍ പോലീസിനെ തടയുകയും ജീപ്പിന്റെ ചില്ലടിച്ച് തകര്‍ക്കുകയും ചെയ്തു. കണ്ടാല്‍ അറിയാവുന്ന 25 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Keywords: News, Kerala, State, Kochi, Top-Headlines, Cricket, Protest, Police, Case, Police beat cricket players in Kochi

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia