city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrested | കാസർകോട്ടടക്കം കവർച്ച കേസുകൾ നിരവധി; കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് പൊലീസ് പിടിയിൽ

കാഞ്ഞങ്ങാട്: (KasargodVartha) നിരവധി കവർച്ച കേസുകളിൽ പ്രതിയായ കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് പൊലീസ് പിടിയിലായി. തൃശൂർ ജില്ലയിലെ പി ആർ ഷിബു (52) വിനെയാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കർണാടകയിൽ മോഷണ കേസിൽ പ്രതിയായി ജയിലിലായ ഷിബു കഴിഞ്ഞ നവംബർ 16നാണ് മോചിതനായത്.

Arrested | കാസർകോട്ടടക്കം കവർച്ച കേസുകൾ നിരവധി; കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് പൊലീസ് പിടിയിൽ

ഇക്കഴിഞ്ഞ ജനുവരി ആറിന് ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ കുട്ടമത്തെ ഒരു വീട്ടിൽ നടന്ന മോഷണ കേസിലാണ് ഇയാൾ ഇപ്പോൾ അറസ്റ്റിലായത്. ഇവിടെ കൂട്ടുപ്രതിയായ ഷിബിലി എന്നയാൾക്കൊപ്പം മോഷണം നടത്തവെ ഷിബിലി പൊലീസ് പിടിയിലാവുകയും ഷിബു സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തുടർന്ന് ഷിബുവിനെ പിടികൂടാൻ ജില്ലാ പൊലീസ് മേധാവി പി ബിജോയ്‌യുടെ നിർദേശ പ്രകാരം കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ എസ്ഐ പ്രദീപൻ, അബൂബകർ കല്ലായി, സിവിൽ പൊലീസ് ഓഫീസർമാരായ ജിനേഷ്, ഷജീഷ്, ശിവകുമാർ എന്നിവരടങ്ങുന്ന അന്വേഷണ സംഘം രൂപവത്‌കരിക്കുകയും ഇവർ ഷിബുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ജയിലിൽ ഇറങ്ങിയതിന് ശേഷം പഴയങ്ങാടി, തലശേരി, മാഹി എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ മോഷണം നടത്തിയതായി വ്യക്തമായതായി പൊലീസ് പറഞ്ഞു. കർണാടകയിൽ സുള്ള്യ, ഉഡുപി, കേരളത്തിൽ ഹോസ്ദുർഗ്, ബേക്കൽ, ചന്തേര, കണ്ണൂർ ടൗൺ, വളപട്ടണം തളിപ്പറമ്പ്, മട്ടന്നൂർ, ധർമടം കോഴിക്കോട് ടൗൺ, ബാലുശേരി, പേരാമ്പ്ര, തൊട്ടിൽപ്പാലം, കുറ്റ്യാടി, പനമരം പാലക്കാട്‌ ടൗൺ നോർത് എന്നീ പൊലീസ് സ്റ്റേഷനുകളിലും ഷിബുവിനെതിരെ നേരത്തെ മോഷണ കേസുകൾ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു.

Keywords: News, Malayalam News, Kasaragod, Kerala, Kanhangad, Police FIR, Crime, Police arrested inter-state thief
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia